നജീബ് മഹ്ഫൂസ്
(11 ഡിസംബര്‍ 1911-30 ഓഗസ്റ്റ് 2006)
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഒരേയൊരു ഈജിപ്ഷ്യന്‍ എഴുത്തുകാരനാണ് നജീബ് മഹ്ഫൂസ്. ഏഴു പതിറ്റാണ്ടു നീണ്ട സാഹിത്യജീവിതത്തിനിടെ മഹ്ഫൂസ് 34 നോവലുകളും 350 ചെറുകഥകളും അഞ്ചു നാടകങ്ങളും 26 തിരക്കഥകളും രചിച്ചു. ഇതിനു പുറമേ നൂറുകണക്കിനു ലേഖനങ്ങളും എഴുതി. പല കൃതികളും ചലച്ചിത്രരൂപം കൈക്കൊണ്ടു. മഹ്ഫുസിൻ്റെ രചനകള്‍ പൊതുവെ യഥാതഥ സ്വഭാവമുള്ളവയാണെങ്കിലും അവയില്‍ അസ്തിത്വചിന്തയുടെ തിരയിളക്കങ്ങളുമുണ്ട്. അറബ് ലോകത്തിൻ്റെ നവോത്ഥാന ശില്പിയും പോരാളിയുമായാണ് നജീബ് മഹ്ഫൂസ് വിശേഷിപ്പിക്കപ്പെടുന്നത്.
പ്രതിരൂപാത്മകമായ രചനയാണ് തെരുവിൻ്റെ മക്കള്‍. വിപ്ലവത്തെ മറയാക്കി പൊലീസും ഭരണാധികാരികളും ചേര്‍ന്ന് ഈജിപ്തില്‍ നടത്തിയ കിരാതവാഴ്ചയെ ഈ നോവല്‍ തുറന്നു കാണിക്കുന്നു. സ്വകാര്യസ്വത്ത്, അധികാരം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങള്‍ ചരിത്രപരമായി ഇതില്‍ ആവിഷ്‌കരിക്കപ്പെടുന്നു.
ബയ് നല്‍ ഖസ്രൈന്‍, ഖസ്രു ശൌഖ്, അസുക്രിയ എന്നീ നോവലുകള്‍ ഉള്‍പ്പെട്ട കെയ്‌റോ ത്രയം മഹ്ഫൂസിനെ 1988 ലെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കി. അദ്ദേഹത്തിൻ്റെ ചില്‍ഡ്രന്‍ ഓഫ് ഔര്‍ ആലി എന്ന നോവല്‍ തെരുവിൻ്റെ മക്കള്‍ എന്ന പേരില്‍ ഗ്രീന്‍ ബുക്‌സ് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ലിങ്കില്‍ ക്ലിക് ചെയ്യുക
തെരുവിൻ്റെ മക്കള്‍ (നജീബ് മഹ്ഫൂസ്)
https://greenbooksindia.com/naguib-mahfouz/theruvinte-makkal-naguib-mahfouz
പരിഭാഷ: ഡോക്റ്റര്‍ എന്‍ എം ഷംനാദ്