Friday, September 20, 2024

ദാമ്പത്യ ജീവിതത്തിൽ സംഭവിക്കുന്നത് – നിരഞ്ജനയുടെ  ”കൂടെ പറക്കാത്തവർ”

പ്രണയത്തിലും  കൊച്ചു കൊച്ചു ആഗ്രഹങ്ങളിലും അവൾ സന്തോഷം കണ്ടെത്തുമ്പോൾ വിവാഹിതനായ പുരുഷൻ ഭരണകർത്താവാകും .. അയാൾ ഭാര്യയെ ശാസിക്കും ,നിയന്ത്രിക്കും അധികാര ഭാവം കൊണ്ട് അവൻ സഹോദരൻ്റെ/ അച്ഛൻ്റെ സ്ഥാനത്തേക്ക് ചിലപ്പോഴൊക്കെ അവരോധിക്കപ്പെടും. അപ്പോഴും മനസിലെ കാമുകൻ ഒഴിഞ്ഞുകിടക്കും അതെപ്പോഴും അങ്ങനെയാണല്ലോ അവിടേക്കാണ് യാദൃശ്ചികമായി മറ്റൊരുത്തൻ കടന്നു വരുന്നത് .

 

ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച നിരഞ്ജന മനോമോഹനൻ്റെ നോവൽ  ”കൂടെ പറക്കാത്തവർ”   ഒറ്റ വായനയിൽ ഏതു സ്ത്രീയുടേയും അനുഭവമാണിത് എന്നു തന്നെ പറയാം പക്ഷെ തുറന്നു പറയുന്നിടത്താണ് ആ കൃതിയുടെ പ്രത്യേകത.തുറന്നു പറയാൻ ലളിതമായ മാർഗമാണ് നോവലിസ്റ്റ്  തിരഞ്ഞെടുത്തിരിക്കുന്നത് .ഇളയമ്മയോട് സ്നേഹത്തോടെ കുമ്പസരിക്കുന്ന ഒരു വീട്ടമ്മ.

 വിവാഹത്തിന് മുൻപ് ഒരു പെൺകുട്ടിക്ക് പ്രണയവും ,ലൈംഗികതയുമൊക്കെ ഒരു സ്വപ്നമാണ് അതവളെ അകലങ്ങളിൽ നിന്ന് മോഹിപ്പിക്കും .അവളുടെ ശ്രദ്ധകളിൽ സ്വപ്നങ്ങളായി  അവളെ മോഹിപ്പിക്കും .പുരുഷനുമൊത്തുള്ള വിവാഹ ജീവിതത്തിൽ അവൾ പലതും പ്രതീക്ഷിക്കും.. ജീവിതം തരുന്നത് വേറെയും .. പ്രണയത്തിലും  കൊച്ചു കൊച്ചു ആഗ്രഹങ്ങളിലും അവൾ സന്തോഷം കണ്ടെത്തുമ്പോൾ വിവാഹിതനായ പുരുഷൻ ഭരണകർത്താവാകും .. അയാൾ ഭാര്യയെ ശാസിക്കും ,നിയന്ത്രിക്കും അധികാര ഭാവം കൊണ്ട് അവൻ സഹോദരൻ്റെ/ അച്ഛൻ്റെ സ്ഥാനത്തേക്ക് ചിലപ്പോഴൊക്കെ അവരോധിക്കപ്പെടും. അപ്പോഴും മനസിലെ കാമുകൻ ഒഴിഞ്ഞുകിടക്കും അതെപ്പോഴും അങ്ങനെയാണല്ലോ

അവിടേക്കാണ് യാദൃശ്ചികമായി മറ്റൊരുത്തൻ കടന്നു വരുന്നത് .സത്യത്തിൽ ശരീരങ്ങൾക്കു മേൽ അധികാര പ്രയോഗം നടന്നാൽ പിന്നെ പ്രണയം വഴിമാറുകയായി ..അളന്നു തിട്ടപ്പെടുത്താനാകാത്ത പ്രണയവുമായി വന്ന കാമുകനിൽ അവൾ അഭയം തേടുന്നു… എല്ലാ അധികാരവും ,സൗകര്യവും തരുന്നിടത്ത് ഭർത്താവിൻ്റെ ഉത്തരവാദിത്തം സമ്പൂർണ്ണമാണെന്ന് ഭർത്താവ് കരുതുന്നു .രാത്രിയിലെ അയാളുടെ കരുത്തിനപ്പുറത്തേക്ക് ഒരു പെണ്ണും കാൽ വയ്ക്കില്ലെന്നും അയാൾ കരുതും. സത്യത്തിൽ  സദാചാരബോധം കൊണ്ടും ഉത്തരവാദിത്തങ്ങളിലെ ആത്മാർത്ഥത കൊണ്ടും സ്ത്രീകൾ അപ്പോഴേക്കും അടിമകളെ പോലെ ആയിട്ടുണ്ടാകും.
 നോവൽ  വായനയിൽ അവൾ അകലങ്ങളിൽ കൂടിനോക്കി കാണുന്ന അവളുടെ പുരുഷൻമാത്രമാണ് എന്നുകൂടി പറയേണ്ടിയിരിക്കുന്നു എങ്കിലും മറ്റൊരു തീക്ഷ്ണമായ പ്രണയം കൊണ്ട് ഭർത്താവിനെ തിരിച്ചറിയുമ്പോൾ അയാളെ മനസുകൊണ്ട് അതിജീവിക്കാൻ അവൾക്കാകുന്നു .ഓരോ ആണും പഠിച്ചിരിക്കേണ്ട മനസിലാക്കിയിരിക്കേണ്ട ജീവിതാവസ്ഥകളിലൂടെയാണ് നോവൽ വികസിക്കുന്നത് .ബന്ധങ്ങളിലെ സ്നേഹത്തിൻ്റേയും ആത്മാർത്ഥതയുടേയും ശൂന്യത അടുത്ത തലമുറയിലേക്കും വ്യാപിക്കും, അതാണ് നീനയുടെ കുടുംബത്തിലെ മക്കൾക്കും സംഭവിക്കുന്നത്. സ്നേഹത്തിലധിഷ്ഠിതമായ ശാരീരിക ബന്ധങ്ങളിലേ സുഖമുണ്ടാകൂ .
പല പ്രശ്നങ്ങൾക്കും കാരണം ആത്മാർത്ഥതയില്ലായ്മയും ,പ്രകടനങ്ങളിലുള്ള പോരായ്മകളുമാണ്. ഭാര്യാ ഭർത്തൃബന്ധങ്ങളിലെ പാളിച്ചകളിലേക്കും, അത് പുതുകാലത്തെ പ്രണയബന്ധങ്ങളിൽ ചെന്നവസാനിക്കുന്നതും നോവൽ ചർച്ച ചെയ്യുന്നു .മാതാ പിതാക്കളും കുട്ടികളും ചേർന്ന സൗഹാർദ്ദപരമായ കുടുംബാന്തരീക്ഷത്തിലേക്കും ,ഈ നോവൽ വലിയ വാതിലുകൾ തുറന്നിടുന്നു .പുതിയ പ്രണയബന്ധത്തിലെ പരിക്കുകളിൽ നിന്നും ആത്മീയ ശക്തി നേടാൻ മറ്റു സാഹചര്യങ്ങളെ തിരഞ്ഞെടുക്കുമ്പോഴും. അതു വരെ ജീവിച്ച ജീവിതത്തെ അവൾക്ക് ആകുലതയില്ലാതെ പിന്നീടും നേരിടാനാകുന്നു എന്നതും നോവലിൻ്റെ വിജയമാണ് .

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles