Saturday, July 27, 2024

ഇ എം എസ് ഓർമ്മദിനം

                          ഇന്ന്  ഇ. എം. എസ്സിന്റെ  ഓർമദിനം 
 ഏലംകുളം മനയ്ക്കൽ  ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ 1909  ജൂൺ 13 ന് പെരിന്തൽമണ്ണ മലപ്പുറം ജില്ലയിൽ ജനിച്ചു.

കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും പ്രഭാഷകനും എഴുത്തുകാരനുമാണ്.മലയാളിക്ക് രാഷ്ട്രീയത്തിന്റെയും ധൈഷണികതയുടെയും മൂന്നുവാക്കായിരുന്നു ഇ.എം.എസ്. ജീവിതത്തെയും സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ദാർശനികനായിരുന്നു ഇ.എം.എസ്.

1926-ൽ പാശുപതം മാസികയിലാണ് ഇ.എം.എസ്സിന്റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത് . ‘ഫ്രഞ്ചു വിപ്ലവവും നമ്പൂതിരി സമുദായവും’ എന്ന ലേഖനം 1927ൽ യോഗക്ഷേമം മാസികയിലും പ്രത്യക്ഷപ്പെട്ടു . തുടർന്ന് രാഷ്ട്രീയവും, സാമൂദായികവും, ദാർശനികവും ആയ വിഷയങ്ങൾ സംബന്ധിച്ച് നിരവധി ആനുകാലികങ്ങളിൽ ജീവിതാവസാനം വരെ ഇ.എം.എസ്സിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
നൂറിലധികം പുസ്തകങ്ങൾ മലയാളത്തിലുണ്ട്. ലഘുലേഖകൾ അനവധിയാണ് . ജവഹർലാലിന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യം എഴുതിയത് ഇ.എം.എസ്സാണ്.

രാഷ്ട്രിയ ജീവിതത്തിൽ എന്ന പോലെ സാംസ്‌കാരിക രംഗത്തും സക്രിയമായ സംഭാവനകൾ അർപ്പിച്ച മഹാവ്യക്തിത്വം. സർഗ്ഗത്മകത്മമായ സംവാദങ്ങളാൽ സാംസ്‌കാരിക രംഗത്തെ ഉത്തേജിപ്പിച്ചു.

മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റ  തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.
കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും പ്രഭാഷകനും എഴുത്തുകാരനുമാണ്.മലയാളിക്ക് രാഷ്ട്രീയത്തിന്റെയും ധൈഷണികതയുടെയും മൂന്നുവാക്കായിരുന്നു ഇ.എം.എസ്. ജീവിതത്തെയും സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ദാർശനികനായിരുന്നു ഇ.എം.എസ്.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പിന്നീട് സി.പി.എമ്മിനും രാഷ്ട്രീയമായും ദാർശനികമായും കരുത്ത് പകർന്ന ഇ.എം.എസ് ലോകത്തിൽ ആദ്യമായി ജനാധിപത്യ വ്യവസ്ഥയിലൂടെ ഭരണത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായും മാറി. മാർക്സിസം-ലെനിനിസത്തെയും ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കാൻ ഇ.എം.എസിനോളം സംഭാവന നൽകിയ മറ്റൊരു ദാർശനികനും ഉണ്ടായിരുന്നില്ല.
 ‘ഫ്രഞ്ചു വിപ്ലവവും നമ്പൂതിരി സമുദായവും’ എന്ന ലേഖനം 1927ൽ യോഗക്ഷേമം മാസികയിലും പ്രത്യക്ഷപ്പെട്ടു . തുടർന്ന് രാഷ്ട്രീയവും സാമൂദായികവും ദാർശനികവും ആയ വിഷയങ്ങൾ സംബന്ധിച്ച് നിരവധി ആനുകാലികങ്ങളിൽ ജീവിതാവസാനം വരെ ഇ.എം.എസ്സിന്റെ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
നൂറിലധികം പുസ്തകങ്ങൾ മലയാളത്തിലുണ്ട്. ലഘുലേഖകൾ അനവധിയാണ് . ജവഹർലാലിന്റെ ജീവചരിത്രം മലയാളത്തിൽ ആദ്യം എഴുതിയത് ഇ.എം.എസ്സാണ്.
രാഷ്ട്രിയ ജീവിതത്തിൽ എന്ന പോലെ സാംസ്‌കാരിക രംഗത്തും സക്രിയമായ സംഭാവനകൾ അർപ്പിച്ച മഹാവ്യക്തിത്വം. സർഗ്ഗത്മകത്മമായ സംവാദങ്ങളാൽ സാംസ്‌കാരിക രംഗത്തെ ഉത്തേജിപ്പിച്ചു
നിലനിൽക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാൻ തന്നോട് തന്നെ യുദ്ധം ചെയ്ത വ്യക്തി. കുടുമ മുറിച്ചും പൂണൂൽ പൊട്ടിച്ചും ബ്രാ ഹ്മണ്യത്തിന്റെ ബാഹ്യ ചിഹ്നങ്ങളെ മായിച്ചു കളഞ്ഞു. ആധുനിക കേരളത്തിന്റെ ചരിത്രത്തെ ആഴത്തിൽ സ്പർശിച്ച എഴുത്തുകാരനും ചിന്തകനുമാണ് ഇ എം എസ്.

അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും മഹാത്മാഗാന്ധിയെ ഓർമപ്പെടുത്തുന്നുണ്ട്.

BUY : http://greenbooksindia.com/essays-study/e-m-s-samvadangal-narayanan

SUMMARY : MEMORYS OF E M S

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles