Yoga is a light, which once lit will never dim. The better your practice, the brighter your flame.
-B.K.S. Iyengar
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത് 2104 ലാണ്. അതോടെ ആഗോളതലത്തില്‍ത്തന്നെ ഇന്‍ഡ്യയുടെ ഈ സവിശേഷമായ ജീവനകലയക്ക് പ്രചാരമേറി.
യോഗ വെറുമൊരു വ്യായാമക്രമമല്ല, അതൊരു ജീവിതരീതിയാണ്. ഒരു മനോഭാവമാണ്. ആര്‍ക്കും ഏതു പ്രായത്തിലും പരിശീലിക്കാമെന്നതാണ് യോഗയുടെ സവിശേഷത. യോഗ അഭ്യസിക്കാന്‍ ഒരു യോഗിയോ യോഗിനിയോ ആകേണ്ടതില്ല. ആരോഗ്യസ്ഥിതി അനുസരിച്ചുള്ള യോഗാസനങ്ങള്‍ പരിശീലിക്കുന്നതിലൂടെ ദീര്‍ഘകാലം ഉന്മേഷവും ശരീരസൗന്ദര്യവും നിലനിര്‍ത്തി ജീവിതം ആസ്വദിക്കാം. പ്രായമാകുന്തോറും ശരീരത്തെ അലട്ടുന്ന പല അസുഖങ്ങളെയും തടഞ്ഞുനിര്‍ത്താന്‍ ഒരു പരിധി വരെ സഹായകമായ പല യോഗാസനങ്ങളുമുണ്ട്. ഈ അഭ്യാസങ്ങള്‍ ചിട്ടയോടെ പിന്തുടര്‍ന്നാല്‍ ഉദ്ദേശിച്ച ഫലമുണ്ടാകുമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ശരീരത്തിനും മനസ്സിനും ഒരുപോലെ സൗഖ്യം നല്‍കുന്നതാണ് യോഗ മുന്നോട്ടു വയ്ക്കുന്ന ജീവിത ക്രമം.
ലിങ്കില്‍ ക്ലിക് ചെയ്യുക
യോഗ: ആരോഗ്യവും മനശ്ശാന്തിയും (യോഗാചാര്യ എം ആര്‍ ബാലചന്ദ്രന്‍)
https://greenbooksindia.com/health/yoga-arogyavum-manassanthiyum-yogacharya-balachandran
യോഗ കുട്ടികള്‍ക്ക് (യോഗശിരോമണി സുമന്‍ ജോബി ജോസഫ്)
https://greenbooksindia.com/health/yoga-kuttikalkku-suman-jobi-joseph-suman-jobi-joseph