കരളിലെറിയുവതെന്തിനോ… (ഖദീജ)
മലയാളിയുടെ മനസ്സിനെ ഭക്തിയുടെയും പ്രണയത്തിന്റെയും അനുപമമായ തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ കവി. ഭാരതീയ പൗരാണിക സംസ്കാരത്തെ തന്റെ സത്തയിൽ അലിയിച്ചു ചേർത്ത കവി. കാവ്യബിംബകല്പനയിലും ആശയങ്ങളുടെ പുതുമയിലും ജാഗരൂകനായിരുന്നു യൂസഫലി.
കേച്ചേരിയുടെ ഗാനങ്ങളെ ഒറ്റയെഴുത്തിലൂടെ വിവരിക്കാനാകില്ല. കാരണം അതൊരു യുഗമാണ്. ഗാനശാഖയിലെ മറ്റൊന്നിനും പകരം വയ്ക്കാനില്ലാത്ത യൂസഫലി കേച്ചേരി യുഗം. രചനകൾക്കു മേൽ കാലം മൂടുപടമിട്ടെങ്കിലും എഴുതിപ്പതിപ്പിച്ചു വച്ച വരികൾ ഇന്നും നിലയ്ക്കാതൊഴുകുന്ന പാലരുവിയാണ്.
സിന്ദൂരച്ചെപ്പ്, മരം, വനദേവത, നീലത്താമര എന്നീ നാലു ചിത്രങ്ങളുടെ നിർമാതാവാണ്. സിന്ദൂരച്ചെപ്പൊഴിച്ചുള്ള മൂന്നു ചിത്രങ്ങളുടെയും സംവിധാനം നിർവ്വഹിച്ചത് കേച്ചേരി തന്നെ. ഈ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡും ലഭിച്ചു.
ജനനി സംരക്ഷിച്ചിരുന്നില്ലയെങ്കിലോ
എവിടെയെൻ മൺകൂടു മതിലുള്ള ജീവനും
എവിടെയെന്നസ്തിത്വമെവിടെയെൻ വാങ്മയം”
ഈ പുസ്തകം വാങ്ങിക്കുവാൻ :
https://greenbooksindia.com/poem/kadaksham-yusafali-kecheri
SUMMARY : YUSUFALI KECHERY MEMORY DAY