വന്യജീവികളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയെന്ന ഓർമ്മപ്പെടുത്തലിന്റെ ദിനം. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നിലനിർത്തുക, അവയെ സംരക്ഷിക്കുക പരിപാലിക്കുക എന്ന സന്ദേശമാണ് വന്യജീവി ദിനമായ മാർച്ച് മൂന്ന് ഓർമ്മപ്പെടുത്തുന്നത്.
ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നുണ്ട്. ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ അവിഭാജ്യ ഘടകമാണ് വന്യജീവികൾ എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്.
ഒരിക്കല്‍ നാം കൗതുകത്തോടെ കണ്ടിരുന്ന പല ജീവികളും ഇന്ന് അപ്രത്യക്ഷമായി കഴിഞ്ഞു എന്ന വസ്തുതയെങ്കിലും തിരിച്ചറിഞ്ഞ് വേണം നാം ഈ വന്യജീവി ദിനത്തെ സമീപിക്കാൻ. ഇത് കേവലം ജീവികളെ ഈ ഭൂമുഖത്ത് നിലനിർത്തുന്നതിന് വേണ്ടി മാത്രമല്ല. നമ്മൾ ഓരോരുത്തർക്കും, വരുന്ന തലമുറക്കും നിലനിൽക്കാൻ വേണ്ടി കൂടിയാണ് എന്ന ഓർമ്മയിൽ വേണം വന്യജീവി സംരക്ഷണം ഉറപ്പുവരുത്താൻ.