Friday, September 20, 2024

 ഇന്ന്  ജോർജ് മാത്തൻ  ഓർമദിനം

ധുനിക മലയാള ഗദ്യസാഹിത്യത്തിന്റെ പ്രോദ്ഘാടകൻ.  മലയാളിയായ ആദ്യ മലയാള ഭാഷാവ്യാകരണ കർത്താവ്.  ആദ്യ മലയാളിപത്രാധിപർ.  സാമൂഹിക പരിഷ്കരണയത്നങ്ങളിൽ സജീവ പങ്കാളി. അദ്ദേഹത്തിന്റെ പത്രാധിപത്വത്തിൽ പുറത്തിറങ്ങിയ “ജ്ഞാനനിക്ഷേപം” ആണ് ലക്ഷണമൊത്ത ആദ്യ മലയാള പത്രം, ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ മലയാഴ്മയുടെ വ്യാകരണം ഭാഷാ ശാസ്ത്ര ശാഖയ്ക്ക് മലയാളി നൽകിയ പ്രഥമ വ്യാകരണഗ്രന്ഥമെന്ന നിലയ്ക്ക് ഏറെ പ്രസക്തമാണ് ഗുണ്ടർട്ടിന്റെ വ്യാകരണം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് തന്നെ (1851-ൽ) മലയാണ്മയുടെ വ്യാകരണം തയ്യാറായി. 1863-ൽ മാത്രമേ പ്രസിദ്ധീകരിക്കാൻ സാധിച്ചുള്ളു. പ്രബന്ധ രചനയ്ക്കും  പ്രഭാഷണ കലയ്ക്കും വ്യാകരണ നിബന്ധത്തിനും വേദാന്ത തത്ത്വപ്രതിപാദനത്തിനും ആധുനിക ശാസ്ത്ര വിശദീകരണത്തിനും ഗ്രന്ഥനിരൂപണത്തിനും സാമൂഹിക വിമർശനത്തിനും വിവർത്തന പ്രക്രിയക്കും സന്മാർഗ്ഗ വിചിന്തനത്തിനും സമർത്ഥമായ മാധ്യമമാക്കി ഭാഷഗദ്യത്തെ ചിട്ടപ്പെടുത്താൻ യത്നിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles