Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114
അമ്മമാര്‍ അറിയാന്‍ - Green Books India
Friday, November 22, 2024

അമ്മമാര്‍ അറിയാന്‍

A good mother loves fiercely but ultimately brings up her children to thrive without her. They must be the most important thing in her life, but if she is the most important thing in theirs, she has failed.
-Erin Kelly (The Burning Air)

Mother | Maxim Gorky Book | Buy Now | at Mighty Ape NZമ്മമാരെ ഓര്‍മ്മിക്കാന്‍ ഒരു ദിനാചരണത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും പലരും ചോദിച്ചേക്കാം. ആണ്ടിലെ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും ഒന്നോ അതിലധികമോ ദിനാചരണങ്ങളുമായി ലോകം മുന്നോട്ടു പോകുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ അമ്മമാര്‍ക്കു വേണ്ടിയും ഒരു ദിവസമാകട്ടെ.
നമ്മുടെ പുരാണേതിഹാസങ്ങളിലും സാഹിത്യത്തിലും അവിസ്മരണീയരായ മാതൃകഥാപാത്രങ്ങളുണ്ട്. കൗസല്യയെയും സുമിത്രയെയും കുന്തിയേയും മാദ്രിയേയും ഓര്‍ക്കുന്നതു പോലെ കൈകേയി എന്ന മാതാവിനെയും നമ്മളോര്‍ക്കുന്നു. നിത്യാന്ധകാരം സ്വയം വരിച്ച ഗാന്ധാരിയെ ഓര്‍ക്കുന്നു. ലോകത്തിലെ ഏതു ദേശീയതയിലും ഏതു സംസ്‌കാരത്തിലും അമ്മമാരുടെ ഭാഷ ഒന്നു തന്നെയാണ്. അത് സ്‌നേഹത്തിന്റെ പ്രാപഞ്ചിക ഭാഷയാണ്.
ആധുനിക ലോകസാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധരായ മാതൃകഥാപാത്രങ്ങളിലൊരാളാണ് പെലഗേയ നിലോവ്‌ന വ്‌ളാസോവ. നിലോവ്‌നയെ അറിയാത്തവര്‍ പോലും ആ അമ്മയെ ആവിഷ്‌കരിച്ച എഴുത്തുകാരനെ ഓര്‍ക്കുന്നുണ്ടാകും.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധമായ നോവലുകളിലൊന്നായ മദര്‍ എഴുതിയ മാക്‌സിം ഗോര്‍ക്കിയെ അറിയാത്തവരുണ്ടാകില്ല.Maxim Gorky bibliography - Wikipedia റഷ്യന്‍ വിപ്ലവകാലമാണ് നോവലിന്റെ പശ്ചാത്തലം.
നിരക്ഷരയായ ഒരു ഫാക്ടറിത്തൊഴിലാളിയാണ് നിലോവ്‌ന വ്‌ളാസോവ എന്ന അമ്മ. അമിത മദ്യപനായ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം മകന്‍ പാവേല്‍ പിതാവിന്റെ മാര്‍ഗ്ഗം പിന്‍തുടര്‍ന്ന് മദ്യത്തിനടിമയാകുന്നുണ്ടെങ്കിലും ഒരു സുപ്രഭാതത്തില്‍ അവന്‍ ജീവിതത്തിലേയ്ക്കു തിരിച്ചു വരുന്നു. വിപ്‌ളവ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നു. വിദ്യാഭ്യാസമില്ലെങ്കിലും സ്‌നേഹത്തിന്റെ ഭാഷ കൊണ്ട് പരിണതപ്രജ്ഞയായ അമ്മ മകന് സര്‍വ്വ പിന്തുണയും നല്‍കുന്നു. അങ്ങനെ അവര്‍ ചരിത്രത്തില്‍ അനശ്വരയാകുന്നു.
1926 ല്‍, സോവിയറ്റ് നിശ്ശബ്ദ സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ത്തന്നെ വിഖ്യാത സംവിധായകന്‍ പുഡോവ്കിന്‍ ഈ നോവലിന് ചലച്ചിത്രാവിഷ്‌കാരമേകി.Vsevolod Pudovkin. Mat' (Mother). 1926 | MoMAപുഡോവ്കിന്റെ മദര്‍ എന്ന സിനിമയിലെ രംഗം

ഈ കൃതിയെ അധികരിച്ച് പിന്നീടും നിരവധി സിനിമകള്‍ പല ഭാഷകളിലായി പുറത്തുവന്നു. ജര്‍മ്മന്‍ നാടകകൃത്ത് ബെര്‍ടോള്‍ട് ബ്രെഹ്ത് 1932 ല്‍ മദറിന് നാടകരൂപം നല്‍കി.
മലയാളസിനിമയിലെ ആദ്യത്തെ ജനകീയസംരംഭത്തിന് മുന്നിട്ടിറങ്ങിയ ജോണ്‍ എബ്രഹാം തന്റെ സിനിമയ്ക്ക് നല്‍കിയ പേര് അമ്മ അറിയാന്‍ എന്നാണ്.
Remastered version of legendary director John Abraham's Amma Ariyan (അമ്മ അറിയാൻ) is streaming now with English subtitles | 1080p HD : Kerala
അമ്മയില്‍ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. ജനനവും ജീവിതവും വിപ്ലവവുമെല്ലാം.
മാക്‌സിം ഗോര്‍ക്കി സൃഷ്ടിച്ച വിപ്ലവകാരിയായ മാതാവിനു മാത്രമല്ല, ചരിത്രത്തിലെ, സാഹിത്യത്തിലെ, വര്‍ത്തമാനകാലത്തിലെ, വരാനിരിക്കുന്ന തലമുറകളിലെ എല്ലാ അമ്മമാര്‍ക്കും ദിനാചരണങ്ങളുടെ ഔപചാരികതകളില്ലാത്ത സ്‌നേഹം, കടപ്പാട്….
അമ്മ അറിയാന്‍ (ജോണ്‍ എബ്രഹാം)

ഗ്രീന്‍ ബുക്‌സിന്റെ ചില അമ്മപ്പുസ്തകങ്ങള്‍

Ammamazhakkaruഅമ്മ മഴക്കാറ് (സി രാജഗോപാലന്‍)
“അമ്മയെത്തിയാല്‍ മുറ്റത്തെ തൊടിയിലെ നന്ത്യാര്‍വട്ടത്തിലും ചെമ്പരത്തിയിലും നിലച്ചു പോയ കാറ്റ് വീണ്ടും വീശിത്തുടങ്ങും. തൊഴുത്തിലെ പശു അമറും. ഇടനാഴിയില്‍ പൊടിയൊതുങ്ങി വെളിച്ചം തെളിയും. അടുക്കളയില്‍ പാത്രങ്ങള്‍ തൊണ്ടയനക്കും, കിണറ്റിലെ കപ്പി കരയും.” ദുഃഖസന്ദ്രമായ മഴക്കാറുമായി വലിയൊരാകാശം വായനക്കാരനു മുന്‍പില്‍ നിവരുന്നു. വളരെ അപൂര്‍വ്വമായേ നിങ്ങള്‍ക്ക് ഇങ്ങനെയൊരാകാശം കാണാനാകൂ. പെയ്‌തൊഴിയാത്ത ഈ അമ്മ മഴക്കാറ് സംവേദനത്തിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ്. ഈ അമ്മ പ്രകൃതി തന്നെയാണ്.

Oru Namboothirikkatha Pettammayum Pottammayum

ഒരു നമ്പൂതിരിക്കഥ: പെറ്റമ്മയും പോറ്റമ്മയും
(എസ് പി നമ്പൂതിരി)
ജീവിതത്തിന്റെ അസാധാരണമായ വഴിത്തിരിവുകളുടെ നേര്‍ക്കാഴ്ചയാണ് ഒരു നമ്പൂതിരിക്കഥ പെറ്റമ്മയും പോറ്റമ്മയും എന്ന നോവല്‍. ഗ്രീക്ക് മിത്തുകളിലെ ഈഡിപ്പസ്സ് എന്ന കഥാപാത്രം ഒരു കുറ്റവിചാരണയുമായി ഈ പുസ്തകത്താളുകളിലേയ്ക്കു കടന്നു വരുന്നു. എന്നാല്‍ എഴുത്തുകാരന്റെ കാവ്യാത്മകമായ ഹൃദയത്തിന്റെ ശബ്ദം ഈ പുസ്തകം ഒപ്പിയെടുക്കുന്നു. ഇതിലെ അമ്മമാരുടെ കണ്ണീരുറവകള്‍ ഹൃദയത്തിലൂടെ ഒഴുകിപ്പോകുന്ന ശബ്ദം വായനക്കര്‍ക്ക് കേള്‍ക്കാനാകും. ഈ കണ്ണുനീരുറവകള്‍ ചെന്നുപതിക്കുന്നതാകട്ടെ പൂര്‍ത്തീകരിക്കാനാകാത്ത ആഗ്രഹങ്ങളുടെ ചുടലപ്പറമ്പുകളിലേയ്ക്കു തന്നെയാണ്.

Kaikeyiകൈകേയി (ടി എന്‍ പ്രകാശ്)
പാര്‍ശ്വവത്കരിക്കപ്പെട്ട ചരിത്രമാണ് എപ്പോഴും ഇതിഹാസങ്ങളിലെ സ്ത്രീകള്‍ക്കുള്ളത്. കൈകേയിയുടെ ചരിത്രവും ഇതില്‍നിന്നു ഭിന്നമല്ല. വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് രാമായണത്തിലുടനീളം കൈകേയിയുടെ ഉണങ്ങിപ്പിടിച്ച കണ്ണീര്  കാണാം. കൈകേയിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം തന്നെ സമര്‍ത്ഥമായി അധികാരത്തിന്റെ ഭദ്രതയ്ക്കും പുരുഷന്റെ സുഖത്തിനും വേണ്ടി
സൃഷ്ടിക്കപ്പെട്ടതാണെന്നു മനസ്സിലാക്കാം. രാമായണത്തിലൂടെ, കൈകേയിയിലൂടെ ഒരു പിന്‍നടത്തമാണ് നോവലിസ്റ്റ് നിര്‍വഹിക്കുന്നത്.

Mother - T.M. Abraham

മദര്‍ (ടി എം എബ്രഹാം)
കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്താതെ തന്നെ ലോകമെമ്പാടുമുള്ള പീഡിതജനതയുടെ അമ്മയായി മാറിയ മദര്‍ തെരേസയുടെ ജീവിതകഥയാണ് ഈ നാടകത്തിന്റെ ഇതിവൃത്തം.
പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ടി എം എബ്രഹാം മദര്‍ തെരേസയുടെ ജീവിതത്തിലൂടെ നടത്തുന്ന തീര്‍ത്ഥാടനമാണിത്. അതിഭാവുകത്വമേതുമില്ലാത്ത, തെളിമയേറിയ ആവിഷ്‌കാരം. നാടകപ്രേമികള്‍ക്കും നാടകവിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ കൃതി.

 

 

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles