Saturday, July 27, 2024

തകഴി ശിവശങ്കര പിള്ളയുടെ ഓർമ്മദിനം.

മലയാളത്തനിമയുടെ കഥ പറഞ്ഞ തകഴി  ശിവശങ്കരപ്പിള്ളയുടെ ഓർമ്മദിനം
1912 ഏപ്രിൽ 17 ന് തകഴിയിൽ ജനിച്ചു. ആലപ്പുഴയിലെ “തകഴി” എന്ന ഗ്രാമം ലോക ശ്രദ്ധയാർജ്ജിച്ചത് ശിവശങ്കര പിള്ള എന്ന എഴുത്തുകാരനിലൂടെയാണ്‌.
മലയാള സാഹിത്യത്തിന്റെ മഹത്വം വിശ്വ സാഹിത്യ ലോകത്തു തെളിയിച്ച എഴുത്തുകാരൻ

കുട്ടനാടും കർഷക തൊഴിലാളികളും, സാധാരണക്കാരായ മനുഷ്യരുമായിരുന്നു തകഴിയുടെ കഥകളും കഥാപാത്രങ്ങളും. അതിന്റെ പരിച്ഛേദം തന്നെ ആയിരുന്നു തോട്ടിയുടെ മകൻ, ചെമ്മീൻ, രണ്ടിടങ്ങഴി, കയർ, അനുഭവങ്ങൾ പാളിച്ചകൾ, ഏണിപ്പടികൾ,തെണ്ടിവർഗ്ഗവുമെല്ലാം.

ജ്ഞാനപീഠം പുരസ്‌കാരം, പത്മഭൂഷൺ ബഹുമതി, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് എന്നിവ തകഴിക്കു ലഭിച്ചു.

1999 ഏപ്രിൽ 10 ന്  തകഴി അരങ്ങൊഴിഞ്ഞു.

“കേരളീയ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനങ്ങളുടെ ഒരു പരിച്ഛേദം ഈ കൃതി നമുക്കു സമ്മാനിക്കുന്നു.”

Aathmakatha ThakazhiBUY:https://greenbooksindia.com/autobiography/aathmakatha-thakazhi-thakazhi-sivasankara-pillai

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles