എ കെ ലോഹിതദാസ്
10 മെയ് 1955 – 28 ജൂണ്‍ 2009
മലയാള സിനിമയിലെ ആധുനിക കാലഘട്ടത്തില്‍ ഒരു യുഗപ്പിറവിക്ക് നാന്ദി കുറിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ കെ ലോഹിതദാസിന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചിട്ട് പന്ത്രണ്ടു വര്‍ഷമാകുന്നു. എം ടി വാസുദേവന്‍ നായരും പി പത്മരാജനും ജോണ്‍ പോളും ഡെന്നിസ് ജോസഫും ഒക്കെ ഉള്‍പ്പെടുന്ന താരമൂല്യമുള്ള തിരക്കഥാ രചയിതാക്കള്‍ അവരുടെ ഏറ്റവും മികച്ച സ്‌ക്രിപ്റ്റുകളുമായി ജനപ്രിയ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും തിളങ്ങി നില്‍ക്കുന്ന കാലത്താണ് മലയാളികളുടെ മനസ്സില്‍ ഒരു വലിയ നൊമ്പരം പോലെ പടര്‍ന്നു കയറിയ തനിയാവര്‍ത്തനം എന്ന വേറിട്ട സിനിമയുമായി ലോഹിതദാസ് രംഗപ്രവേശം ചെയ്യുന്നത്.
ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് കാഴ്ചവട്ടം എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്‍. ഈ അനുഭവക്കുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര് ശങ്കരാടി, രവീന്ദ്രന്മാസ്റ്റര്‍, പത്മരാജന്‍, ഭരതന്‍, ഒടുവില്‍ ഉണ്ണിക്കൃഷണന്‍ എന്നിങ്ങനെ ഒട്ടേറെ സഹപ്രവര്‍ത്തകരുടെ മരണത്തിന്റെ ഘോഷയാത്ര. അവസാനം ഒരു കടങ്കഥ പോലെ മരണത്തിന്റെ അജ്ഞാതമായ ഭൂമികളിലേയ്ക്ക് ലോഹിതദാസും. ജീവിതത്തിന്റെ നിസ്സാരതയും മരണത്തിന്റെ കരാളതയും നിറഞ്ഞുനില്ക്കുന്ന ഒരു ബര്‍ഗ്മാന്‍ ചിത്രം പോലെ. ആത്മ സ്പര്‍ശിയാണ് ഈ കഥനങ്ങള്‍
പിന്നീട് എഴുതാപ്പുറങ്ങള്‍, വിചാരണ, കിരീടം, ചെങ്കോല്‍, ദശരഥം, മൃഗയ, ഹിസ് ഹൈനെസ് അബ്ദുള്ള, സസ്‌നേഹം, ഭരതം, അമരം, ആധാരം, കമലദളം, വാത്സല്യം, വെങ്കലം, പാഥേയം, ചകോരം, സല്ലാപം തുടങ്ങി എത്രയോ സിനിമകള്‍. മലയാളത്തിലെ അക്കാലത്തെ പ്രധാനപ്പെട്ട മിക്ക സംവിധായകരും ലോഹിതദാസിന്റെ തിരക്കഥകളെ അധികരിച്ച് ഈടുറ്റ ചലച്ചിത്രസൃഷ്ടികള്‍ ചമച്ചു. 1997 ല്‍ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെ സംവിധായകനായ ലോഹിതദാസ് ആദ്യ സംവിധാനസംരംഭത്തിലൂടെത്തന്നെ ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് കന്മദം, കാരുണ്യം, ജോക്കര്‍, കസ്തൂരിമാന്‍ തുടങ്ങിയ സിനിമകള്‍ കൂടി അദ്ദേഹം സംവിധാനം ചെയ്തു. മനുഷ്യകഥാനുഗായിയായ എഴുത്തുകാരനും സംവിധായകനുമായിരുന്നു ലോഹിതദാസ്.
2009 ജൂണ്‍ 28 ന് അദ്ദേഹം അന്തരിച്ചു.
കാഴ്ചവട്ടം (എ കെ ലോഹിതദാസ്)
https://greenbooksindia.com/lohitadas/kazhchavattom-lohitadas