അച്ഛനും അമ്മയും. യുവത്വത്തിൻ്റെ രണ്ട് തിളങ്ങുന്ന നക്ഷത്രങ്ങൾ. ബൾഗേറിയയിൽ നിന്ന് ടർക്കിയിലേയ്ക്ക് ഒളിച്ചോടിയെത്തിയവർ. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒഴിഞ്ഞ ഒരു വാഗണിൽ അവരുടെ പ്രണയജീവിതം. മകൻ അക്കഥ എഴുതുകയാണ്. തൻ്റെ അമ്മ മുനീറെയുമായി അച്ഛൻ അലിബേ ഒളിച്ചോടിയതുപോലെ, പ്രിയകാമുകി ഫേരിദെയുമായി തനിക്കും ഒരു നീണ്ട കഥയുണ്ടാകുമോ?ഒരു മൗത് ഓർഗൻ്റെ മധുരഗീതം പോലെ ആത്മാവിഷ്കാര പ്രധാനമായ നോവലാണ് അച്ഛനുള്ള കത്തുകൾ.
യുഗോസ്ലാവ്യ എന്ന സോഷ്യലിസ്റ്റ് രാജ്യം സോവിയറ്റ് യൂണിയനെപ്പോലെ ഒരുനാൾ രാഷ്ട്രീയഭൂപടത്തിൽ നിന്ന് ഇല്ലാതായി. ദേശീയ സ്വഭാവം നഷ്ടപ്പെട്ട് വിവിധ വംശീയജനതകളുടെ പ്രവിശ്യകളായി രാജ്യം വിഭജിക്കപ്പെട്ടു. വംശീയ അസ്തിത്വം നഷ്ട്ടപ്പെട്ട് അഭയാർഥികളായി അനിശ്ചിതത്വത്തിൻ്റെ പുറമ്പോക്കിലേയ്ക്ക് ചവിട്ടിത്തെറിപ്പിക്കപ്പെട്ട ജനറൽ നെടെൽകോയുടെ കുടുംബകഥ. യുദ്ധമുഖത്ത് അപ്രത്യക്ഷനായ അച്ഛനെ തേടിയുള്ള മകൻ്റെ സാഹസികമായ സഞ്ചാരകഥ കൂടിയാണ് നഷ്ടപൈതൃകങ്ങൾ.
ഒരു വടക്കൻഗാഥ (ബുറാൻ സോന്മെസ്)
https://greenbooksindia.com/Modern/oru-vadakkan-gadha-burhan-sonmez
അച്ഛനുള്ള കത്തുകൾ (മുസ്തഫ കുത്ലു)
https://greenbooksindia.com/Modern/achanulla-kathukal-mustafa-kutlu
നഷ്ടപൈതൃകങ്ങൾ (ഗൊറാൻ വൊജ്നോവിക്)
https://greenbooksindia.com/novels/nashtapaithrukangal-goran-vojnovic