ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് വിടപറഞ്ഞിട്ട് ഇന്ന് എഴ് വര്‍ഷം തികയുന്നു.
1927 മാര്‍ച്ച് ആറിനാണ് കൊളമ്പിയയിലെ അരാകറ്റാക്കയില്‍ ഗബ്രിയേല്‍ എലിഗിനോ ഗാര്‍സ്യായുടെയും ലൂസിയ സാന്റിഗാ മാര്‍ക്വേസിന്റേയും മകനായാണ് ‘ഗാബോ’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് ജനിച്ചത്.
മാജിക്കല്‍ റിയലിസത്തിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോയ ഗാബോയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളിലായി കോടിക്കണക്കിനു ആരാധകരാണ് ഉള്ളത്. 1976-ല്‍ എഴുതിയ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ എന്ന കൃതിയിലൂടെ അദ്ദേഹം ലോക സാഹിത്യത്തില്‍ തന്റെ സിംഹാസനം തീര്‍ത്തു.
മലയാളം ഉള്‍പ്പെടെ 25 ലോക ഭാഷകളിലായി 30 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. 1982-ല്‍ ഈ പുസ്തകത്തിനു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. കോളറക്കാലത്തെ പ്രണയം എന്ന പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മാജിക്കല്‍ റിയലിസം എന്ന പ്രസ്ഥാനത്തിന് പടര്‍ന്ന് പന്തലിക്കാന്‍ ഇടവും തടവും ഒരുക്കിയത് 37 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ മാര്‍ക്വേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ തന്നെ.
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നതിനോടൊപ്പം ഇടതു പക്ഷ രാഷ്ടീയത്തിന്റെ വക്താവ് കൂടെ ആയിരുന്നു മാര്‍ക്വേസ്. ലാറ്റിനമേരിക്കയിലെ മൂന്നാം ലോക ജനതയ്ക്ക് വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി.
2014 ഏപ്രില്‍ 17 ന് ഗാബേ ലോകത്തോട് വിട പറഞ്ഞു.