Saturday, July 27, 2024

സിമോൺ ദ ബുവ: ഫെമിനിസം ജീവിതത്തിൽ പകർത്തിയ ദാർശനിക പ്രതിഭ

Man is defined as a human being and a woman as a female – whenever she behaves as a human being she is said to imitate the male.
-Simone de Beauvoir

ഫെമിനിസത്തിൻ്റെ  ബൈബിള്‍ എന്നാണ് സിമോണ്‍ ദ ബുവയുടെ ദി സെക്കന്‍ഡ് സെക്‌സ് എന്ന പുസ്തകം അറിയപ്പെടുന്നത്. വെറും അക്കാദമിക് ബുദ്ധിജീവിയിയിരുന്നല്ല സിമോണ്‍ ദ ബുവ. തൻ്റെ സിദ്ധാന്തങ്ങളെ സ്വന്തം ജീവിതം കൊണ്ടു തന്നെ പ്രായോഗികമായി അടയാളപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞു. അസ്തിത്വവാദ ദര്‍ശനത്തിൻ്റെ ആചാര്യനായ ഷാങ് പോള്‍ സാര്‍ത്രിൻ്റെ ജീവിതസഖിയായിരുന്ന സിമോണിൻ്റെ വ്യക്തിസ്വാതന്ത്ര്യത്തിന് ആ ബന്ധം തടസ്സമായിരുന്നില്ല. സ്വകാര്യജീവിതത്തിലും രചനാജീവിതത്തിലും അവര്‍ എക്കാലത്തും സര്‍വ്വതന്ത്ര സ്വതന്ത്രയായ സ്ത്രീയായിത്തന്നെ തിളങ്ങിനിന്നു.
സ്ത്രീജീവിതത്തെ അസ്തിത്വവാദപരമായ കാഴ്ചപ്പാടിലൂടെ പുനര്‍നിര്‍വചിച്ചുകൊണ്ടുള്ള ബുവയുടെ ചിരകാലപ്രസക്തമായ ഒരു നിരീക്ഷണമുണ്ട് – “One is not born, but rather becomes, a woman.” ശരീരത്തിൻ്റെ പ്രതികൂലാവസ്ഥകളോട് സമരം ചെയ്ത് ക്രമാനുഗതമായി വളര്‍ന്നാണ് സ്ത്രീ തൻ്റെ പൂര്‍ണ്ണമായ അസ്തിത്വം കൈവരിക്കുന്നതെന്ന് സിമോണ്‍ ദ ബുവ പറയുന്നു.
Moscovile apaswarangalഒക്ടോബര്‍ വിപ്ലവത്തിനുശേഷം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോസ്‌കോവില്‍ സന്ദര്‍ശനത്തിനെത്തുകയാണ് വൃദ്ധദമ്പതികളായ സിമോണും സാര്‍ത്രും. പാരീസിലെ ആരാധകരുടെയും സാഹിത്യസംവാദങ്ങളുടെയും തിരക്കില്‍ നിന്നൊഴിഞ്ഞ് മോസ്‌കോവിലെത്തുമ്പോള്‍, അന്യതാബോധവും ഇച്ഛാഭംഗവും സിമോണിനെ വേട്ടയാടുന്നു. പ്രായാധിക്യത്തിൻ്റെ ആശങ്കകള്‍ക്കിടയിലും പ്രണയത്തിൻ്റെ കാണാനൂലുകള്‍കൊണ്ട് കോര്‍ത്തെടുത്ത ജീവിതം. അകലാനാവാത്ത വിധം പ്രണയബദ്ധരായ ദമ്പതികളുടെ ഇണക്കവും പിണക്കവും. സിമോണ്‍-സാര്‍ത്ര് ദമ്പതിമാരുടെ ആത്മകഥാസ്പര്‍ശമുള്ള രചന.
ലോകപ്രശസ്തങ്ങളായ നിരവധി കൃതികള്‍ രചിച്ച സിമോണ്‍ ദ ബുവയുടെ ലഘുനോവലാണ് Misunderstanding in Moscow. 1986 ല്‍ ബുവ മരിച്ചതിനു ശേഷം കണ്ടെടുത്ത ഈ കൃതി 1992 ലാണ് പ്രസിദ്ധീകരിച്ചത്. ആത്മകഥാംശമുള്ള ഈ കൃതിയിലെ കേന്ദ്രകഥാപാത്രങ്ങളായ ആന്‍ഡ്രേയും നിക്കോളിനും യഥാര്‍ത്ഥത്തില്‍ സാര്‍ത്രും സിമോണും തന്നെയാണ്. 1966 ല്‍ ഒരു ടൂറിസ്റ്റ് വിസയില്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച അസ്തിത്വവാദിയായ ആന്‍ഡ്രേയുടെയും സ്ത്രീപക്ഷവാദിയായ നിക്കോളിൻ്റെയും വ്യക്തിവൈരുദ്ധ്യങ്ങളില്‍ നിന്നാണ് ബുവ ഈ നോവലിൻ്റെ പ്രമേയം മെനഞ്ഞെടുത്തിരിക്കുന്നത്. കമ്യൂണിസത്തിൻ്റെ വാഗ്ദത്ത ഭൂമിയെന്നു വാഴ്ത്തപ്പെട്ട സോവിയറ്റ് യൂണിയൻ്റെ തലസ്ഥാന നഗരിയായ മോസ്‌കോവിലെത്തുമ്പോള്‍ ആ വൃദ്ധദമ്പതികളെ അസ്തിത്വവ്യഥയും അന്യതാബോധവും വേട്ടയാടുന്നു. ബുദ്ധിജീവികളായ ഈ ഇണകളുടെ പുരാവൃത്തം ഒരു മൗനമന്ദഹാസത്തോടെ വായിച്ചു പോകാം.
മോസ്‌കോവിലെ അപസ്വരങ്ങള്‍ എന്ന പേരില്‍ ഗ്രീന്‍ ബുക്‌സ് ഈ നോവലിൻ്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രഞ്ചിൽ നിന്നു നേരിട്ടുള്ള വിവര്‍ത്തനം നിര്‍വ്വഹിച്ചത് പ്രഭാ ആര്‍ ചാറ്റര്‍ജിയാണ്.

സിമോണ്‍ ദെ ബുവായുടെ മരണാനന്തരം ദത്തുപുത്രി സില്‍വി ലെബോങ് ദെ ബുവാ മുൻകയ്യെടുത്തു പ്രസിദ്ധീകരിച്ച Les Inseparables എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷ വേർപിരിക്കാനാവാതെ എന്ന പേരിൽ ഗ്രീൻ ബുക്സ് ഉടൻ പുറത്തിറക്കുന്നു. സിമോണും സ്കൂൾ വിദ്യാഭ്യാസ കാലം മുതൽക്കേ സഹപാഠിയായിരുന്ന സാസയും തമ്മിലുള്ള ഗാഢമായ സൌഹൃദമാണ് ഇതിൻ്റെ ഇതിവൃത്തം. Simone de Beauvoir & Jean-Paul Sartre Shooting a Gun in Their First Photo Together (1929) | Open Culture
ലിങ്കില്‍ ക്ലിക് ചെയ്യുക
മോസ്‌കോവിലെ അപസ്വരങ്ങള്‍ (സിമോണ്‍ ദ ബുവ)
https://greenbooksindia.com/world-classics/moscovile-apaswarangal-%20simone-de-beauvoir
വിവര്‍ത്തനം: പ്രഭ ആര്‍ ചാറ്റര്‍ജി

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles