Friday, September 20, 2024

ഹെസ്സെയുടെ ആത്മസഞ്ചാരങ്ങള്‍

ഹെര്‍മ്മന്‍ ഹെസ്സെ
2 ജൂലൈ, 1877-9 ഓഗസ്റ്റ് 1962

I have been and still am a seeker, but I have ceased to question stars and books; I have begun to listen to the teaching my blood whispers to me.
-Hermann Hesse

ദൈവത്തിലേയ്ക്കുള്ള വഴി പലര്‍ക്കും പലതാണെന്ന് ഹെര്‍മ്മന്‍ ഹെസ്സെ പറഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ തത്വചിന്തയെയും ഇന്‍ഡ്യന്‍ ആദ്ധ്യാത്മികതയെയും ഒരുപോലെ പുണരുന്ന അത്യപൂര്‍വ്വമായൊരു രചനാലോകമായിരുന്നു ഹെര്‍മ്മന്‍ ഹെസ്സെയുടേത്. 1877 ല്‍ ഇതേ ദിവസമാണ് അദ്ദേഹം ജനിച്ചത്. ഇന്‍ഡ്യന്‍ തത്വദര്‍ശനങ്ങളോടും ബുദ്ധിസത്തോടുമുള്ള അദ്ദേഹത്തിന്റെ അഗാധമായ ആരാധനയില്‍ നിന്നാണ് ചിരപ്രസക്തമായ സിദ്ധാര്‍ത്ഥ എന്ന നോവല്‍ Wandering by Hermann Hesseപിറവിയെടുത്തത്.Desadanam
ഹെസ്സെയുടെ മുത്തച്ഛന്‍ ഇന്‍ഡ്യയില്‍ ബെയ്‌സല്‍ മിഷന്റെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. അദ്ദേഹമാണ് ആദ്യത്തെ മലയാളം നിഘണ്ടു രചിച്ച സാക്ഷാല്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്. ബൈബിളിന്റെ ആദ്യത്തെ മലയാള വിവര്‍ത്തകനും ഗുണ്ടര്‍ട്ടാണ്.
ഡേമിയന്‍, സ്റ്റെപ്പന്‍ വൂള്‍ഫ്, ഗ്ലാസ് ബീഡ് ഗെയിം തുടങ്ങി മനുഷ്യന്റെ ഒരിക്കലുമൊടുങ്ങാത്ത സ്വത്വാന്വേഷണങ്ങള്‍ പ്രമേയമാക്കിയ മറ്റു നിരവധി കൃതികളും ഹെസ്സെയുടെ സാഹിത്യസംഭാവനകളിലുണ്ട്.
വാണ്‍ഡറിങ് എന്ന പേരില്‍ ഹെസ്സെ എഴുതിയ കുറിപ്പുകള്‍ ദേശാടനം എന്ന പേരില്‍ ഗുരു നിത്യചൈതന്യയതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഒരു പദാനുപദ വിവര്‍ത്തനമല്ല, മറിച്ച് യതിയുടെ സ്വതന്ത്ര ഭാവാവിഷ്‌കാരമാണ് ഈ വിവര്‍ത്തനം.
Desadanam
സഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെസ്സെ എഴുതിയ ഈ കുറിപ്പുകള്‍ ദര്‍ശനവും മായിക കല്പനയും ധ്വനിസാന്ദ്രമായ ഭാവനയും കലര്‍ന്ന കവിതകള്‍ തന്നെയാണ്. സ്വപ്‌നചാരിയായ കാറ്റും കിളികളും ഹൃദയത്തിന്റെ തെളിനീരും ഹെസ്സെയുടെ ദേശാടനത്തെ ഉന്‍മത്തമാക്കുന്നു. കാലത്തിന്റെ തീരങ്ങളിലൂടെ ഹെസ്സെ നടത്തുന്ന ആത്മീയ യാത്രയാണിത്.

ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായ ഹെസ്സെയ്ക്ക് 1946 ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചു.1962 ഓഗസ്റ്റ് 9 ന് ഹെര്‍മ്മന്‍ ഹെസ്സെ അന്തരിച്ചു.

ലിങ്കില്‍ ക്ലിക് ചെയ്യുക
ദേശാടനം (ഹെര്‍മ്മന്‍ ഹെസ്സെ)
വിവര്‍ത്തനം: നിത്യചൈതന്യ യതി
https://greenbooksindia.com/nithya-chaithanya-yathi/desadanm-nithya-chaithanya-yathi

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles