അറബ് രാഷ്ട്രീയവും , അറബ് സാഹിത്യവും എന്റെ ഇഷ്ട വിഷയങ്ങളാക്കി മാറ്റിയതിൽ യുഎഇയിലെ എന്റെ ആദ്യകാല ജോലിസങ്കേതമായ ഷാർജയിലെ റോയിട്ടേഴ്‌സ് ബുള്ളറ്റിൻ എന്ന ആദ്യ ഇന്ഗ്ലീഷ് ദിനപത്രത്തിനും
പിൽക്കാലത്തു ദേശാഭിമാനി ദിനപത്രത്തിനും
ദേശാഭിമാനി വാരികക്കും വേണ്ടി എഴുതിയ ലേഖനങ്ങൾക്കും കുറിപ്പുകൾക്കും വേണ്ടി നടത്തിയ അനേഷണങ്ങൾക്കും വളരെ പങ്കുണ്ട് . ആത്യന്തികമായി ഞാൻ ചെന്നെത്തിയത് അറബ് ഭാഷയുടെ ഉജ്വലവും സൗന്ദര്യപൂര്ണവുമായ മുഖത്തേക്ക് തന്നെയാണ്. എഴുപതുകളിലെ റോയിട്ടേഴ്‌സ് കാലത്തെകുറിച്ചു ഞാൻ ദുബായിപ്പുഴയിൽ എഴുതിയിട്ടുണ്ട് ( ഒരുവൃത്താന്ത പത്രത്തിന്റെ ചുകന്ന തലപ്പാവ്) പിൽക്കാലത്തു ദേശാഭിമാനി ദിനപത്ര ത്തിൽ മധ്യപൗരസ്ത്യ കുറിപ്പുകൾ എഴുതാൻ നിയോഗിക്കപെട്ടവനായി .
കുവൈറ്റ് യുദ്ധംവന്നെത്തിയപ്പോൾ അതിന്റെ പ്രത്യേക ലേഖകനുമായി. അടിയന്തിരാവസ്ഥക്ക് ശേഷം പഴയ ദരിദ്രമായ കമ്മ്യൂണിസ്റ് പാർട്ടിക്ക് വേണ്ടി ഫണ്ട് പിരിക്കാൻ വന്നെത്തിയ (ഇന്നത്തെ എകെജി സെന്റർ കെട്ടിടത്തിന്
വേണ്ടി ) സഖാവ് ഇമ്പച്ചിബാവ എന്നോട് പറഞ്ഞസ്നേഹം നിറഞ്ഞ വാക്കുകൾ, എവിടെ ചെന്നെത്തിയാലും അവിടത്തെ ഭാഷയും സംസ്കാരവും ഉൾക്കൊള്ളണം ഞാൻ ഇപ്പോഴും ഓർക്കുന്നു. (അന്നത്തെ ദേശാഭിമാനി ദിനപത്രത്തിന്റെ സാരഥികൾ മാനേജർ പി കരുണാകരനും , അസ്സോസിയേറ്റ് എഡിറ്റർ അപ്പുകുട്ടൻ വള്ളിക്കുന്നും , കോഴിക്കോട് വാരികയുടെ പത്രാധിപർ എം എൻ കുറുപ്പും , പിന്നീട് വന്നെത്തിയ സിദ്ധാർത്ഥൻ പരുത്തിക്കാടുമായിരുന്ന .അറബ് മേഖലയിൽ ഇടതു പക്ഷത്തിന് പ്രത്യേക ഇരിപ്പിടം ഉണ്ടായിരുന്നു, സാഹിത്യത്തിലും രാഷ്ട്രീയത്തിലും. അന്നും ഇന്നും ഞാൻ ഒരു radical left തന്നെയാണ് )ഇത് സംബന്ധമായ എന്റെ ഒരു ഗ്രന്ഥ നിർമ്മിതി അടുത്ത് തന്നെ ഉണ്ടാകും.
അറബ് ഭാഷയിലേക്ക് തന്നെ വന്നെത്തട്ടെ. അന്ന് അബുദാബി യിലെ കൾച്ചറൽ സെന്ററിലെ വിശാലമായ അകത്തളത്തിലിരുന്നു ഞാൻ നടത്തിയ അനേഷണത്തിൽ അറബ് ഭാഷയുടെ സമകാലികമായ കാവ്യ ഭാഷയാണ് എന്നെ കൊതിപ്പിച്ചത് , മഹ്മൂദ് ഡാർവിഷും, അഡോണിസും , സമീഹ അൽ കാസിമും, നിസാർ ഖുബ്ബാനിയും , ബദർ സാകിർ അൽ സയ്യബും എല്ലാം ഞാൻ കോരികുടിച്ചു . ഇന്ഗ്ലീഷ് ഭാഷയിലൂടെ യാണ്എന്ന് മാത്രം ഇവരെയൊക്കെ പത്ര താളുകളിലേക്ക് ഞാൻ പരിചയപെടുത്തിയിട്ടുണ്ട് . കവിത തന്നെയാണ് അറബ് ഭാഷയുടെ ശക്തി എന്ന് ഞാൻ ഇപ്പ്പോഴും പറയും.
ഇപ്പോൾ ഗ്രീൻ ബുക്സിന്റെ വെബ് സൈറ്റ് നോക്കിയാൽ Modern world literature ന്റെ കീഴെ Middle east എന്ന ശീര്ഷകത്തിന്റെ കീഴിൽ അറബ് ഭാഷ സാഹിത്യത്തിലെ കൃതികൾ അൾജീരിയേഴ്സ് , ട്യൂണിഷ്യ കെയ്റോ , ലെബനോൻ , സിറിയ , ഇറാക്ക് സൗദി അറേബ്യയ വരെയുള്ള കൃതികൾ നിങ്ങൾക്ക് കാണാം .
https://greenbooksindia.com/modern-world-literature…
മലയാളത്തിലെ മറ്റൊരു പ്രസാധകനുമില്ലാത്ത ഒരു ചുകന്ന തലപ്പാവുമേന്തി . അതിനു എന്നെ പ്രേരിപ്പിച്ചത് പഴയ കാലഘട്ടത്തിന്റെ ഊർജമാണ്എന്ന് പറയാതെ വയ്യ . ഇനിയും ആ ശേഖരത്തിലേക്കു ഒട്ടേറെ പുസ്തകങ്ങൾ വന്നു ചേരും . ഖലീൽ ജിബറാനും , റൂഹാനിയും , ആയിരതൊന്നു രാവുകളമെല്ലാം പഴയ കാലഘത്തിന്റെ പെരുമകളാണ്. അറബ് ഭാഷ ലോകത്തിലെ സമുന്നതമായ ഭാഷകളിൽ ഒന്നാണ് . മുവ്വായിരത്തിലേറേ വര്ഷങ്ങളുടെ പഴക്കത്തിൽ അതു തിളങ്ങുന്നു!
നേരിട്ടുള്ള പരിഭാഷകളിലൂടെ എന്നെ, ഞങ്ങളെ സഹായിക്കുന്ന ഡോകട്ർ ഷംനാദിനും , ഉബൈദിനും നന്ദി
കൃഷ്ണദാസ്
മാനേജിങ് എഡിറ്റർ