Friday, September 20, 2024

യാസ്മിനാ ഖാദ്രാ: മദ്ധ്യ പൗരസ്ത്യ ലോകത്തിൻ്റെ യുദ്ധകാണ്ഡങ്ങള്‍

Bagdathinte VilapangalAakramanamറ്റവും അറിയപ്പെടുന്ന അള്‍ജീരിയന്‍ എഴുത്തുകാരിലൊരാളായ യാസ്മിനാ ഖാദ്രായുടെ കൃതികള്‍ അധിനിവേശങ്ങള്‍ക്കും തീവ്രവാദ രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമാണ്. അള്‍ജീരിയ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങളിലെ ആഭ്യന്തരയുദ്ധങ്ങളും പൗരസ്ത്യ പാശ്ചാത്യ ലോകങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങളും ഖാദ്രായുടെ കൃതികളിലെ പ്രമേയങ്ങളാകുന്നു.
ഭീകരപ്രവര്‍ത്തനത്തിൻ്റെ  ശൈലികളും രഹസ്യങ്ങളും ലോകത്തിലെല്ലായിടത്തും ഒരുപോലെയാണെന്ന തിരിച്ചറിവു നല്കുന്ന പുസ്തകമാണ് ബാഗ്ദാദിൻ്റെ വിലാപങ്ങള്‍. അധിനിവേശം ചവിട്ടിയരച്ച ഇറാഖിൻ്റെ ഗതകാല ചിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് എഴുതിയ ഈ കൃതിയിലെ കേന്ദ്രകഥാപാത്രം ദുരന്തങ്ങളില്‍ മനം നൊന്ത് ഒരു മനുഷ്യബോംബായി മാറുന്നു.
1955 ജനുവരി 10 ന് അള്‍ജീരിയന്‍ സഹാറയിലെ കെനാദ്‌സയില്‍ ജനിച്ച ഖാദ്രായുടെ യഥാര്‍ത്ഥ നാമം മുഹമ്മദ് മുള്‍സിഹോള്‍ എന്നാണ്.
Ekatipadiyute Avasanarathriഅള്‍ജീരിയന്‍ പട്ടാള ഓഫീസറായിരിക്കെ മിലിറ്ററി സെന്‍സര്‍ഷിപ്പ് ഒഴിവാക്കാനാണ് യാസ്മിനാ ഖാദ്രാ എന്ന തൂലികാനാമം സ്വീകരിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേരാണത്.
Kaboolile Narayanapakshikalപലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷമാണ്  ആക്രമണം എന്ന കൃതിയുടെ പശ്ചാത്തലം. ഭീകരവാദത്തിൻ്റെ  ദുരൂഹപാതകളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകത്തില്‍ മദ്ധ്യ പൗരസ്ത്യ ദേശങ്ങളില്‍ ചാവേറുകള്‍ സൃഷ്ടിക്കപ്പെടുന്നതെങ്ങനെയെന്നതിൻ്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളുണ്ട്.
സമകാലിക മദ്ധ്യ-പൗരസ്ത്യ ലോകത്തിൻ്റെ യുദ്ധകാണ്ഡങ്ങളായാണ് ഖാദ്രായുടെ കൃതികള്‍ വിലയിരുത്തപ്പെടുന്നത്.

ലിങ്കില്‍ ക്ലിക് ചെയ്യുക
ബാഗ്ദാദിൻ്റെ വിലാപങ്ങള്‍ (യാസ്മിനാ ഖ്രാദ്രാ)
വിവര്‍ത്തനം: പ്രഭാ ആര്‍ ചാറ്റര്‍ജി
https://greenbooksindia.com/yasmina-khadra/bagdathinte-vilapangal-yasmina-khadra
ആക്രമണം (യാസ്മിനാ ഖ്രാദ്രാ)
വിവര്‍ത്തനം: സലില ആലക്കാട്ട്
https://greenbooksindia.com/aakramanam-yasmina-khadra
കാബൂളിലെ നാരായണപ്പക്ഷികള്‍ (യാസ്മിനാ ഖ്രാദ്രാ)
വിവര്‍ത്തനം: പരമേശ്വരന്‍
https://greenbooksindia.com/kaboolile-narayanapakshikal-yasmina-khadra
ഏകാധിപതിയുടെ അവസാനരാത്രി (യാസ്മിനാ ഖ്രാദ്രാ)
വിവര്‍ത്തനം: കെ സതീഷ്
https://greenbooksindia.com/ekatipadiyute-avasanarathri-yasmina-khadra

 

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles