Thursday, November 21, 2024

കെടാവിളക്കായി തെളിയുന്ന കാവ്യപ്രസരണം – രാധാകൃഷ്ണന്‍ കാക്കശ്ശേരി

കെടാവിളക്കായി തെളിയുന്ന കാവ്യപ്രസരണം 

‘ധ്വനനസൗന്ദര്യത്തോടെ പ്രതീകാത്മകമായ കാവ്യബിംബങ്ങള്‍ പ്രയോഗിക്കുന്നതിലുള്ള വൈദഗ്ധ്യത്തിന് നിരവധി നിദര്‍ശനങ്ങള്‍ ഈ കവിതാസമ്പുടത്തിലുണ്ട്. പദങ്ങള്‍ സ്വയം ഒഴുകിയെത്തുംപോലെയുള്ള അനര്‍ഗളതയും ഭാവ-രാഗ-താള ലയചാരുതയും ഇതിലെ മിക്ക കവിതകളുടെയും വാഗ്‌ദേവിയെന്ന ‘അമ്മയ്‌ക്കൊരു തോറ്റം’ ആക്കിയിരിക്കുന്നു.’ (അവതാരികയില്‍നന്ന് ഡോ. എം. ലീലാവതി)
‘പഞ്ചഭൂതബദ്ധമാണ് കര്‍മ്മയോഗം എന്ന് നീരില്‍നിന്ന് ചോര താണ്ടി തീയോളമെത്തുന്ന രാധാകൃഷ്ണകാവ്യബിംബങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെ ഭക്തി-ജ്ഞാന-കര്‍മ്മ യോഗങ്ങളിലൂടെ സത്യം അന്വേഷിച്ച് പോകുന്ന യാത്രയുടെ സൗന്ദര്യാത്മക ആവിഷ്‌കാരമാണ് രാധാകൃഷ്ണന്‍ കാക്കശ്ശേരി മാസ്റ്റര്‍ക്ക് കവിത.’ (കവിതയിലെ യോഗമാര്‍ഗ്ഗ ചാരുത – പി. രാമന്‍)
കവിത, നിരൂപണം, നാടകം, പ്രഭാഷണം, അധ്യാപനം എന്നീ മേഖലകളില്‍ ‘വാഗര്‍ഥപ്രതിപത്തി’ നിവേശിപ്പിച്ചതിന്റെ സര്‍ഗസാക്ഷ്യങ്ങള്‍ സഹജമായ അന്വേഷണവും വിനയദര്‍ശനവും സമ്പന്നമാക്കിയ സഹൃദയത്വത്തിന്റെ ഉള്‍ക്കരുത്തുകള്‍ – രാധാകൃഷ്ണന്‍ കാക്കശ്ശേരിയുടെ അക്ഷരസപര്യ സാര്‍ഥകമാകുന്നു. (അകക്കോവിലില്‍ തിരി തെളിയിക്കും കവിതകള്‍ – പ്രസാദ് കാക്കശ്ശേരി)

 

Know More – Radhakrishnan Kakkasseri

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles