Saturday, July 27, 2024

കടമ്മനിട്ട രാമകൃഷ്ണൻ ജന്മദിനം

                മലയാളകവിതയിലെ ഗർജനശബ്ദത്തിന്റെ ജന്മദിനം
കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ 1935 മാർച്ച്‌ 22 ന്ന് ജനിച്ചു. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.
മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി.
വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു.

എവിടെപ്പോയെൻെറ ദിനങ്ങൾ? എവിടെപ്പോയെൻെറ കിടാങ്ങൾ?
തേൻകൂടുകൾ തേടിപ്പോയോരാൺകുട്ടികളെൻെറ കിടാങ്ങൾ
പൂക്കുട നിറയ്ക്കാൻ പോയോരെൻകുട്ടികൾ പെൺപൈതങ്ങൾ.
അമ്മിഞ്ഞച്ചുണ്ടത്തൊട്ടിയൊ – രാമ്പൽപ്പൂമൊട്ടുകളെവിടെ? (കിരാതവൃത്തം )

കുറത്തി,കുഞ്ഞേ മുലപ്പാൽ കുടിക്കരുത്, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു

വെള്ളിവെളിച്ചം, ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം) സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം) കോഴി, കാട്ടാളൻ എന്നിവ പ്രധാന കൃതികളാണ്.

മലയാളത്തിന്റെ പ്രിയകവിതകൾ  ഗ്രീൻബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്

SUMMARY : KADAMMANITTA RAMAKRISHNAN BIRTHDAY

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles