മാനസി
മഞ്ഞിലെ പക്ഷി
ധാരാളം വായിക്കണം. പക്ഷേ പെണ്‍കുട്ടി ആയതുകൊï് എഴുതേï ആവശ്യമൊന്നുമില്ല എന്ന കല്‍പ്പന കേട്ടു വളര്‍ന്ന ഒരു കുട്ടിക്കാലത്തില്‍ നിന്ന്, ഇനി എഴുതുകയാണെങ്കില്‍ തന്നെ ബാലാമണിയമ്മയെ പോലെ എഴുതണം, മാധവിക്കുട്ടിയെ പോലെ ഒരിക്കലും എഴുതരുത് എന്ന കല്‍പ്പനയിലേക്ക് എത്തിനിന്ന ഒരു കാലഘട്ടത്തിനിടയിലാണ് ‘മഞ്ഞിലെ പക്ഷി’ എന്ന ഈ പുസ്തകത്തിലെ മിക്ക കഥകളും ഞാന്‍ എഴുതിയിട്ടുള്ളത്. പെണ്‍കുട്ടികള്‍ എഴുതിയാല്‍, അവര്‍ ഒരിക്കലും പുറത്തു പറയാന്‍ അരുതാത്ത, എന്നാല്‍ വീട്ടില്‍ അനുഭവിക്കുന്ന പല പെരുമാറ്റരീതികളും വിവേചനങ്ങളും മറ്റ് തറവാട്ട് രഹസ്യങ്ങളും പുറത്താകുമോ എന്ന പേടി കൊïായിരിക്കണം പലപ്പോഴും പെണ്‍കുട്ടികളുടെ എഴുത്തിനെ കുടുംബങ്ങളില്‍ പ്രോത്സാഹിപ്പിക്കാതിരുന്നത്. കുടുംബം ഒരു വലിയ മറയാണ്. ചെയ്യേïതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു വലിയ പട്ടിക തന്നെ ആ മറയ്ക്കു പിന്നില്‍ അലിഖിതമായി നിലനില്‍ക്കുന്നുï്. ചെയ്യരുതാത്തവയില്‍ പ്രധാനമായ ഒന്ന് ‘കുല’സ്ത്രീ ‘ഉറക്കെ’ സംസാരിക്കരുത് എന്നതായിരുന്നു. അട്ടം കേള്‍ക്കാത്ത ചിരിയും അടക്കിപ്പിടിച്ച മനസ്സും അടങ്ങിയൊതുങ്ങിയുള്ള ‘നടത്ത’യും സ്വാംശീകരിച്ചുകൊïാണ് ഏതു പെണ്ണും കുലസ്ത്രീ ആകേïത്. സര്‍വ്വംസഹയായ ഭൂമിയെ പോലെ ആയാല്‍ അതിനേക്കാള്‍ ഒരുപടി മീതെയുള്ള ‘ശീലാവതി’ ആകും! പുരുഷന്‍ നിര്‍വചിക്കുന്ന ശീലാവതി!
ആണായാലും പെണ്ണായാലും ചെയ്യരുത് എന്നതിനേക്കാള്‍ അവിടെ കൂടുതല്‍ പ്രധാനം അവ പുറത്ത് അറിയരുത് എന്നതായിരുന്നു. അജïകള്‍ രൂപപ്പെടാന്‍ പ്രായമാവാത്തതുകൊïാവണം, അല്ലെങ്കില്‍ ഉറക്കെ പ്രതിഷേധിക്കാന്‍ വേറെ വഴികള്‍ കാണാത്തതുകൊïാകണം പുറത്തേക്ക് തെറിച്ചു വീണ അസത്യങ്ങള്‍ക്കു മുന്നില്‍ ആളിക്കത്താന്‍ ആകാതെ പുകയുന്ന കൊള്ളിപോലെ, മനസ്സ് കനലാവാന്‍ തുടങ്ങിയത്.
തിളയ്ക്കുന്ന വെള്ളത്തില്‍ നിന്ന് തുളുമ്പി തെറിക്കുന്ന തുള്ളികള്‍ പോലെ കഥകള്‍ പിറന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. ധിക്കരിക്കാന്‍ ധൈര്യമില്ലാതെ, സ്വയം അവജ്ഞ തോന്നിയ മനസ്സിന്റെ പിടച്ചിലുകള്‍ മാത്രമായിരുന്നോ അവ എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ സംശയം തോന്നിയിട്ടുï്. ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് പോലെയുള്ള ഒരു ക്രിയ മാത്രമായിട്ടാണ് എനിക്ക് എന്റെ കഥയെഴുത്തിനെപ്പറ്റി തോന്നാറുള്ളത്. സഹികെടുമ്പോള്‍ ചെയ്തു പോകുന്ന, ബോധപൂര്‍വ്വമല്ലാത്ത ഒരു പ്രതികരണം. കാരണം, ഒരു കഥാകൃത്ത് ആവാന്‍ ആഗ്രഹിച്ച ആളല്ല ഞാന്‍.
ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ അതിനു ശിക്ഷയായി കിട്ടിയ അടി കൊള്ളുമ്പോഴും ഇനി എഴുതില്ലെന്ന വാഗ്ദാനം എന്നില്‍ നിന്ന് ആവശ്യപ്പെടുമ്പോഴും അനുസരണക്കേട് കാട്ടുകയല്ലായിരുന്നു എന്ന് ഞാന്‍ ശഠിച്ചിരുന്നു.
എന്തുകൊïാണ് മുതിര്‍ന്നവര്‍ സത്യം പറയാത്തത് എന്ന് ഞാന്‍ ചോദിച്ചുകൊïിരുന്നു. സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങളിലൂന്നിയ അജïകളെ കാത്തു രക്ഷിക്കാന്‍ അസത്യങ്ങള്‍, ഒരുപാട് അസത്യങ്ങള്‍ മാത്രം പുറത്തുവിടുന്ന ഒരു വ്യവസ്ഥിതിയെ പിന്നെ ഞാന്‍ എങ്ങനെയാണ് നേരിടേïത് നോക്കി എന്നും.
കുലസ്ത്രീയായതുകൊïാവണം, എന്റെ മറ്റു പല ചോദ്യങ്ങള്‍ക്കും എന്ന പോലെ അമ്മ അന്നും മൗനം പാലിച്ചു. അതിനാല്‍ എന്നെ പൂട്ടിയിട്ട മുറിയുടെ ജനല്‍പ്പടിയിലെ പൂഴിയില്‍ ഒരു യുദ്ധകാഹളം പോലെ ഞാന്‍ എഴുതി. എഴുതും, എഴുതും, ഇനിയുമെഴുതും. എന്റെ യാത്ര തുടങ്ങിയത് അവിടെ നിന്നാണ്…
മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍
എഴുപതുകളുടെ തുടക്കം മുതല്‍ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ മാനസിയുടെ കഥകള്‍ വളരെ കുറച്ചു കാലത്തിനുള്ളില്‍തന്നെ മലയാള സാഹിത്യത്തിലെ ശക്തമായ സാന്നിധ്യമായി മാറി.
‘ദേവീമാഹാത്മ്യം’ എന്ന കഥ, അതുവരെ നമ്മള്‍ വായിച്ച കെ. സരസ്വതിഅമ്മയുടെയും ലളിതാംബികാ അന്തര്‍ജ്ജനത്തിന്റെയും സ്ത്രീമോഹപ്രതിഫലനങ്ങളുടെ കഥകളില്‍ നിന്നും വേറിട്ട് കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ അനുഭവിക്കുന്ന വിലക്കുകളുടെയും അനീതികളുടെയും നേര്‍ക്കുള്ള കൃത്യമായ, അത്യധികം ചടുലമായ ഒരടയാളപ്പെടുത്തലായിരുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ദൈന്യതകളും അനീതിയോടുള്ള പ്രതിഷേധങ്ങളും പാരമ്പര്യത്തിന്റെ പൊളിച്ചെഴുത്തലുകളുമാണ് കഥകളില്‍ നിറഞ്ഞു
നില്‍ക്കുന്നത്. അടിച്ചേല്പിക്കപ്പെട്ട വ്യവസ്ഥിതികളോട് പ്രതിഷേധിക്കാന്‍ കഴിയാതെ ജീവിക്കുന്നതിലുള്ള വ്യഥകളാണ് മാനസിയുടെ കഥകള്‍. കുടുംബത്തിലും സമൂഹത്തിലുമുള്ള ഏതൊരു വിലക്കുകളില്‍നിന്നും ഉടലെടുക്കുന്ന നിസ്സഹായതയും വേദനയുമാണ് കഥകള്‍ക്കുള്ള ബീജവും ഊര്‍ജ്ജവും. മാനസിയുടെ പല രചനകളിലും സ്വന്തം ജീവിതത്തിന്റെ പ്രതിഫലനങ്ങളും ഹൃദയമുറിവുകളുടെ രക്തവും പുരïിട്ടുï്.
പ്രവാസജീവിതം മൂലം മലയാള സാഹിത്യത്തിന്റെ മുഖ്യധാരയില്‍നിന്നും വിട്ടുനിന്നിരുന്ന മാനസി, സ്വന്തം തട്ടകമായ തിരുവില്വാമലയില്‍ തിരിച്ചെത്തി വീïും സര്‍ഗ്ഗവേദികളില്‍ സജീവമാകുന്ന ഈ അവസരത്തില്‍ ‘മാനസിയുടെ സുവര്‍ണ്ണകഥകളി’ലൂടെ കാവ്യാത്മകഭാഷയിലൂടെയുള്ള ആ ശക്തവും ഹൃദയസ്പര്‍ശിയുമായ രചനകളെ മലയാളി വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
Know More About – Manasi