Wednesday, May 29, 2024

പ്രവാസം: തായ് വേരുകൾ നഷ്ടപ്പെടുന്നവർ

വെള്ളായിയപ്പൻ എന്ന ഒ വി വിജയൻറെ കഥാപാത്രം (കടൽത്തീരത്ത്) മലയാള സംസ്‌കൃതിയുടെ പ്രതീകമായി എന്റെ മുമ്പിൽ ഇപ്പോൾ  വന്നു നിൽക്കുന്നു. ചില FB  കുറിപ്പുകൾ ആണ് അതിനു പ്രചോദനമായി വന്നു ചേരുന്നത്.

വെള്ളായിയപ്പൻ ദുബായിൽ:
അടുത്ത് വായിക്കാൻ ഇടവന്ന മിനിയുടെ (Mini Vish ) കുറിപ്പിന് നമ്മുടെ ഭാഷയാണ് നമ്മുടെ സംസ്കാരം എന്ന നിലപാടു തന്നെയാണ്. ദുബൈയിൽ വളർന്ന ഒരു കുട്ടിക്ക്‌ തന്റെ സംസ്കാരം ഏത്ര അന്യമായി പോകുന്നു എന്നൊരു വേദന അനുഭവപ്പെടുന്ന ഒരു ടീച്ചറുടെയും കഥയാണ് അത്. ആയതിനാൽ പെൺകുട്ടി വളരെ മടുപ്പോടെയാണ് തൻറെ മലയാള കരിക്കുലത്തിലെ വെള്ളായിയപ്പന്റ് കഥ വായിച്ചുപോകുന്നത്. അതൊരു പൊട്ടകഥയാണ് എന്നും അവൾ വിലയിരുത്തുന്നു. അവൾ ആ കഥ വായിക്കുമ്പോൾ

“മകനോടൊപ്പം, വെള്ളായിയപ്പനും ഒ.വി വിജയനും കൂട്ടത്തിൽ എനിക്കും തൂക്കുമരം വിധിക്കും പോലൊരു വായന… കൂട്ടക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ ഒന്നുമില്ലാത്ത പരന്ന വായന…” എന്ന ടീച്ചറുടെ ദുഃഖം ഒഴുകി പരക്കുന്നു . അവർ നെടുവീർപ്പോടെ ഓർക്കുന്നു, നമുക്ക് നമ്മുടെ തായ് വേരുകൾ നഷ്ട പെടുകയാണ്.

വെള്ളായിയപ്പൻ അമേരിക്കയിൽ:
ഈ കുറിപ്പിന് ഒരു അനുരണം എന്ന പോലെയാണ് അമേരിക്കൻ മലയാളിയായ ബെന്നി നെച്ചൂരിന്റെ (Benny Nechoor )  വായനയും. പാതിരായ്ക്ക് അമേരിക്കൻ ബോയ്‌ഫ്രണ്ടിനോടൊപ്പം കയറി വരുന്ന മകൾക്കു വാതിൽ തുറന്നു കൊടുക്കുന്ന തിരുവല്ലകാരിയായ യാഥാസ്ഥിതികയായ അമ്മ.

അവിടെയും വെള്ളയിയപ്പൻ എന്ന കഥാപാത്രം തന്റെ കൈകളിൽ ആർക്കും വേണ്ടാത്ത പൊതിച്ചോറുമായി വന്നുചേരുന്നു!

ബാക്ക്യാർഡിലെ പച്ചകൃഷി തോട്ടത്തിലെ കള പറിച്ചിട്ട്, മത്തനും പാവയ്ക്കക്കും കാന്താരി മുളകിനും വെള്ളമൊഴിച്ച്‌ ക്ഷീണിച്ചു വന്ന മമ്മിയുടെ മുഖത്തേക്ക് തുറിച്ചു നോക്കിയിട്ട് അവൾ വീണ്ടും അട്ടഹസിക്കുന്നു.

“I have to buy a two-piece swimsuit. A bikini, Don’t you hear me?!”
“What?!! Bikini … Two-piece swimsuit?! Why you need it now?”
“You promised me, you know the school is closing next week?”
“So what?”
“Christy, Carol, and all my friends are going next weekend to Atlantic City beach. I too have to go…”

*”ദെയിവങ്ങളേ, തമ്പിരാക്കന്മാറേ.” വെള്ളായിയപ്പൻ വിളിച്ചു.

അമേരിക്കൻ പ്രവാസത്തിന്റെയും ഗൾഫ് പ്രവാസത്തിന്റെയും പുതിയ തലമുറകളുടെ രണ്ടു ചിത്രങ്ങൾ. വെള്ളായിയപ്പനോട് അമേരിക്കൻ പ്രവാസം കൂട്ടി ചേർത്ത ബെന്നി തന്റെ കടപ്പാട് ഏറ്റു പറയുന്നു.
Mini Vish  – Mini Vish’s Post in facebook ഫ്‌ബിയിൽ എഴുതിയ പോസ്റ്റിൽ നിന്നും പ്രചോദനം.

എന്നാൽ എന്നെ അസ്വസ്ഥത പെടുത്തുന്നത് ഇതുവരെ ഞാൻ പറഞ്ഞവന്ന പ്രവാസ ചിന്തകളിൽ വന്നു ചേരുന്ന മാറ്റം തന്നെയാണ് . എന്റെ തലമുറയിലെ പ്രവാസ മലയാളി എന്നും നാട്ടിലേക്കു തിരിച്ചുവരാൻ ആഗ്രഹിച്ചിരുന്നു . അവൻ ഗൾഫ് മലയാളീയാണ്. അവൻ ആഗ്രഹിച്ചാലും അവനു പല കാര്യങ്ങൾ കൊണ്ട് അതിനു കഴിയുകയില്ല. എന്നാലവന്റെ പുതിയ തലമുറയ്ക്ക് അങ്ങിനെയൊരു നൊസ്റ്റാൾജിയ ഇല്ല. കാരണം അവനും അവളും ജനിച്ചു വളർന്നതു ഒരു നഗരപശ്ചലതലത്തിൽ മാത്രമാണ് പ്രവാസത്തിന്റെ പടിഞ്ഞാറൻ ചിത്രങ്ങളാകട്ടെ പണ്ടേ വ്യത്യസ്തമാണ്. ഒരു വിഭാഗം അവിടത്തെ അനുകൂല സാഹചര്യങ്ങളിൽ അവിടെ തമ്പടിച്ചു കൂടാൻ ഇഷ്ടപെടുന്നു. അവന്റെ രണ്ടാം തലമുറയാകട്ടെ തികച്ചും അവിടത്തെ പൗരന്മാർ ആയി തന്നെയാണ് വളരുക. ഇവിടെ ഒരു male chauvinism വളരുന്നുണ്ട് എന്ന് കൂടി ഓർക്കണം. യാഥാസ്ഥിതികത്വം തുടച്ചുകളയാനാകാത്ത അച്ഛൻ അമ്മമാർക്ക് മകന്റെ കാര്യത്തിൽ അങ്കലാപ്പില്ല. വ്യാധി തങ്ങളുടെ പെൺകുട്ടികളെ ചൊല്ലി മാത്രമാണ്. അമേരിക്കൻ നിയമങ്ങൾ അനുവർത്തിച്ചുകൊണ്ട് അവൾ വളരുമ്പോൾ അവർക്കു നിസ്സഹായരായി മാത്രമേ നോക്കിനില്ക്കാൻ ആകു എന്ന യാഥാർഥ്യത്തോട് ഇണങ്ങിച്ചേരാൻ ഒരു പ്രയാസം .

“ഗർഭനിരോധന ഗുളികകൾ വാങ്ങി മകൾക്കു കൊടുക്കണം…” ഓവർനൈറ്റ് പാർട്ടി കഴിഞ്ഞുവന്നാൽ ചോദിക്കണം. സെക്ഷ്വലി ആക്റ്റീവ് ആണെങ്കിൽ കോൺടം കൊടുത്തുവിടണം. ഏയിഡ്‌സ്സ് പ്രതിരോധങ്ങൾ… ആവശ്യമുള്ളവർക്ക് സ്കൂളിൽ ഫ്രീ ആയീ കോണ്ടം സപ്ലൈ..

“പക്ഷെ. ഇത് ….അമേരിക്കയാണ് …. അനുസരിക്കുകയേ നിവൃത്തിയുള്ളു. എതിർത്താൽ ഇവൾ 911 വിളിക്കുമെന്നും പോലീസും പടയും തന്നെ ജയിലിലാക്കുമെന്നും” അമ്മ ഓർക്കുന്നു.

ക്ലാസ്സിക്കൽ പ്രവാസം:
കൃഷ്ണദാസ് , നിങ്ങൾ പറയുന്നത് ക്ലാസ്സിക്കൽ പ്രവാസത്തെ കുറിച്ച് മാത്രമാണ്.  അത് ബൈബിൾ അധിഷ്ഠിതമാണ്.  ദിയസ്പോറ രൂപം കൊള്ളുന്നത് ജൂത ഭൂമിയിൽ ആണ്.  ദൈവം അവരെ ശപിച്ചു ലോകെത്തെല്ലായിടത്തേക്കും ചിതറി വീഴ്ത്തുന്നു – പ്രവാസത്തിന്റെ അധ്യാപകനായ കോളേജ് പ്രൊഫസർ ഓർമപ്പെടുത്തുന്നു. ആധനികകാലത്തു ഇസ്രായേൽ അവർക്ക്‌ വേണ്ടിയാണ് രൂപം കൊണ്ടതത്രേ.  മാളയിൽ നിന്നും മട്ടാഞ്ചേരിയിൽ നിന്നും മലയാളി ജൂതകുടുംബങ്ങൾതിരിച്ചുപോയതിനെ ചൊല്ലി സേതുസർ തന്റെ കഥാപ്രപഞ്ചം കൊഴുപ്പിക്കുന്നതും അതുകൊണ്ടാണ് !”

LIVE ELSEWHERE
—————-
ഇവിടെ നമ്മുടെ ആധുനിക എഴുത്തുകാരനായ കരുണാകരൻ (കുവൈറ്റ്) ഇടപെടുന്നു.  ഗ്രീന്‍ബുക്‌സ്‌ പ്രസിദ്ധീകരിച്ച ശ്രീദേവി വടക്കേടത്തിന്റെ “കൈകളിൽ നീല ഞരമ്പുകൾ ഉള്ളവർ ” എന്ന നോവലിൽ
LIVE ELSEWHERE എന്നൊരു തീം കാണാനാകുമെന്ന് അദ്ദേഹം ഉദാഹരിക്കുന്നു. പ്രവാസി സ്വയം മടങ്ങിവരുമെന്നെ ചിന്തയിൽ പ്രവാസത്തെ ഉൾക്കൊള്ളാനാകില്ല .
എവിടെ ചെല്ലുന്നുവോ അവിടെ വേരുകൾ ആഴ്ത്തി നിൽക്കുക. തീരെ ഊഷരമായതു അറേബ്യൻ നാടുകൾ ആകുന്നുവല്ലോ!

നിർവികാരതയുടെയും നിസ്സംഗതയുടെയും തുരുത്തിൽ ജീവിക്കുന്ന ആഗ്നസിന്റെ കഥ. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ജീവിതം പറിച്ചു നടുമ്പോഴും ഗൃഹാതുരമായ ഓർമകളിൽ നിന്നും വിഷാദങ്ങളിൽ നിന്നും അവർക്ക് മോചനമില്ല. ഹൃദയക്യമുള്ള സുഹൃത്തുക്കളാകട്ടെ ദേശാടനപക്ഷികളെ പോലെ എവിടെയൊക്കെയോ ചേക്കേറുകയും ചെയ്തു”
(കൈകളിൽ നീല ഞരബുകൾ ഉള്ളവർ , ശ്രീദേവി വടക്കേടത് (https://greenbooksindia.com/Kaikalil-Neela-Njarampukalullavar)
എവിടെയൊക്കെയോ ചേക്കേറുകയും ചെയ്തു എന്നിടത്താണ്
ELSWHERE എന്ന പ്രയോഗം കടന്നുവരുന്നത്. പ്രാഗിൽ നിന്ന് പുറത്താക്കപ്പെട്ട മിലൻ കുന്ദേര ഇതേ പ്രയോഗത്തിന്റെ വക്താവ്‌ ആകുന്നുവെന്നും കരുണാകരൻ ചൂണ്ടി കാണിക്കുന്നു. എന്നാൽ തന്റെ യൗവ്വനകാലം ബംഗ്ലാദേശിൽ കഴിച്ചുകൂട്ടിയ
തസ്ലീമനസ്രീന് താലത്തിൽ വെച്ച് നീട്ടിയ സ്വീഡിഷ് പൗരത്യം
തന്റെ താത്കാലിക പ്രതിസന്ധിക്കു വേണ്ടി മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ബംഗ്ളാദേശിനോടൊപ്പം ഇന്ത്യൻ ബംഗാളും അവരെ
നിഷ്കാസിതയാക്കുമ്പോൾ അകലെയല്ലാതെ ഒരു ഡെൽഹി നഗരപ്രാന്തത്തിൽ അവർ

ജീവിതസായൂജ്യം കണ്ടെത്തുന്നു .

DIASPORA എന്ന വാക്കിന് വീട് വിട്ടവർ എന്നാണ് വിശാലമായ അർത്ഥതലം. പക്ഷെ വിട്ടുപോയവർ ഒരിക്കലും മടങ്ങിവരണമെന്നില്ല എന്നർത്ഥതലവും പ്രസക്തമാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles