Saturday, April 20, 2024

സാനുമാസ്റ്റര്‍ക്ക്‌ തൊണ്ണൂറ്റിയഞ്ചാം പിറന്നാള്‍

ഭാവനാവ്യാപാരത്താലും വിചാരശക്തിയാലും അസാധാരണ കര്‍മ്മവൈഭവത്താലും മറ്റും ചരിത്രഗതിയില്‍ മാറ്റം വരുത്തിയ മഹാത്മാക്കളെ ഓര്‍മ്മിക്കുമ്പോള്‍ ചെറിയൊരു പുഴുവിന്റെ സ്ഥാനം മാത്രമേ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് ലോകത്തിലുള്ളൂ എന്ന തിരിച്ചറിവാണ് എന്നിലുദിക്കുന്നത്.
-എം കെ സാനു (കര്‍മ്മഗതി)

ലമുറകളുടെ ഗുരുനാഥനാണ് സാനുമാസ്റ്റര്‍. ഔദ്യോഗിക ജീവിതം അവസാനിച്ച് ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹം മലയാളികളുടെ ഗുരുനാഥനായി തുടരുന്നു. അദ്ധ്യാപനത്തില്‍ മാത്രമല്ല, പൊതുജീവിതത്തിലും വ്യക്തിബന്ധങ്ങളിലുമെല്ലാം പുലര്‍ത്തിപ്പോന്ന അതീവജാഗ്രതയുള്ള ജനാധിപത്യബോധമാണ് ഈ സ്വീകാര്യതയ്ക്കു കാരണം.
ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയേഴിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി സാനു മാസ്റ്റര്‍ പരമ്പരാഗത കോണ്‍ഗ്രസ് കോട്ടയായ എറണാകുളം നിയോജകമണ്ഡലത്തില്‍ മത്സരിച്ചു. കേരളത്തിലെമ്പാടുമുള്ള കലാലയങ്ങളില്‍ നിന്ന് (ഒരുപക്ഷേ കക്ഷിരാഷ്ട്രീയ ഭേദമെന്യേ) വിദ്യാര്‍ത്ഥികള്‍ എറണാകുളത്തെത്തി. “ഞങ്ങളുടെ മാഷിന് ഒരു വോട്ടു തരൂ” എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് തെരുവിലിറങ്ങി. വീടുകള്‍ കയറിയിറങ്ങി. വളരെക്കാലമായി മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ടിരുന്ന തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വന്ദ്യവയോധികനുമായ എ എല്‍ ജേക്കബ്ബിനെ 10032 വോട്ടിന് സാനുമാഷ് അട്ടിമറിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം മണ്ഡലം എല്‍ ഡി എഫിനു തിരിച്ചു കിട്ടി.
പിന്നീട് സാഹിത്യ ജീവിതത്തോടൊപ്പം പൊതുപ്രവര്‍ത്തനവും സാംസ്‌കാരിക പ്രവര്‍ത്തനവും അദ്ദേഹം സജീവമായി തുടര്‍ന്നു. ഇപ്പോഴും കേരളത്തിന്റെ സാംസ്‌കാരിക വേദികളില്‍ സാനു മാസ്റ്ററുടെ നിറസാന്നിദ്ധ്യമുണ്ട്. ഏറ്റവുമൊടുവില്‍ ഒരു വാരികയ്ക്കനുവദിച്ച അഭിമുഖത്തില്‍ സമകാലിക മലയാള സാഹിത്യത്തിലെ പ്രമുഖര്‍ക്ക് കഴിഞ്ഞ തലമുറയിലെ എഴുത്തുകാരുടെയത്ര ഗരിമയില്ലെന്ന പ്രസ്താവന നടത്തി അദ്ദേഹം ഒരു വിവാദത്തിനു തിരി കൊളുത്തുക പോലും ചെയ്തു.
സാനുമാസ്്റ്ററുടെ കര്‍മ്മഗതി എന്ന ആത്മകഥയടക്കം നിരവധി കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അശാന്തിയില്‍ നിന്ന് ശാന്തിയിലേയ്ക്ക്, എഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍, അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും, ഡോ. പി പല്പു: ധര്‍മ്മബോധത്തില്‍ ജീവിച്ച കര്‍മ്മയോഗി, എന്റെ വഴിയമ്പലങ്ങള്‍, സാഹിത്യദര്‍ശനം, വിമര്‍ശനത്തിന്റെ സര്‍ഗ്ഗചൈതന്യം തുടങ്ങിയ കൃതികള്‍ ഗ്രീന്‍ ബുക്‌സിലൂടെ DR.P.Palpu Dharmabhodhathil Jeevicha Karmayogiപുറത്തുവന്നു.Ente Vazhiyambalangal
ഗ്രീന്‍ ബുക്‌സിന്റെ അഭ്യുദയകാംക്ഷിയും ബന്ധുവുമായ സാനു മാസ്റ്റര്‍ അടുത്തിടെയും ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചു. യശശ്ശരീരനായ ഗ്രീന്‍ ബുക്‌സ് മാനേജിങ് ഡയറക്റ്റര്‍ കൃഷ്ണദാസിനെ അനുസ്മരിച്ച് സംസാരിച്ചു.

“ഒരു നഗരത്തില്‍ അനീതി നടന്നാല്‍ സൂര്യാസ്തമയത്തിനു മുന്‍പ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കില്‍ ഇരുട്ടും മുന്‍പ് ആ നഗരം കത്തിയമരണം” എന്ന ബെര്‍തോള്‍ഡ് ബ്രെഹ്തിന്റെ പ്രസിദ്ധമായ വാക്യം പലപ്പോഴും പ്രസംഗങ്ങളില്‍ ഉദ്ധരിക്കാറുള്ള, ജ്ഞാനത്തെ ജനകീയവത്കരിക്കുകയും ജനാധിപത്യവത്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഗുരുനാഥന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു.

ലിങ്കില്‍ ക്ലിക് ചെയ്യുക
എം കെ സാനുവിന്റെ കൃതികള്‍
കര്‍മ്മഗതി
https://greenbooksindia.com/m-k-sanu/karmagathi-sanu
അശാന്തിയില്‍ നിന്ന് ശാന്തിയിലേയ്ക്ക്
https://greenbooksindia.com/m-k-sanu/ashanthiyilninne-santhiyilekke-sanu
എഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍
https://greenbooksindia.com/ezhuthinte-nanarthangal-sanu
അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും
https://greenbooksindia.com/m-k-sanu/ayyappapanikkarum-ayyappapanikkarum-m-sanu
ഡോ. പി പല്പു: ധര്‍മ്മബോധത്തില്‍ ജീവിച്ച കര്‍മ്മയോഗി
https://greenbooksindia.com/m-k-sanu/dr-p-palpu-dharmabhodhathil-jeevicha-karmayogi-sanu
എന്റെ വഴിയമ്പലങ്ങള്‍
https://greenbooksindia.com/m-k-sanu/ente-vazhiyambalangal-sanu
സാഹിത്യദര്‍ശനം
https://greenbooksindia.com/m-k-sanu/Sahithyadarsanam-m-k-sanu

വിമര്‍ശനത്തിന്റെ സര്‍ഗ്ഗചൈതന്യം
https://greenbooksindia.com/vimarsanathinte-sargachaithanyam-sanu

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles