Saturday, July 27, 2024

ഫിഡൽ കാസ്ട്രോ  ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ദിനം

വിപ്ലവത്തിന്‍റെ വിരേതിഹാസമായി സ്വന്തം ജീവിതത്തെ മാറ്റിയ ധീരനായകര്‍ ചരിത്രത്തില്‍ അങ്ങിങ്ങായുണ്ട്. ആ ശൃംഖലയിലെ ഇങ്ങേയറ്റത്ത് നമ്മോടേറ്റവും അടുത്തുനിന്ന കണ്ണിയായിരുന്നു ഫിദല്‍ കാസ്ട്രോ. ഐതിഹാസിക വ്യക്തിത്വത്തിന്‍റെ കാര്യത്തില്‍ സമാനതയുള്ള മറ്റൊരാള്‍ അതിനിപ്പുറത്ത് ലോകത്തെവിടെയുമില്ല.
ജീവിച്ചിരിക്കെത്തന്നെ ചരിത്രത്താളുകളിലും പുരാവൃത്തങ്ങളിലും ഇടം പിടിച്ച മഹാൻ – ഫിദൽ കാസ്ട്രോക്ക് ഇഗ്നേഷ്യോ റമോണെറ്റ് നൽകുന്ന വിശേഷണം അതാണ്.

ഫിദൽ കാസ്ട്രോക്ക് തുല്യനായി ഇന്ന് മറ്റൊരു ലോകനേതാവില്ല. ലോകമെങ്ങുമുള്ള ഇടതുപക്ഷ പ്രവർത്തകർക്ക് ചെറുത്തു നിൽപിന്റെ ആൾരൂപമാണ് അദ്ദേഹം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകം. അമേരിക്കയെന്ന ലോകശക്തിയുടെ കുത്സിത നീക്കങ്ങളിൽ തകരാത്ത ആത്മവീര്യം.

പുറത്തു നിന്നുള്ള ഒരാൾക്ക് കാസ്ട്രോയുടെ ജീവിതത്തിലേക്കു കടന്നുചെല്ലുക എളുപ്പമല്ല. 638 വധശ്രമങ്ങളെ അതിജീവിച്ചയാളാണദ്ദേഹം. നിതാന്ത ജാഗ്രത ഒന്നു കൊണ്ടു മാത്രമാണ് ഇത്രനാൾ ജീവനോടെയിരിക്കാനായത്. ഉറ്റബന്ധുക്കളിൽ നിന്നു പോലും അദ്ദേഹം അകലം പാലിച്ചിരുന്നു
ആറുപ്രാവിശ്യം  ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഫിദൽ കാസ്ട്രോ.49 വർഷത്തെ ഭരണത്തിന്  ശേഷം ക്യൂബയുടെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും ആരോഗ്യ  കാരണങ്ങളാൽ 2008 ഫെബ്രുവരി 19 ന്നു വിരമിച്ചു.
ഭരണനേതൃത്വത്തിൽ കാസ്ട്രോയുടെ പേരുണ്ടാകില്ലെങ്കിലും കാസ്ട്രോ ചിന്തകളും ആശയങ്ങളും ഭരണകൂടത്തിനെ  സ്വാധിനിക്കുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles