Friday, March 29, 2024

ബുറാന്‍ സോന്മെസ്: കിഴക്കും പടിഞ്ഞാറും സംഗമിക്കുന്ന എഴുത്തുലോകം

Bravery is not being away from fear. If you want to follow your intellect and your conscience and you do what is necessary, then people call it bravery. It’s not bravery. It’s just normal act of human personality. And, it is a choice you make.
-Burhan Sonmez

Oru vadakkan gadhaഥാകഥനത്തെ മനോഹരമായ ഒരനുഭൂതിയാക്കി മാറ്റുന്ന എഴുത്തുകാരനാണ് ബുറാന്‍ സോന്മെസ്. ആധുനിക തുര്‍ക്കി സാഹിത്യത്തിലെ വ്യതിരിക്തമായ ശബ്ദമാണ് അദ്ദേഹത്തിൻ്റേത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ സോന്മെസിന് ജയില്‍വാസമനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിനു നേരെ വധശ്രമവുമുണ്ടായിട്ടുണ്ട്.
നാഗരികജീവിതത്തില്‍ നിന്ന് വളരെ ദൂരെ, വൈദ്യുതി പോലുമെത്തിയിട്ടില്ലാത്ത ഒരു കുഗ്രാമത്തില്‍ ചെലവഴിച്ച ബാല്യകാലത്ത് സ്വാംശീകരിച്ച പുരാവൃത്തങ്ങളില്‍ നിന്നാണ് സോന്മെസ് പ്രചോദനമുള്‍ക്കൊള്ളുന്നത്. ആദ്യനോവലായ നോര്‍ത്ത് തന്നെ ഇത്തരം ഗോത്രസ്മൃതികളില്‍ നിന്നാണ് ഉരുവം കൊണ്ടത്.
Istanbul Istanbulഇസ്താംബുളിലെ ഭൂഗര്‍ഭ ജയിലില്‍ കഴിയുന്ന നാലു തടവുകാര്‍ പറയുന്ന കഥകളാണ് ഇസ്താംബുള്‍ ഇസ്താംബുള്‍ എന്ന നോവലിന്റെ പ്രമേയം. ഭൂമിക്കടിയില്‍ കഴിയുന്ന അവര്‍ പറയുന്നത് മുകളിലുള്ള ഇസ്താംബുള്‍ നഗരത്തെക്കുറിച്ചുള്ള കഥകളാണ്. ഒടുവില്‍ ഭൂമിക്കടിയിലും ഉപരിതലത്തിലെ നഗരത്തിലുമുള്ള മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് സമാനസ്വഭാവം കൈവരുന്നു.
പാശ്ചാത്യ-പൗരസ്ത്യ കഥന മാതൃകകളെ സംയോജിപ്പിച്ചുകൊണ്ടുള്ള രചനാശൈലി സോന്മെസിനെ ആധുനികസാഹിത്യത്തിലെ നക്ഷത്രത്തിളക്കമുള്ള എഴുത്തുകാരനാക്കുന്നു.
സിന്‍സ് ആന്‍ഡ് ഇന്നസെന്റ്‌സ്, ലാബിരിന്ത്, സ്‌റ്റോണ്‍ ആന്‍ഡ് ഷാഡോ തുടങ്ങിയവയാണ് സോന്മെസിന്റെ മറ്റു പ്രധാന കൃതികള്‍.

ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു. തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരയ്ക്കണമെന്നു കാത്തുനില്‍ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപിതാക്കളുപേക്ഷിച്ച പക്ഷിക്കുഞ്ഞുങ്ങളും. അക്കാലങ്ങളില്‍ അവിടെ മനുഷ്യര്‍ നിലാവിനെ കെട്ടിപ്പിടിച്ചുറങ്ങി. ഭക്ഷണം സമൃദ്ധമല്ലായിരുന്നു. മരണം സാധാരണമായിരുന്നു. പിന്നെ, വല്ലപ്പോഴും ഉറപൊട്ടുന്ന വെള്ളം പോലെ രക്തത്തില്‍ കുതിര്‍ന്ന പ്രണയവുമുണ്ടാകാറുണ്ടായിരുന്നു.
ബുറാന്‍ സോന്മെസ് (വിശുദ്ധമാനസര്‍)

Visudha Manasarനോര്‍ത്ത് എന്ന നോവല്‍ ഒരു വടക്കന്‍ ഗാഥ എന്ന പേരിലും ഇസ്താംബുള്‍ ഇസ്താംബുള്‍ അതേ പേരിലും സിന്‍സ് ആന്‍ഡ് ഇന്നസെൻ്റ്സ്  എന്ന നോവൽ വിശുദ്ധമാനസര്‍ എന്ന പേരിലും ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലിങ്കിൽ ക്ലിക് ചെയ്യുക
ഒരു വടക്കന്‍ ഗാഥ
https://greenbooksindia.com/burhan-sonmez/oru-vadakkan-gadha-burhan-sonmez
ഇസ്താംബുള്‍ ഇസ്താംബുള്‍
https://greenbooksindia.com/istanbul-istanbul-burhan-sonmez
വിശുദ്ധമാനസര്‍
https://greenbooksindia.com/visudha-manasar-burhan-sonmez?search=burhan%20sonmez&category_id=0

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles