Saturday, July 27, 2024

ആഴക്കടലില്‍ കാണാതെ പോയ എം.വി. കൈരളി കപ്പലിന്റെ ദുരൂഹതകള്‍

ആഴക്കടലില്‍ കാണാതെ പോയ എം.വി. കൈരളി കപ്പലിന്റെ ദുരൂഹതകള്‍

ഈ നോവലില്‍ സത്യമെത്ര, ഭാവന എത്ര എന്ന് അന്വേഷിക്കാനുള്ള ഒരു ത്വര ഓരോ വായനക്കാരനും ഉണ്ടാവും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നോവല്‍ വായിച്ചശേഷം ഓരോരുത്തരും ഇതിനെ സംബന്ധിച്ച് ഇനിയും കിട്ടാനിടയുള്ള രേഖകള്‍ തേടിപ്പോകും. അത് കോശി ഫിലിപ്പിന്റെ ഒരു വിജയമാണ്. ഈ വിഷയത്തിലേക്ക് നിങ്ങളുടെ മനസ്സുകളുടെ നിങ്ങളുടെ കൗതുകത്തെ കൂട്ടിക്കൊണ്ട് പോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു എന്ന് നിസ്സംശയം പറയാം. അത്രമേല്‍ ലളിതമായി എന്നാല്‍ അത്രമേല്‍ ആകാംക്ഷ ജനിപ്പിക്കുന്നവിധത്തിലാണ് അദ്ദേഹം ഈ കഥ പറഞ്ഞുവയ്ക്കുന്നത്. നിങ്ങളുടെ വായനനേരത്തെ ഈ നോവല്‍ സമ്പന്നമാക്കും.
(സമസ്യകള്‍ തേടി ഒരു യാത്ര – ബെന്യാമിന്‍)

ആഴക്കടലില്‍ മുങ്ങിപ്പോയ എം.വി. കൈരളി കപ്പലിലെ ജീവനക്കാരുടെ നിശ്വാസങ്ങളും സങ്കടങ്ങളും ഇടകലരുന്ന നോവലാണിത്. ജീവനറ്റു പോകുന്ന നിമിഷങ്ങളുടെ വേദനാജനകമായ അവതരണവും ഈ നോവലിന്റെ പ്രത്യേകതയാണ്. എം.വി. കൈരളി കപ്പലിലെ ക്യാപ്റ്റന്റെ നിസ്സഹായാവസ്ഥയും ഉത്തരവാദിത്തവും ആവിഷ്‌കരിക്കുന്ന ഈ നോവല്‍ തികച്ചും സാങ്കല്പികമാണ്. ഒരു പൗരന്റെ രാജ്യത്തോടുള്ള കടമ ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു.

പ്ലിംസോള്‍ ലൈന്‍ കുളങ്ങര കോശി ഫിലിപ്പ്

Book Available Here – plimsoll line

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles