വലുതോ ചെറുതോ വാക്കാലോ പ്രവര്‍ത്തിയാലോ മുതിര്‍ന്നവരില്‍ നിന്നും നേരിടേണ്ടി വരുന്ന നിന്ദകള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഈ കഥകളുടെ അന്തര്‍ധാര. തൊണ്ണൂറുകളില്‍ വളര്‍ന്ന കുട്ടികളെ അവരുടെ വളര്‍ത്തല്‍ അല്ലെങ്കില്‍ വളര്‍ത്തലിന്റെ അഭാവം എങ്ങനെയൊക്കെ ബാധിച്ചിരിക്കാം എന്നതും ഈ കഥകളുടെ പ്രമേയമാണ്. മുതിര്‍ന്നവരുടെ കടന്നുകയറ്റങ്ങള്‍, അകലങ്ങള്‍, തെറ്റിദ്ധാരണകള്‍, പോരായ്മകള്‍, സ്‌നേഹം, സ്‌നേഹമില്ലായ്മ, സഹാനുഭൂതി, അതിന്റെ ന്യൂനത, ഇവ എങ്ങനെ കുട്ടികള്‍ നേരിട്ടിരിക്കാം എന്നതിന്റെ സാങ്കല്പികരൂപങ്ങളാണ് ഈ കഥകള്‍.
സച്ചിന്‍ദേവിന്റെ കഥാസമാഹാരം ‘മ്ലേച്ഛന്‍’ ഈ കാലഘട്ടത്തിലെ ബാല്യ കൗമാരങ്ങളുടെ മനോനിലയുടെ പരിച്ഛേദമാണ്. സമാഹാരത്തിലെ ഒന്‍പത് കഥകളും ഉന്നതനിലവാരം പുലര്‍ത്തുന്നു. വായനക്കാരനെ വിഭ്രാമകവിസ്മയത്തിലാക്കുന്ന ഈ കഥകള്‍ പ്രമേയത്തിലും രചനാസങ്കേതത്തിലും വ്യത്യസ്ത പുലര്‍ത്തുന്നു. അടുത്ത തലമുറയിലെ ഒരു മികച്ച കഥാകൃത്തായിരിക്കും സച്ചിന്‍ദേവ്. – (എസ്. മഹാദേവന്‍ തമ്പി – നോവലിസ്റ്റ്)
Book Available Here – Mlechan