Friday, September 20, 2024

പ്രശസ്ത  സംഗീതജ്ഞൻ  സ്വാതിതിരുന്നാളിന്റെ  ഓർമദിനം

ര്‍ഭശ്രീമാന്‍ എന്ന പേരില്‍ പ്രശസ്തനായ,  സംഗീതജ്ഞൻ    സ്വാതിതിരുനാള്‍
1813 ഏപ്രില്‍ 16ന് ജനിച്ചു.
ജനിക്കുന്നതിനുമുമ്പേ ഭാവി രാജാവായിക്കണ്ടതിനാലാണ്  ഗര്‍ഭശ്രീമാന്‍ എന്ന പേര് ലഭിച്ചത്.
 നാലുമാസം പ്രായമായപ്പോള്‍ രാജ്യാവകാശിയാകാനുള്ള പ്രതിഷ്ഠാപനകര്‍മ്മം നടത്തി. ഒരുവയസു തികഞ്ഞപ്പോള്‍ പത്മനാഭദാസനായി അവരോധിച്ചു.
ചെറുപ്പത്തിൽ  തന്നെ മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളും സംഗീതാദികലകളും അഭ്യസിച്ചു.
16 വയസ് തികഞ്ഞപ്പോള്‍ തിരുവിതാംകൂര്‍ രാജാവായി സ്ഥാനാരോഹണം ചെയ്തു. പതിനെട്ടു വര്‍ഷത്തോളം രാജാവായി വാണു. അദേഹത്തിന്റെ  ഭരണകാലത്ത് ഭരണപരവും കലാപരവുമായ രംഗങ്ങളിൽ  തിരുവിതാകൂറിന് വളരെ  പുരോഗതിയുണ്ടായി. മുന്‍സിഫ് കോടതി, ജില്ലാകോടതി, അപ്പീല്‍ കോടതി എന്നിങ്ങനെ നിയമവകുപ്പിന് മൂന്നു വിഭാഗങ്ങളുണ്ടാക്കി.
 തിരുവിതാംകൂറില്‍ ആദ്യമായി സെന്‍സസ് നടത്തി.1834ല്‍ തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചു. കേരളത്തിലെ ആദ്യത്തെ പൊതു ലൈബ്രറി തിരുവനന്തപുരത്തെ താളിയോല ഗ്രന്ഥപ്പുര, നക്ഷത്രബംഗ്ലാവ്, സര്‍ക്കാര്‍ പ്രസ്, അലോപ്പതി ചികിത്സാകേന്ദ്രം, ഡയറിഫാംതുടങ്ങിയവയെല്ലാം ഇദ്ദേഹത്തിന്റെ കർമഫലമാണ്.
സംഗീതത്തിനും കലയ്ക്കും നല്‍കിയ സംഭാവനകളെ  അടിസ്ഥാനമാക്കി  ഇദ്ദേഹം സംഗീതജ്ഞന്മാരിലെ രാജാവും രാജാക്കന്മാരിലെ സംഗീതജ്ഞനുമായി വിശേഷിപ്പിക്കപ്പെടുന്നു.   ഭക്തിമഞ്ജരി, സ്യാനന്ദൂരപുര വര്‍ണ്ണന പ്രബന്ധം,

 ശ്രീപത്മനാഭശതകം, കചേലോപാഖ്യാനം, ഉത്സവവര്‍ണ്ണന പ്രബന്ധം, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന രചനകള്‍.
 1846 ഡിസംബര്‍ 27ന് അദ്ദേഹം അന്തരിച്ചു. 400ഇൽ  പരം  കർണാട്ടിക്  രാഗങ്ങൾ രചിച്ച  അതുല്യ പ്രതിഭ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles