കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്ന ദത്ത് മാഷ്, സ്വന്തം ഇച്ഛാശക്തികൊണ്ട് ജീവിതത്തിൽ വിജയം നേടിയ വ്യക്തിയായിരുന്നു.
സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫോർ റൂറൽ ഡെവലപ്മെൻറ് (കോസ്റ്റ്ഫോർഡ്) ഡയറക്ടർ. പുരോഗമന പ്രസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിന്നിരുന്ന ചന്ദ്ര ദത്ത്, ഇ.എം.എസ് നമ്പൂരിപ്പാടിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ‘ഇ.എം.എസ് സ്മൃതി’ എന്ന ദേശീയ സെമിനാറിന്റെ സംഘാടകനായിരുന്നു.
നാട്ടുകാര്‍ക്കെല്ലാം ദത്ത് മാഷ് എന്ന പേരില്‍ സുപരിചിതനായ ചന്ദ്രദത്തിന് പുസ്തക രചനയും വായനയും ജീവചര്യ തന്നെയായിരുന്നു. ക്യാന്‍സര്‍ ബാധിതനായ ശേഷം പത്ത് പുസ്തകങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.
മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനുമായി അടുത്ത സൗഹൃദമാണ് ചന്ദ്രദത്തിന് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സുഭാഷിണി അലി, തോമസ് ഐസക്, ജയറാം രമേശ് തുടങ്ങി വലിയ സുഹൃദ് വലയവും അദ്ദേഹത്തിനുണ്ട്.
റിട്ടയര്‍മെന്‍റ് ജീവിതം നയിക്കുമ്പോഴും പെന്‍ഷന്‍ തുക മുഴുവനായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അദ്ദേഹം വിനിയോഗിച്ചത്. ആരോഗ്യപരമായ നിവരധി വെല്ലുവിളികളെ നിഷ്പ്രഭമാക്കി ഒട്ടേറെ തവണ ശസ്ത്രക്രീയകള്‍ക്ക് വിധേയനായ ശേഷമാണ് ടി.ആര്‍ ചന്ദ്രദത്ത് എന്ന പ്രതിഭയുടെ വിയോഗം.