ചങ്ങമ്പുഴ കൃഷ്ണപിള്ള
11 ഒക്‌റ്റോബര്‍ 1911 – 17 ജൂണ്‍ 1948
വേദന, വേദന ലഹരി പിടിക്കും
വേദന ഞാനതില്‍ മുഴുകട്ടെ
മുഴുകട്ടെ മമ ജീവനില്‍ നിന്നൊരു
മുരളീമൃദുരവമൊഴുകട്ടെ
-ചങ്ങമ്പുഴ കൃഷ്ണപിള്ള
കേരളം ഏറ്റവും കൂടുതല്‍ ഏറ്റുപാടിയ കവികളിലൊരാളാണ് ചങ്ങമ്പുഴ. ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച കവി ഒരുപാടു യുവകവികളെ പ്രചോദിപ്പിച്ചു. ഒട്ടേറെ അനുകര്‍ത്താക്കളെയും സൃഷ്ടിച്ചു. അനര്‍ഗ്ഗളമായൊഴുകുന്ന ഒരു കാവ്യനദിയായിരുന്നു ചങ്ങമ്പുഴ. കാല്പനികതയുടെ മറുപേരായി മാറിയ ചങ്ങമ്പുഴയുടെ സ്വാധീനത്തില്‍ നിന്നു പുറത്തുവരാന്‍ അക്കാലത്തെ പല യുവകവികളും നന്നേ ക്ലേശിച്ചു. രമണന്‍ എന്ന വിഖ്യാതകൃതി ഒരു പതിറ്റാണ്ടിനുള്ളില്‍ 22,500 പ്രതികളാണ് വിറ്റഴിഞ്ഞത്. പുസ്തകം വിലകൊടുത്തു വാങ്ങാന്‍ കഴിയാത്തവര്‍ അതിൻ്റെ പകര്‍പ്പുകളെഴുതിയെടുത്തു വായിച്ചിരുന്നു. ഇന്നും രമണനും വാഴക്കുലയും സ്പന്ദിക്കുന്ന അസ്ഥിമാടവുമെല്ലാം നിത്യകാന്തിയോടെ നിലനില്‍ക്കുന്നു. അതീവകാവ്യമധുരിമയുള്ള വരികളെഴുതിയ കവിക്ക്
രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും
തെണ്ടിയല്ലോ മതം തീര്‍ത്ത ദൈവം
എന്നെഴുതാനും മടിയുണ്ടായില്ല.
വേദനയുടെ ലഹരിയില്‍ നിന്നു പിറന്ന മനോഹരകവിതകളെഴുതിയ കവി നന്നേ ചെറുപ്പത്തിലേ അന്തരിച്ചു. എല്ലാ അര്‍ത്ഥത്തിലും എരിഞ്ഞൊടുങ്ങിയ ഒരു ജീവിതം.
ലിങ്കില്‍ ക്ലിക് ചെയ്യുക
രമണൻ (ചങ്ങമ്പുഴ)
https://greenbooksindia.com/ramanan-changampuzha-krishnapillai
മലയാളത്തിൻ്റെ പ്രിയകവിതകള്‍ (ചങ്ങമ്പുഴ)
തെരഞ്ഞെടുത്തത്: പ്രൊഫസര്‍ എം കെ സാനു
https://greenbooksindia.com/changampuzha-krishnapillai/malayalathinte-priyakavithakal-changampuzha-changampuzha-krishnapillai