Tuesday, May 7, 2024

ഇന്ന് അംബേദ്‌കർ ജയന്തി

ഏപ്രിൽ 14, ഇന്ത്യൻ ഭരണഘടനയുടെ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനം.

1891 ഏപ്രില്‍ 14 നായിരുന്നു ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ ജനനം.
മധ്യപ്രദേശിലെ മൌവിലാണ് ഡോ. ഭീംജി റാംജി അംബേദ്കര്‍ ജനിച്ചത്‌. ജാതീയത സമൂഹത്തിൽ വളർന്ന് പിടിച്ച സമയത്തായിരുന്നു അംബേദ്കറുടെ ജനനം. അതുകൊണ്ട് തന്നെ തൊട്ടുകൂടാത്തവനായി പിറന്ന അംബേദ്കറുടെ ബാല്യം ദുരിതപൂര്‍ണ്ണമായിരുന്നു. എന്നാൽ എല്ലാ ദുരിതങ്ങളും അതിജീവിച്ച അംബേദ്കര്‍ 1908-ല്‍ ഹൈസ്കൂള്‍ ജയിച്ചു,  അക്കാലത്ത്‌ സ്വപ്നം കണാന്‍ പോലുമാകാത്ത നേട്ടമായിരുന്നു അംബേദ്കറുടേത്.

പിന്നീട് 1920-ല്‍ ലണ്ടനില്‍ പോയി നിയമബിരുദം നേടി. വക്കീലായി തിരികെ എത്തിയപ്പൊഴും രാജ്യത്ത് തൊട്ടുകൂടായ്മ തുടരുകയായിരുന്നു. പിന്നീട്‌ ജാതിമത രഹിതമായ ഒരു ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു അംബേദ്കറിന്റെ പോരാട്ടം. അത് രാജ്യം കണ്ട ഏറ്റവും വലിയ ചിന്തകരില്‍ ഒരാളുടെ വളര്‍ച്ചയായിരുന്നു.

രാജ്യം കണ്ട അതുല്യ പ്രതിഭകളിൽ ഒരാളാണ് ഡോ. ബിആർ അംബേദ്‌കർ. ഇന്ത്യയുടെ ഭരണഘടനാ ശിൽപി എന്നതിലുപരി സാമൂഹിക പരിഷ്‌കർത്താവ്, നിയമവിശാരദൻ, വിദ്യാഭ്യാസ – സാമ്പത്തിക വിദഗ്‌ധൻ എന്നീ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തി.

ദളിതരുടെ ഉന്നമനത്തിനായി അദ്ദേഹം 1924-ല്‍ ബഹിഷ്കൃത്‌ ഹിതകാരിണി സഭയും 1942-ല്‍ ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്‌സ്‌ ഫെഡറേഷനും രൂപീകരിക്കുകയുണ്ടായി. 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം സ്വതന്ത്ര ഭരണഘടന ഭരണഘടന എഴുതാന്‍ രൂപീകരിച്ച സമിതിയുടെ അദ്ധ്യക്ഷന്‍ ഡോ. ബി.ആര്‍. അംബേദ്കറായിരുന്നു.

1956-ഡിസംബര്‍ ആറിന്‌ അദ്ദേഹം അന്തരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles