ദാര്‍വിഷ് കവാടത്തിനുശേഷം ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഹമ്മദ് ഉമിതിന്റെ രണ്ടാമത്തെ നോവലാണ് മൂടല്‍മഞ്ഞും പാതിരാവും. തീര്‍ത്തും വ്യത്യസ്തമായ രചനാശൈലിയും കുറ്റാന്വേഷണ നോവലിന്റെ ദുരൂഹതയും ഈ കൃതിയെ വേറിട്ടു നിര്‍ത്തുന്നുണ്ട്.
കനത്ത മൂടല്‍മഞ്ഞിന്റെ ആവരണത്തിനിടയില്‍ ഒരു പെണ്‍കുട്ടിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്റെ പ്രേമഭാജനത്തെ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ടര്‍ക്കിഷ് ഇന്റലിജന്‍സ് വിഭാഗത്തലവന്‍. പ്രണയത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ബൗദ്ധികജ്ഞാനത്തിന്റെയും വിചാരധാരകള്‍. ടര്‍ക്കിയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ചര്‍ച്ചകള്‍. കുറ്റാന്വേഷണത്തിന്റെ വഴികള്‍ മാത്രമല്ല പ്രണയത്തിന്റെയും കുടുംബജീവിതത്തിന്റെയും നിറപ്പകിട്ടാര്‍ന്ന ജീവിതചിത്രങ്ങള്‍. അപ്പോഴും പെണ്‍കുട്ടി എവിടേക്കാണ് അപ്രത്യക്ഷയായത് എന്ന ചോദ്യം ബാക്കിയാകുന്നു. രഹസ്യാത്മകതയുടെ നൂതനവഴികള്‍ തുറക്കുന്ന നോവല്‍.
വിവര്‍ത്തനം: രമാ മേനോന്‍
മൂടല്‍മഞ്ഞും പാതിരാവും-https://greenbooksindia.com/moodal-manjum-pathiravum-ahmet-umit-rema-menon?search=mooda&category_id=0