Friday, September 20, 2024

വിവര്‍ത്തനകൃതികള്‍ക്ക് 25% വിലക്കിഴിവ്

“Without translation, I would be limited to the borders of my own country. The translator is my most important ally. He introduces me to the world.”
– Italo Calvino

ലോക പരിഭാഷാ ദിനത്തോടനുബന്ധിച്ച് ഗ്രീന്‍ ബുക്‌സിൻ്റെ വിവര്‍ത്തനകൃതികള്‍ക്ക് ഒക്ടോബര്‍ 10 വരെ 25% വിലക്കിഴിവ് ഉണ്ടായിരിക്കും.

രിഭാഷകനാണ് തൻ്റെ ഏറ്റവും വലിയ സഖാവെന്ന് പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഇതാലോ കാല്‍വീനോ പറയുന്നു. വിവര്‍ത്തന കൃതികള്‍ വായിച്ചില്ലായിരുന്നെങ്കില്‍ സ്വന്തം രാജ്യത്തിൻ്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ തൻ്റെ സാഹിത്യലോകം ഒതുങ്ങിപ്പോയേനെ എന്നും വിവര്‍ത്തകനാണ് ലോകസാഹിത്യത്തിൻ്റെ  വിശാലമായ ചക്രവാളങ്ങളിലേയ്ക്ക് തന്നെ  നയിക്കുന്നതെന്നും അദ്ദേഹം തിരിച്ചറിയുന്നു.
ഒരു കൃതി വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ഒരു പ്രദേശത്തിൻ്റെ ഭാഷ മാത്രമല്ല, അതിൻ്റെ ചരിത്രവും സംസ്‌കാരവും ഭൂമിശാസ്ത്രവുമെല്ലാം തികച്ചും അന്യമായ മറ്റൊരിത്തേയ്ക്ക് പറിച്ചു നടപ്പെടുന്നു. രണ്ടു പതിറ്റാണ്ടു കാലമായി ഈ സംസ്‌കാര വിനിമയ പ്രക്രിയ സാര്‍ത്ഥകമായി നിര്‍വ്വഹിച്ചു വരികയാണ് ഗ്രീന്‍ ബുക്‌സ്.
ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള തൊണ്ണൂറോളം കൃതികള്‍ ഇതിനകം ഗ്രീന്‍ ബുക്‌സിലൂടെ മലയാളത്തിനു സ്വന്തമായി. ഇതിനു പുറമേ ഇതര ഇന്‍ഡ്യന്‍ ഭാഷകളില്‍ നിന്നുള്ള ഉത്കൃഷ്ട കൃതികളുടെ മലയാള വിവര്‍ത്തനങ്ങളും ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. ഇന്‍ഡ്യന്‍ ചരിത്രത്തില്‍ ചോരച്ചുവപ്പു കൊണ്ടു രേഖപ്പെടുത്തപ്പെട്ട ഒരു കാലഘട്ടത്തിൻ്റെ കഥ പറയുന്ന യശ് പാലിൻ്റെ നിറം പിടിപ്പിച്ച നുണകള്‍ ആണ് ഏറ്റവുമൊടുവില്‍ ഞങ്ങള്‍ പുറത്തിറക്കിയ ഇന്‍ഡ്യന്‍ ക്ലാസിക് നോവല്‍.
നോബല്‍ സമ്മാനാര്‍ഹരായ ആല്‍ബേര്‍ കാമു, പാബ്ലോ നെരൂദ, നജീബ് മഹ്ഫൂസ്, പാട്രിക് മോദിയാനോ, സ്വെറ്റ്‌ലാന അലക്‌സിവിച് തുടങ്ങിയവരുടെ കൃതികള്‍ക്കൊപ്പം സമകാലിക ലോകസാഹിത്യത്തിലെ ആധുനിക ക്ലാസിക്കുകളും ഗ്രീന്‍ ബുക്‌സ് മലയാളികളുടെ വായനാമുറികളിലെത്തിച്ചു. പല കൃതികളും മൂലഭാഷയില്‍ നിന്ന് നേരിട്ടു വിവര്‍ത്തനം ചെയ്യപ്പെട്ടവയാണ്.
സെപ്തംബര്‍ 30 ലോക പരിഭാഷാദിനമാണ്.
Saint Jerome: A Concise Biographyബൈബിള്‍ പരിഭാഷകനായ സെയിൻ്റ്  ജെറോമിൻ്റെ   തിരുന്നാളാണ് പരിഭാഷാദിനമായി ആഘോഷിക്കപ്പെടുന്നത്. പരിഭാഷകരുടെ പാലക പുണ്യവാളനാണ് സെയിൻ്റ്  ജെറോം.
പരിഭാഷകള്‍ സാഹിത്യകൃതികളെ പരസ്പരം വിനിമയം ചെയ്യുക മാത്രമല്ല, രാഷ്ട്രങ്ങളെയും മനുഷ്യരെയും സമന്വയിപ്പിക്കുക കൂടി ചെയ്യുന്നു എന്ന കാഴ്ചപ്പാടോടെയാണ് ഐക്യരാഷ്ട്ര സഭ പരിഭാഷാദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles