ഇന്ന് സംസ്കൃതപണ്ഡിതൻ കെ. പി. നാരായണാപിഷാരോടിയുടെ ചരമദിനം.
ഇന്ന് കെ പി നാരായണ പിഷാരോടിയുടെ ഓർമദിനമാണ്. കെ.പി.നാരായണ പിഷാരോടി 1909 ഓഗസ്റ്റ് 23ന് ജനിച്ചു. 20 മാർച്ച് 2004 നായിരുന്നു മരണം. സംസ്കൃത പണ്ഡിതനും അധ്യാപകനും എഴുത്തുകാരനും. പ്രശസ്ത പണ്ഡിതന്മാരായ പുന്നശേരി നമ്പി നീലകണ്ഠ ശർമ്മ , അടൂർ കൃഷ്ണ പിഷരോടി എന്നിവരിൽ നിന്ന് അദ്ദേഹം സംസ്‌കൃതം പഠിച്ചു .
1932 ൽ പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് സാഹിത്യശി രോമണി പരീക്ഷ പാസായ ശേഷം വിവിധ സ്കൂളുകളിലും കോളേജുകളിലും മലയാളവും സംസ്കൃതവും പഠിപ്പിച്ചു . “സാഹിത്യ നിപുണൻ” “പണ്ഡിറ്റ് തിലകം “, “സാഹിത്യ രത്നം” എന്നീ സ്ഥാനപ്പേരുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1999 ൽ കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു. 2004 മാർച്ച് 20 ന് അദ്ദേഹം അന്തരിച്ചു. സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു.
അദേഹത്തിന്റെ ആത്മകഥയായ ആയതമായാതം ഗ്രീൻബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്
“ആത്മാർത്ഥതയോടെയുള്ള എന്റെ അന്വേഷണം അറിയപ്പെടാത്ത, ആരും എത്തിച്ചേർന്നിട്ടില്ലാത്ത മേഖലകളിലേക്കുള്ള പ്രയാണം, ഒരു തപസ്യപോലെ തുടർന്നു. ഇടതും വലതും നോക്കാതെയുള്ള ഏകാഗ്രമായ യാത്ര”…ആയാതമായാതം (ആത്മകഥയിൽ നിന്ന് )
SUMMARY : K.P NARAYANA PISHARODY MEMORY DAY