Friday, September 20, 2024

ഇന്ന്  പി. കെ  ബാലകൃഷ്ണന്റെ  ഓർമദിനം.

ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിന്റെ രചയിതാവ്.  അദേഹത്തിന്റെ
നിരൂപണാത്മകമായ ലേഖനങ്ങൾ നിരൂപണ അരങ്ങിനെ വേറിട്ടതാക്കി.  പലരെയും  ചൊടിപ്പിച്ചു.   അദ്ദേഹത്തിന്റെ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’  കേരളചരിത്രത്തിന് പുതിയ  മാനം  നൽകി.
മഹാഭാരതത്തെ  പുനർനിർമിച്ച മലയാളത്തിലെ  ആദ്യരചന. അമ്മയായ ദ്രൗപദിയുടെ ധർമരോഷം.  സ്ത്രീത്വത്തിന്റെ ദുഃഖം പ്രപഞ്ചത്തിന്റെ ദുഃഖമായി  മാറുന്ന കാഴ്ച.  കർണന്റെ ജീവിതം  പാഞ്ചലിയുടെ  കണ്ണിലൂടെ.
കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങൾ കോർത്തിണക്കിയ രൂപശില്പമാണീ നോവൽ. കർണചരിത്രം ബോധധാ രരീതിയിൽ  സമ്പൂർണമായി അവതരിപ്പിക്കുന്നു.
ചന്തുമേനോൻ ഒരു പഠനം, നോവൽ സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ, എഴുത്തച്ഛന്റെ കല ചില വ്യാസഭാരത പഠനങ്ങളും, പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ,  ബാലകൃഷ്ണന്റെ ലേഖനങ്ങൾ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ. 1991 ഏപ്രിൽ 3ന് അദ്ദേഹം അന്തരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles