Friday, September 20, 2024

ക്ലിന്റിന്റെ  ഓർമദിനം 

ചിത്രകലയിലെ അസാധാരണപ്രതിഭയ്ക്ക്  ഓർമ്മപ്പൂക്കൾ. 
ചിത്രകലയിലെ അസാമാന്യ  പ്രതിഭ. രണ്ടായിരത്തി മുന്നൂറ് ദിവസത്തെ ഭൂമിയിലെ വാസത്തിനിടയിൽ ഇരുപത്തയ്യായിരത്തിൽപരം  ചിത്രങ്ങൾ വരച്ച കുഞ്ഞു  ക്ലിന്റ്.
1976 മേയ് 19 നു എം.ടി.ജോസഫിന്റെയും ചിന്നമ്മയുടെയും മകൻ.  ക്ലിന്റ് എന്ന ഓമനപ്പേരിൽ  വിളിച്ചിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റ്.
ചെറുപ്പത്തിൽ തന്നെ ക്ലിൻറ്  ചിത്രങ്ങളോട് പ്രായത്തിൽ കവിഞ്ഞ താൽപര്യം കാണിച്ചിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. തന്റെ വീടിന്റെ അടുത്തുള്ള ക്ഷേത്രങ്ങളിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ വരക്കുന്നതിനായിരുന്നു ക്ലിന്റിന്  താൽപര്യം.
 വർഷങ്ങളുടെ തപസ്യകൊണ്ടു മാത്രം വരച്ചുതീർക്കാൻ കഴിയുന്ന മനോഹരമായ അനവധി ചിത്രങ്ങൾ ക്ലിന്റ് തന്റെ ക്ഷണികമായ ജീവിതത്തിനുള്ളിൽ വരച്ചു തീർത്തിരുന്നു. ക്ലിന്റിന് അഞ്ചു  വയസ്സുള്ളപ്പോൾ തന്നെ ചിത്രരചനാ മത്സരങ്ങളിലും മറ്റും സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി.

വൃക്കകൾക്കു സംഭവിച്ച ഗുരുതരമായ രോഗം മൂലം തന്റെ ഏഴാമത്തെ ജന്മദിനത്തിനു മുമ്പായി 1983 ഏപ്രിൽ 15ന് ക്ലിന്റ് മരണമടഞ്ഞു.

Buy: https://greenbooksindia.com/autobiography/clint-jeevithavum-varakalum-sebastian-pallithode

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles