ലോകത്തെയാകെ ഇളക്കിമറിച്ച മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആദ്യത്തെ പ്രായോഗിക പരീക്ഷണം നടത്തിയ നേതാവാണ് വ്ളാദിമിര്‍ ലെനിന്‍.
1870 ഏപ്രില്‍ 22 ന് സിംബിര്‍സ്‌ക് നഗരത്തില്‍ ജനിച്ച ലെനിന്റെ യഥാര്‍ത്ഥ പേര് വ്ളാദിമിര്‍ ഇല്ലിച് ഉല്യനോവ് എന്നാണ്. മാതാപിതാക്കള്‍ വിദ്യാസമ്പന്നരായിരുന്നു. മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്ന ലെനിന്‍ കായിക വിനോദങ്ങളിലും കഴിവു തെളിയിച്ചു. ലെനിനു പതിനാറു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അദ്ദേഹം അദ്ധ്യാപകനായിരുന്നു.
അച്ഛന്റെ മരണത്തോടെ ലെനിന് ദൈവ വിശ്വാസം തന്നെ നഷ്ടപ്പെട്ടു. ലെനിന്റെ മൂത്ത സഹോദരന്‍ അലക്‌സാണ്ടര്‍ ഇതിനിടെ സാര്‍ ചക്രവര്‍ത്തിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്ന വിപ്ലവകാരികളുടെ ഒരു സംഘത്തില്‍ അംഗമായി. അദ്ദേഹം പൊലീസിന്റെ പിടിയിലായി. താമസിയാതെ അദ്ദേഹത്തെ തൂക്കിക്കൊന്നു.
ഒന്നാം ലോകയുദ്ധകാലത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് പെട്രോഗ്രാഡിലേയ്ക്ക് ലെനിനും സഹപ്രവര്‍ത്തകരും നടത്തിയ ഐതിഹാസികമായ തീവണ്ടിയാത്രയെക്കുറിച്ച് കാതറിന്‍ മെറിഡേല്‍ എഴുതിയ പുസ്തകമാണ് ലെനിന്‍ ഓണ്‍ ദ് ട്രെയ്ന്‍. ഗ്രീന്‍ ബുക്‌സിനു വേണ്ടി ഈ പുസ്തകം ലെനിന്‍ റഷ്യന്‍ വിപ്ലവത്തിലേക്ക്
എന്ന പേരില്‍ രമാ മേനോന്‍ മലയാളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്തു.
കസാന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരിക്കേ ലെനിന്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ മുഴുകി. വിപ്ലവകാരികളുടെ ചില സംഘടനകളുമായി ബന്ധം പുലര്‍ത്തി. കാള്‍ മാര്‍ക്‌സിന്റെ കൃതികള്‍ ശ്രദ്ധാപുര്‍വ്വം വായിക്കാന്‍ തുടങ്ങിയ ലെനിന്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും അംഗീകരിച്ചു. മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ഒരു ഭരണകൂടമാണ് ഏറ്റവും അനുയോജ്യം എന്ന കാഴ്ചപ്പാട് ലെനിന്‍ സ്വീകരിച്ചു. മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് 1848 ല്‍ രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ റഷ്യന്‍ ഭാഷയിലേയ്ക്ക് ലെനിന്‍ വിവര്‍ത്തനം ചെയ്തു.
വിപ്ലവനപ്രവര്‍ത്തനനങ്ങള്‍ നടത്തിയതിന് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരിക്കല്‍ പുറത്താക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് വീണ്ടും പഠിക്കാന്‍ അനുമതി ലഭിച്ചു. ബിരുദം പൂര്‍ത്തിയാക്കി അദ്ദേഹം അഭിഭാഷകനായി പ്രാക്റ്റീസ് തുടങ്ങി.
സെയിന്റ് പീറ്റേഴ്‌സ് ബര്‍ഗിലെത്തിയ ലെനിന്‍ അവിടെയുള്ള മാര്‍ക്‌സിസ്റ്റുകളുടെ നേതാവായി. പൊലീസിന്റെയും ചാരന്‍മാരുടെയും കണ്ണുവെട്ടിച്ചുള്ള ജീവിതം നയിച്ച ലെനിന്‍ പിന്നീട് മാര്‍ക്‌സിസ്റ്റ് സംഘടനയായ ബോള്‍ഷെവിക് ഗ്രൂപ്പ് സ്ഥാപിച്ചു. 1897 ല്‍ ലെനിനെ അറസ്റ്റു ചെയ്ത് മൂന്നു വര്‍ഷത്തേയ്ക്ക് സൈബീരിയയിലേയ്ക്കു നാടുകടത്തി. 1900 ല്‍ തിരിച്ചെത്തിയ ലെനിന്‍ പൂര്‍വ്വാധികം ഊര്‍ജ്ജസ്വലതയോടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തി. സെയിന്‍് പീറ്റേഴ്‌സ് ബര്‍ഗില്‍ വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ ലെനിന്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ ചെലവഴിച്ചു.
1914 ല്‍ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധം അടിച്ചേല്‍പ്പിച്ച ദുരിതാനുഭവങ്ങള്‍ റഷ്യയിലെ പാവപ്പെട്ട കര്‍ഷകരെയും തൊഴിലാളികളെയും വിപ്ലവസജ്ജരാക്കിയിരുന്നു. 1917 ല്‍ നടന്ന ഫെബ്രുവരി വിപ്ലവം സാര്‍ ചക്രവര്‍ത്തിയെ അധികാരഭ്രഷ്ടനാക്കി. തുടര്‍ന്ന് റഷ്യയില്‍ തിരിച്ചെത്തിയ ലെനിന്‍ വിപ്ലവാനന്തരം സ്ഥാപിതമായ താത്കാലിക സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു. 1917 ലെ ഒക്‌റ്റോബര്‍ വിപ്ലവത്തോടെ ലെനിന്റെ ബോള്‍ഷെവിക് പാര്‍ട്ടി അധികാരം പിടിച്ചെടുത്തു. ലെനിന്‍ പുതിയ സര്‍ക്കാരിന്റെ അമരക്കാരനായി. റഷ്യന്‍ ആഭ്യന്തരയുദ്ധത്തി്ല്‍ ബോള്‍ഷെവിക്കുകള്‍ വിജയം വരിച്ചതിനു ശേഷം 1922 ല്‍ ലെനിന്‍ സോവിയറ്റ് യൂണിയന്‍ സ്ഥാപിച്ചു. ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രാഷ്ടമാണ് സോവിയറ്റ് യൂണിയന്‍.
1918 ല്‍ ലെനിനു നേരെ വധശ്രമമുണ്ടായി. അതില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി തുടര്‍ന്നു.
1924 ജനുവരി 21 ന് ലെനിന്‍ അന്തരിച്ചു.
ഈ പുസ്തകം വാങ്ങാന്‍
ലെനിന്‍ റഷ്യന്‍ വിപ്ലവത്തിലേക്ക്
https://greenbooksindia.com/world-classics/lenin-russian-viplavathilekku-catherine-merridale