കാന്‍സര്‍രോഗത്തെ കുറിച്ചും പ്രതിരോധത്തെകുറിച്ചും അവബോധം ജനിപ്പിക്കുന്നതിനായി ഇന്ന് ലോകകാന്‍സര്‍ദിനമായി ആചരിക്കുന്നു. മാനവരാശിയെ അതിവേഗത്തില്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നായ കാന്‍സര്‍ ഒരു ജനിതകരോഗമായാണ് കരുതിവരുന്നതെങ്കിലും സാഹചര്യങ്ങളും ശീലങ്ങളും എല്ലാം ഇതിന് കാരണമാകുന്നുവെന്നാണ് പഠനങ്ങളും വിദഗ്ധരും പറയുന്നത്. ശാസ്ത്രീയമായ ചികിത്സ നേരത്തേ അവലംബിച്ചാല്‍ ചികിത്സിച്ചുമാറ്റാവുന്നതേയുള്ളൂ കാന്‍സര്‍. കോശങ്ങളെ പിടിമുറുക്കുന്ന ഈ രോഗം കൂടുതലായും പ്രായമേറിയവരെയാണ് ബാധിക്കുന്നതെങ്കിലും അല്ലാത്ത അനുഭവങ്ങളും ധാരാളം.
അനാവശ്യമായ ഭീതിയും ഉയര്‍ന്ന ചികിത്സാചെലവും പലരെയും ചികിത്സക്കുനേരെ മുഖംതിരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നല്‍കിവരുന്ന പല ആനുകൂല്യങ്ങളും പദ്ധതികളും ആധുനികചികിത്സാസംവിധാനങ്ങളെ സാധാരണക്കാര്‍ക്കുകൂടി പ്രാപ്തമാക്കുന്നുണ്ട്. അനാവശ്യമായ ഭയമല്ല, കരുതലാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജീവിതശൈലിയിലെ കരുതല്‍ കൊണ്ട് കാന്‍സര്‍ വരാതെ നോക്കാനാവുമെന്നും മെച്ചപ്പെട്ട ചികിത്സകൊണ്ട് രോഗത്തെ അതിജീവിക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കാന്‍സര്‍രോഗികള്‍ക്ക് അവശ്യം വേണ്ടത് ആത്മധൈര്യമാണ്. രോഗത്തെ അതിജീവിക്കുവാന്‍ അതിനെ സമര്‍ത്ഥമായി നേരിടുകയാണ് വേണ്ടത്. മള്‍ട്ടിപ്പിള്‍ മയലോമിയ എന്ന കാന്‍സര്‍രോഗം ബാധിച്ച ഡോക്ടര്‍ കൂടിയായ ഒരു രോഗിയുടെ ജീവിതം ആവിഷ്‌കരിച്ചുകൊണ്ട് കാന്‍സറിനെ സമര്‍ത്ഥമായി നേരിടേണ്ടത് എങ്ങനെയെന്ന് വിശദമാക്കുന്ന മജ്ജയിലൊരു ശുദ്ധികലശം എന്ന നോവല്‍ മലയാളത്തിലെ തന്നെ ആദ്യത്തെ അനുഭവമാണ്. വൈകാരികവും ശാസ്ത്രീയവുമായി ഈ രോഗത്തെ നേരിടുവാന്‍ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ.എന്‍.സുബ്രഹ്മണ്യന്‍ ഈ നോവല്‍ ഒരുക്കിയിരിക്കുന്നത്. ആധുനികവൈദ്യശാസ്ത്രത്തിന്റെ ഉള്ളറകളിലൂടെ രോഗിയും വൈദ്യശാസ്ത്രവും ബന്ധുമിത്രാദികളും എല്ലാവരും ചേര്‍ന്ന് ഒരു രോഗത്തെയും രോഗിയെയും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നുവെന്ന് അവതരിപ്പിച്ചുകൊണ്ട് അര്‍ബുദത്തിന്റെ നേരെ നമ്മള്‍ അവലംബിക്കേണ്ട ആരോഗ്യകരമായൊരു സമീപനമാണ് മാനസികാരോഗ്യവിദഗ്ധന്‍ കൂടിയായ നോവലിസ്റ്റ് ഈ നോവലിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.