Monday, September 16, 2024

പൂതപ്പാട്ടിനെ ജനകീയമാക്കിയ വി കെ ശശിധരന് പ്രണാമം

“വിളക്കുവെച്ചു, സന്ധ്യാനാമവും കഴിഞ്ഞു
ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ഠവും ഉരുവിട്ടു.
ഇനി? ഉണ്ണാറായിട്ടില്ലോ? ഉറങ്ങണ്ട, പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളൂ”

ഇടശ്ശേരിയുടെ പ്രസിദ്ധമായ പൂതപ്പാട്ട് എന്ന ആഖ്യാന കവിത ഇങ്ങനെയാണ് തുടങ്ങുന്നത്. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ കേരളത്തിൻ്റെ സാംസ്‌കാരിക വേദികളിലങ്ങോളമിങ്ങോളം ഈ നെടുങ്കന്‍ കവിത ചൊല്ലി സഞ്ചരിച്ച ഒരു പാട്ടുകാരനുണ്ടായിരുന്നു – വി കെ ശശിധരന്‍. എണ്‍പത്തിമൂന്നാം വയസ്സില്‍ ആ ജനകീയ ഗായകന്‍ നമ്മോടു വിട പറഞ്ഞിരിക്കുന്നു.
പൂതപ്പാട്ടിനെ ജനകീയമാക്കിയ പാട്ടുകാരന്‍ എന്ന നിലയില്‍ വി കെ ശശിധരന്‍ ചരിത്രത്തില്‍ അനശ്വരനായിരിക്കും.
Malayalathinte Priya Kavithakal Edassery കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡൻ്റുമായിരുന്ന അദ്ദേഹം മുപ്പതു വര്‍ഷത്തോളം ശ്രീനാരായണ പോളി ടെക്‌നിക്കില്‍ അദ്ധ്യാപകനായിരുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കലാജാഥകള്‍ക്കായി ഒട്ടേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ബര്‍തോള്‍ത് ബ്രഹത്, ഡോ.എം പി പരമേശ്വരന്‍, മുല്ലനേഴി, കരിവെള്ളൂര്‍ മുരളി തുടങ്ങിയവരുടെ രചനകള്‍ വി കെ ശശിധരന്‍ സംഗീത ശില്പങ്ങളായും സംഘഗാനങ്ങളായും അവതരിപ്പിച്ചു.
പാട്ടിൻ്റെ ഈണത്തിനൊപ്പം വരികളുടെ കാവ്യചാരുതയെയും അര്‍ത്ഥഭംഗിയെയും വാരിപ്പുണര്‍ന്ന ഗായകന് വിട.

ലിങ്കിൽ ക്ലിക് ചെയ്യുക
മലയാളത്തിൻ്റെ പ്രിയകവിതകൾ (ഇടശ്ശേരി)
https://greenbooksindia.com/edassary/malayalathinte-priya-kavithakal-edassery-edassary

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles