Thursday, May 30, 2024

ആടുജീവിതം സിനിമ ഈ വര്ഷം റിലീസാകും ബ്ലെസ്സിയും പൃഥ്വിരാജ്ഉം പ്രതികരിക്കുന്നു 

എന്റെ മുഖമുള്ള  നജീബിന്റെ കവർ ഫോട്ടോ ഉണ്ടാകുമെന്ന് പൃഥ്വിരാജ് 
“ആടുജീവിതം മലയാളത്തിൽ വളരെയേറെ വിലകല്പിക്കപെട്ട ഒരു പുസ്തകമാണ് . പക്ഷെ എന്നെയും ബ്ലെസി യെയും സംബധിച്ചിടത്തോളം അത് ഞങ്ങളുടെ തന്നെ ജീവിതമായി മാറിയിരിക്കുന്നു . ആടുജീവിതം ഞങ്ങൾ അനുഭവിക്കുന്നു എന്നല്ല ഞങ്ങൾ ഉദ്ദേശിച്ചത് . 2008 ൽ ആണ് ബ്ലെസി എന്നെ ഈ സ്ക്രിപ്റ്റുമായി സമീപിച്ചത് , അന്നാണ് ഞാൻ ആടുജീവിതം വായിക്കുകയും ചെയ്തത് .ഇപ്പോൾ 2021 ആയി. ഈ പന്ത്രണ്ടു പതിമൂന്നു വർഷക്കാലം ബ്ലെസിയെ പോലുള്ള ഒരു സംവിധായകൻ ഈ പുസ്തകത്തിനു വേണ്ടി ഇത്ര വലിയൊരു കാലം മാറ്റിവെച്ചു എന്ന് പറയുന്നിടത്തതന്നെയാണ് ഈ സിനിമയുടെ മഹത്വം വാർന്നു വീഴാൻ പോകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു . നജീബിന്റെ ജീവിതത്തിന്റെ ചില അംശങ്ങൾ എന്റെ അഭിനയ ജീവിതത്തിൽ ഇതിനകം സംഭവിച്ചിട്ടുണ്ട് . അത് വെച്ച് നോക്കിയാൽ ത്തന്നെ എന്റെ ജീവിതത്തിൽ നജീബ് ആഴത്തിൽ സ്പർശിക്കുന്ന ഒരു കഥാപാത്രമായി മാറി . ഈ പുസ്ഥകത്തോളം തന്നെ അത്  വലിയൊരു ഹിറ്റായി മാറുമെന്നാണ് എന്റെ പ്രതീക്ഷ . ആടുജീവിതത്തിന് എന്റെ മുഖമുള്ള  നജീബ് കവർ ഫോട്ടോ 200 ആം പതിപ്പിലെങ്കിലും വരുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ . കോവിഡ്കാരണം അത് നീണ്ടു പോയി  ഈ വര്ഷാവസാനമെങ്കിലും അത് യാഥാർഥ്യമാകുമെന്നാണ് കരുതുന്നത് , 250 ഓ 300  ഓ എഡിഷൻ ആയി !!

മരുഭൂമിയുടെ  ദൃശ്യ സാദ്ധ്യതകൾ അനന്തമാണ് എന്ന് ബ്ലസി 

“ഒരു സാഹിത്യ  രൂപം രണ്ടു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെടുന്നു എന്നത് തന്നെ ഒരു ചരിത്ര  നിമിഷമാണ് . ഒപ്പം തന്നെ എന്റെ മനസ്  കൂടുതൽ കൂടുതൽ  ആളുകയാണ്, കാരണം സാഹിത്യം സിനിമയുടെ രൂപത്തിൽ മാറുമ്പോൾ ഉണ്ടാകുന്ന ഒരു പാട് മാറ്റങ്ങൾ , അതിന്റ പരിമിതിയിലും വലിപ്പത്തിലും ഞങ്ങൾ  അനുഭവിച്ചുകൊണ്ടി രിക്കുകയാണ് . അത്രയേറെ പ്രതിസന്ധികളി ലൂടെയാണ് ഞങ്ങൾ കടന്നു പോയത് . 2018   ൽ തുടങ്ങിയ ഷൂട്ടിംഗ് ഇനിയും അവസാനിക്കേണ്ടതായിട്ടുണ്ട് . ഈ വര്ഷം അത് സഫലീകൃതമാകും. അനന്തമായ ദൃശ്യ സാദ്ധ്യതകൾ ഈ കൃതിക്കുണ്ട്. അതിനോടുള്ള ഒരു കൊതി തന്നെയാണ് എന്നെ നയിക്കുന്നത് .  ബെന്യാമിനാകട്ടെ അതിന്റെ തിര കഥയുടെ അനുവാദവും എനിക്ക് തന്നു എന്നത് ഞാൻ ഒരു ബഹുമാനമായിട്ടു കണക്കാക്കുന്നു . സാധാരണ ആയി എഴുതി തുടങ്ങുന്നവർക്കും അനുവദിക്കാൻ പറ്റാത്ത ഒരു മാനസി കാവസ്ഥയാണ് അത് . എന്നാൽ പുസ്തക ഭാഷ യിൽ നിന്ന് സിനിമയുടെ സാങ്കേതിക  ഭാഷയിലേക്കുള്ള മാറ്റം കണ്ടറിയുകയും എന്നെ വിശ്വാസ് പൂർവം ഏൽപ്പിക്കുകയും ചെയ്യുകയാണ് അദ്ദേഹം  ചെയ്തത് . സിനിമയും  പുസ്തകവും തമ്മിലുള്ള ദൂരം വളരെ വലുതാണ് . അതിന്റെ ദൃശ്യാവിഷ്ക്കാരങ്ങൾ ഒരു സംവിധായകന്റെ മനസ്സിൽ നിന്നാണ് ഉരുവം കൊള്ളുന്നത് . മരുഭൂമിയിൽ ഒരു മസ്രയുണ്ടാക്കി എഴുത്തുകാരാ, ഇത് തന്നെയാണോ  താങ്കൾ വിഭാവനം ച്യ്ത മസ്ര എന്ന് ചോദിക്കുമ്പോൾ ഞാൻ കൗതുക പൂർവം ബെന്യാമിന്റെ മുഖ ഭാവങ്ങൾ  വീക്ഷിക്കുകയായിരുന്നു . മരുഭൂമികൾ തേടി തേടി ഈ വര്ഷങ്ങള് അത്രയും  ഞാൻ നടന്നു. ഇനി ലോകത്തിൽ വളരെ കുറച്ചു മരുഭൂമികൾ മാത്രമേ കാണാൻ  ബാക്കിയുണ്ടാകു . ഒപ്പം തന്നെ ബെന്യാമിന്റെ ആടുകളെയും. ഇത്തരം ഒരു സിനിമ  ജീവിതത്തിലെ ഒരു വലിയ വെല്ലുവിളി  തന്നെയാണ്. കൂട്ടത്തിൽ  നല്ല ഒരു വായന സംസ്കാരം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഗ്രീൻ ബുക്സിനോടും എനിക്ക് നന്ദിയുണ്ട് . സിനിമയുടെ  രൂപത്തിലുള്ള ദൃശ്യ  ഇമേജുകളുമായി ഈ പുസ്തകം കൂടുതൽ വിറ്റഴിക്കാൻ ആകട്ടെ എന്നും ആശംസിക്കുന്നു .”

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles