Friday, September 20, 2024

കുഞ്ഞുണ്ണിമാഷിന്റെ ഓർമ്മയിൽ

    പൊക്കമില്ലായ്മയാണെന്‍ പൊക്കമെന്നറിയുന്നു
    എന്നു പാടിയ കവിയുടെ ഓർമദിനം.
ലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്  എന്നറിയപ്പെടുന്ന അതിയാരത്ത് കുഞ്ഞുണ്ണിനായർ. കുട്ടിക്കവിതകളിലൂടെ   ജീവിതത്തിന്റെ  അകക്കണ്ണുകളെ സൂക്ഷ്മതയോടെ വെളിപ്പെടുത്തിയ കാവ്യസപര്യ.  ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായ കവി  ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടി.
.
“എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം”…വാർത്തമാണകാലജീവിതത്തെ  ഈ മൂന്നു വരികളിൽ  നിറച്ച കവി.

ദാർശനികതയുടെ മൂല്യമുള്ള  കവിതകൾ കൊണ്ടാണ് കുഞ്ഞുണ്ണി മാഷ്‌ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയത്.  കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണി മാഷിനെ  എങ്കിലും അതിൽ മാത്രം  കവിയെ  ഒതുക്കാനാവില്ല എന്ന് അദേഹത്തിന്റെ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു.

“എല്ലാവരും എന്നും വായിക്കേണ്ട ഒരു പുസ്തകമുണ്ട്. 
അവനവൻ  ഒന്ന്. ചുറ്റുമുള്ള പ്രകൃതി മറ്റേത്.”

ലളിതമായ ഭാഷയിൽ  ഭാവുകത്വത്തിന്റെ  വലിയ  ഒരു ലോകമാണ്  മലയാളിക്ക്  മുന്നിൽ  കുഞ്ഞുണ്ണി മാഷ് തുറന്നു വെച്ചത്.
“ഒരു കവിയുടെ പേരിൽ ത്തന്നെ ആ കവിയുടെ മുഴുവൻ കവിതകളും അറിയപ്പെടുക, അങ്ങനെ വിളിക്കപ്പെടുക – ഇതൊരപൂർവതയാണ്. വേറിട്ടു കാണലാണ്. പക്ഷേ മലയാളനാട്ടിൽ അത് ഏറെ സാധാരണമായിത്തീർന്നു എന്നു മാത്രം.”

പി. ആർ. ജയശീലൻ – കുഞ്ഞുണ്ണി – ജീവിത രേഖകൾ

ഈ പുസ്തകം വാങ്ങിക്കുവാൻ : https://greenbooksindia.com/autobiography/kunjunni-jeevitharekhakal-jayaseelan: 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles