സോവിയറ്റ് ജനത അനുഭവിച്ച ദുരിതകാലത്തിൻ്റെ സാക്ഷ്യങ്ങളാണ് സ്വെറ്റ്‌ലാന അലക്‌സിവിച്ചിൻ്റെ കൃതികള്‍. വിശാലമായ അര്‍ത്ഥത്തില്‍ ഈ യാതനകളെ മനുഷ്യരാശിയുടെ മുഴുവന്‍ വേദനയായി സ്വെറ്റ്‌ലാന നിര്‍വ്വചിക്കുന്നു.
“അവരെ ഞങ്ങള്‍ വെടിവെച്ചു കൊന്നില്ല. അത്ര എളുപ്പത്തില്‍ മരിക്കണ്ട. പന്നികളെ എന്നപോലെ ഞങ്ങളവരെ കൂര്‍ത്ത ഇരുമ്പുകമ്പുകളില്‍ കുത്തി നിര്‍ത്തി. വേദന കൊണ്ടു പുളയുന്ന കണ്ണുകള്‍ പൊട്ടിച്ചിതറുന്നതു കാണാന്‍, കൃഷ്ണമണി അടര്‍ന്നു വീഴുന്നതു കാണാന്‍ കുറേനേരം ഞങ്ങള്‍ കാത്തുനിന്നു.“
അന്വേഷണാത്മക പത്രവര്‍ത്തനത്തില്‍ ലോകപ്രശസ്തയായ ഈ എഴുത്തുകാരി സോവിയറ്റ് യൂണിയൻ്റെ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങളെ അനുഭവസ്ഥരുടെ വാമൊഴികളിലൂടെ രേഖപ്പെടുത്തി. രണ്ടാം ലോകയുദ്ധവും അഫ്ഗാന്‍ യുദ്ധവും ചെര്‍ണോബില്‍ ദുരന്തവും സോവിയറ്റ് യൂണിയൻ്റെ തകര്‍ച്ചയുമെല്ലാം സ്വെറ്റ്‌ലാന തനതു ശൈലിയില്‍ രേഖപ്പെടുത്തി. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകയാണവര്‍. 1948 മെയ് 31 ന് യുക്രെയ്‌നില്‍
ജനിച്ച സ്വെറ്റ്‌ലാന ബെലാറസിലാണ് വളര്‍ന്നത്. ബെലാറസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ അവര്‍ ന്യോമന്‍ എന്ന സാഹിത്യ മാസികയില്‍ പ്രവര്‍ത്തിച്ചു. അഫ്ഗാന്‍ യുദ്ധത്തില്‍ മരിച്ച സൈനികരെക്കുറിച്ചെഴുതിയ സിങ്കി ബോയ്‌സ് എന്ന പുസ്തകം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.
അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുടെ ഭരണകൂടത്തില്‍ നിന്നുള്ള രാഷ്ട്രീയ പീഡനങ്ങളെത്തുടര്‍ന്ന് സ്വെറ്റ്‌ലാനയ്ക്ക് 2000 ല്‍ രാജ്യം വിട്ടു പോകേണ്ടി വന്നു. പാരീസില്‍ അഭയം തേടിയ അവര്‍ ഒരു പതിറ്റാണ്ടിനു ശേഷമാണ് സ്വദേശത്തു തിരിച്ചെത്തിയത്.
“സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം” എന്ന നാണിയുടെ സ്വപ്നം പങ്കിട്ട മലയാളിക്ക് ക്ലാവു പിടിച്ച കാലം വിലപ്പെട്ട കൃതിയാണ്. സോവിയറ്റ് യൂണിയന്‍ എന്ന ചുവന്ന ഭൂപടത്തിൻ്റെ തകര്‍ച്ച അവരുടെ അന്തരംഗങ്ങളില്‍ ഉണ്ടാക്കിയ മുറിവ് കനത്തതാണ്. മലയാള സാഹിത്യത്തിലും അത് ഒരു തരംഗമായി അലയടിയിച്ചു. എന്നാല്‍ തങ്ങളുടെ സ്വന്തം ഭൂപടത്തില്‍ ഈ മാറ്റം വരുത്തിയ ആഘാതങ്ങളാണ് സ്വെറ്റ്‌ലാന അലക്‌സിവിച്ച് അന്വേഷിക്കുന്നത്. അവിടെ വികാരങ്ങളും വിചാരങ്ങളും നഷ്ടസ്വപ്നങ്ങളും സ്വപ്നത്തകര്‍ച്ചകളുമെല്ലാം അലതല്ലുന്നു. അങ്ങനെ ഈ കൃതി ഒരു ജനതയുടെ സാംസ്‌കാരിക വിക്ഷോഭമായി തീരുന്നു. ഒരു രാഷ്ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനത്തിൻ്റെ മഹത്തായ ചരിത്രാഖ്യായികയാണ് ഇത്. ബഹുസ്വരമായ രചനാശൈലിയുടെ അദ്ഭുതപ്പെടുത്തുന്ന പുതിയൊരു സാഹിത്യാനുഭവം.
എഴുത്തിനൊപ്പം രാഷ്ട്രീയ പോരാട്ടങ്ങളും തുടരുന്ന സ്വെറ്റ്‌ലാന സ്വന്തം നാടിൻ്റെ സാമൂഹികാവസ്ഥയിലുള്ള ആന്തരികവൈരുദ്ധ്യങ്ങള്‍ ധീരമായി ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുന്നു. സ്വെറ്റ്‌ലാന അലക്‌സിവിച്ചിൻ്റെ War’s Unwomanly Face എന്ന പുസ്തകം യുദ്ധഭൂമിയിലെ സ്ത്രീ പോരാളികള്‍ എന്ന പേരിലും Second Hand Time എന്ന പുസ്തകം ക്ലാവ് പിടിച്ച കാലം എന്ന പേരിലും ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലിങ്കില്‍ ക്ലിക് ചെയ്യുക
യുദ്ധഭൂമിയിലെ സ്ത്രീ പോരാളികള്‍: സ്വെറ്റ്‌ലാന അലക്‌സിവിച്ച്
https://greenbooksindia.com/svetlana-alexievich/yudhabhoomiyile-sthreeporalikal-svetlana-alexievich
വിവര്‍ത്തനം: രമാ മേനോന്‍
ക്ലാവ് പിടിച്ച കാലം: സ്വെറ്റ്‌ലാന അലക്‌സിവിച്ച്
വിവര്‍ത്തനം: രമാ മേനോന്‍
https://greenbooksindia.com/svetlana-alexievich/clavu-pidicha-kaalam-svetlana-alexievich