Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114
അഹമ്മദ് ഉമിത്: കുറ്റാന്വേഷണ കഥകളിലെ രാഷ്ട്രീയം - Green Books India
Sunday, December 22, 2024

അഹമ്മദ് ഉമിത്: കുറ്റാന്വേഷണ കഥകളിലെ രാഷ്ട്രീയം

I’ve been an author who has never diverged from love. Even when I’m telling the toughest issues with a harsh tone; love always stands right in the middle of the story.
-Ahmet Umit

മകാലിക തുര്‍ക്കി സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളാണ് അഹമ്മദ് ഉമിത്. കുറ്റാന്വേഷണത്തിന്റെ അന്തരീക്ഷം കാവ്യാത്മകമായ നിഗൂഢതയിലൂടെ ആവിഷ്‌കരിക്കുന്നവയാണ് ഉമിതിന്റെ മിക്ക കഥകളും നോവലുകളും. 1960 ല്‍ തുര്‍ക്കിയിലെ ഗസിയാന്‍ടെപ്പില്‍ ജനിച്ച അഹമ്മദ് ഉമിത് 1974 മുതല്‍ 1989 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു.Manjinte Gandham ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ തുര്‍ക്കിയിലെ പട്ടാളഭരണകൂടത്തിന്റെ ഏകാധിപത്യപരമായ നയങ്ങള്‍ക്കെതിരെ ജനാധിപത്യത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. മോസ്‌കോവിലെ അക്കാദമി ഫോര്‍ സോഷ്യല്‍ സയന്‍സസില്‍ പഠനം നടത്തിയിട്ടുണ്ട്. അക്കാലത്തെ സോവിയറ്റ് അനുഭവങ്ങള്‍ ദി സ്‌മെല്‍ ഓഫ് സ്‌നോ എന്ന നോവലില്‍ അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. തുര്‍ക്കിയുടെ സങ്കീര്‍ണ്ണവും സവിശേഷവുമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ മെനഞ്ഞെടുത്ത ഉമിതിന്റെ കുറ്റാന്വേഷണ കഥകള്‍ ജനപ്രിയമാണ്.
Darvish  Kavadamസൂഫിവര്യനും കവിയുമായ ജലാലുദ്ദീന്‍ റൂമിയും ആത്മസുഹൃത്ത് ഷംസും തമ്മിലുള്ള നിഗൂഢാനുരാഗമാണ് ദി ദെര്‍വിഷ് ഗേറ്റ് എന്ന കൃതിയുടെ പ്രമേയം. ഒരു കുറ്റാന്വേഷണ നോവലിന്റെ സ്വഭാവം ഈ കൃതിക്കുമുണ്ട്. വര്‍ത്തമാനകാലത്തില്‍ നിന്ന് ഏഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലേയ്ക്കാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. മാജിക്കല്‍ റിയലിസത്തിന്റെ മാസ്മരികത കൊണ്ട് അനുവാചകനെ ഉന്മാദിപ്പിക്കുന്ന കൃതിയാണിത്.
ദി സ്‌മെല്‍ ഓഫ് സ്‌നോ എന്ന നോവല്‍ മഞ്ഞിൻ്റെ ഗന്ധം എന്ന പേരിലും ദി ദാര്‍വിഷ് ഗേറ്റ് എന്ന കൃതി ദാര്‍വിഷ് കവാടം എന്ന പേരിലും ഗ്രീന്‍ ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദി ഫോഗ് ആന്‍ഡ് ദി നൈറ്റ് എന്ന കൃതിയുടെ മലയാള പരിഭാഷ മൂടല്‍മഞ്ഞും പാതിരാവും എന്ന പേരില്‍ ഉടന്‍ പുറത്തുവരും.

ലിങ്കില്‍ ക്ലിക് ചെയ്യുക
ദാര്‍വിഷ് കവാടം (അഹമ്മദ് ഉമിത്)
https://greenbooksindia.com/darvish-kavadam-ahmet-umit
വിവര്‍ത്തനം: ഡോക്റ്റര്‍ സി. രവീന്ദ്രന്‍ നമ്പ്യാര്‍
മഞ്ഞിന്റെ ഗന്ധം (അഹമ്മദ് ഉമിത്)
https://greenbooksindia.com/ahmet-umit/manjinte-gandham-ahmet-umit
വിവര്‍ത്തനം: ആര്യ ഗോപി

 

 

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles