Thursday, May 30, 2024

ഇന്ന് ലോക പുസ്തക ദിനം

 

പുസ്തക പ്രേമിയും വായനക്കാരനുമായ മനുഷ്യന്‍ മരിക്കുന്നതിനു മുന്‍പ് ഒരായിരം ജീവിതങ്ങളെങ്കിലും ജീവിച്ചു തിര്‍ക്കുന്നു. ഒന്നും വായിക്കാത്തവനാകട്ടെ, ഒരൊറ്റ ജീവിതമേയുള്ളൂ..

William Shakespeare

Spanish poet and novelist Miguel de Cervantes Saavedra (1547 - 1616), the author of 'Don Quixote de la Mancha', ca. 1590. An artist's impression since there are no contemporary likenesses of Cervantes.ഡോണ്‍ ക്വിക്‌സോട്ടിന്റെ സ്രഷ്ടാവായ വിഖ്യാത സ്പാനിഷ് നോവലിസ്റ്റ് മിഗേല്‍ ഡി സെര്‍വാന്തസിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ചരമദിനമായ ഏപ്രില്‍ 23 പുസ്തകദിനമായി ആചരിക്കാമെന്ന ആശയം മുന്നോട്ടുവച്ചത് സ്‌പെയിനിലെ പുസ്തക വ്യാപാരികളാണ്. ഏപ്രില്‍ 23 സെര്‍വാന്തസിന്റെ മാത്രമല്ല, വില്യം ഷേക്‌സ്പിയറുടെയും പെറുവിയന്‍ എഴുത്തുകാരന്‍ ഇന്‍ക ഗാര്‍സിലാസോ ഡി ലാ വേഗയുടെയും ചരമദിനമാണ്. മറ്റു പല പ്രമുഖ എഴുത്തുകാരുടെയും സ്മൃതി ദിനമാണ്‌ ഏപ്രില്‍ 23. ഈ ദിവസമാണ് ലോകപുസ്തകദിനമായി ആചരിക്കാന്‍ ഏറ്റവും ഉചിതമെന്ന് 1995 ല്‍ പാരീസില്‍ ചേര്‍ന്ന യുനെസ്‌കോ പൊതുസമ്മേളനം തീരുമാനിച്ചു. അന്നു മുതല്‍ ഇതുവരെ ഈ ദിവസം വേള്‍ഡ് ബുക്ക് ആന്‍ഡ് കോപ്പിറൈറ്റ് ദിനമായി ആഘോഷിച്ചു വരുന്നു.

Shakespeare Kathakal Comedyപുസ്തകങ്ങളെയും എഴുത്തുകാരെയും ആദരിക്കാനും വായനയെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്
കരുത്തു പകരുകയാണ് ലോക പുസ്തകദിനാചരണത്തിന്റെ ലക്ഷ്യം. കോവിഡ് മഹാമാരിയുടെ ഭീതിയില്‍ പലപ്പോഴും വീടുകളില്‍ അടച്ചു പൂട്ടിയിരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍, പുറം ലോകത്തെ എത്തിപ്പിടിക്കാനുള്ള ഉപാധിയായ വായനയ്ക്ക്‌
പ്രസക്തിയേറിയിരിക്കുന്നു.

പകര്‍പ്പവകാശം അഥവാ കോപ്പിറൈറ്റ് എഴുത്തുകാരന്റെ ബൗദ്ധിക സ്വത്തവകാശത്തിന്റെ ഭാഗമാണ്. വായനയെ ആഘോഷിക്കുന്നതോടൊപ്പം എഴുത്തുകാരന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക കൂടി ഈ ദിനാചരണത്തിന്റെ ലക്ഷ്യമാണ്.
ഓരോ വര്‍ഷവും ഏതെങ്കിലും നഗരത്തെ ലോകപുസ്തക തലസ്ഥാനമാക്കുക എന്ന ആശയം 2001 മുതല്‍ പ്രായോഗികമാക്കി. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് ആണ് ആദ്യമായി ആ സ്ഥാനം അലങ്കരിച്ചത്. 2003 ല്‍ ന്യൂ ഡല്‍ഹിയായിരുന്നു ലോക പുസ്തക തലസ്ഥാനം.

ജോര്‍ജ്ജിയയുടെ തലസ്ഥാനമായ റ്റബിലിസി ആണ് ഈ വര്‍ഷം ആ പദവിക്ക് അര്‍ഹമായ നഗരം. അടുത്ത വര്‍ഷം മെക്‌സിക്കന്‍ നഗരമായ
ഗ്വാദലഹാറയ്ക്കാണ് ഈ സ്ഥാനം ലഭിക്കുക.ഷേക്‌സ്പിയറും സെര്‍വാന്തസും ലോകമെമ്പാടുമുള്ള സാഹിത്യപ്രേമികള്‍ എക്കാലത്തും ആവേശപൂര്‍വ്വം കൊണ്ടാടുന്ന എഴുത്തുകാരാണ്. ഏപ്രില്‍ 23 ന് ഇവര്‍ക്കു പുറമേ നമ്മള്‍ മലയാളികളും ചില എഴുത്തുകാരുടെയും കലാകാരന്‍മാരുടെയും സ്മരണ പുതുക്കുന്നു.

വിശ്വവിഖ്യാത ചലച്ചിത്രകാരന്‍സത്യജിത് റേയുടെ
ചരമദിനമാണ് ഏപ്രില്‍ 23. ചലച്ചിത്രകാരന്‍ മാത്രമായിരുന്നില്ല, ബംഗാളി സാഹിത്യത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനും ചിത്രകാരനും കൂടിയായിരുന്നു റേ.

ഉഷ്ണമേഖല, ഒറോത, വസൂരി, പറങ്കിമല തുടങ്ങിയ നോവലുകളും നിരവധി ചെറുകഥകളുമെഴുതിയ കാക്കനാടന്റെ ജന്മദിനം കൂടിയാണിന്ന്.

Sambasivanഷേക്‌സ്പിയറെയും ടോള്‍സ്‌റ്റോയിയെയും ഡോസ്‌റ്റോവ്‌സ്‌കിയെയും ഷൊളോഖോവിനെയുമൊക്കെ കഥാപ്രസംഗരൂപത്തില്‍ ജനപ്രിയരാക്കിയ
വി സാംബശിവന്റെ ചരമദിനവും കൂടിയാണ് ഏപ്രില്‍ 23.

വായനയിലൂടെ ജീവിതത്തിലെ നഷ്ടസ്വര്‍ഗ്ഗങ്ങളെ വീണ്ടെടുക്കാനുള്ള അവസരമാകട്ടെ ഈ പുസ്തകദിനം. പുസ്തകങ്ങളെ കൂട്ടുകാരാക്കുക. എന്‍ ശശിധരന്‍ പറഞ്ഞതുപോലെ.. പുസ്തകങ്ങളും മനുഷ്യരാണ്..

ഈ ലേഖനത്തില്‍ പരാമര്‍ശിച്ച പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ ലിങ്കുകളില്‍ ക്ലിക് ചെയ്യുക

ഷേക്‌സ്പിയര്‍ കഥകള്‍: കോമഡി (കെ പി ബാലചന്ദ്രന്‍)

https://greenbooksindia.com/stories/shakespeare-kathakal-comedy-william-shakespeare

ഷേക്‌സ്പിയര്‍ കഥകള്‍: ട്രാജഡി (കെ പി ബാലചന്ദ്രന്‍)

https://greenbooksindia.com/stories/shakespeare-kathakal-tragedy-william-shakespeare

ഷേക്‌സ്പിയറിലൂടെ ഒരു യാത്ര (ജയശ്രീ ശ്യാംലാല്‍)

https://greenbooksindia.com/travelogue/shakespeariloode-oru-yathra-jayasree-shyamlal

ഷേക്‌സ്പിയര്‍ കുട്ടികള്‍ക്ക് (ജയ്‌സണ്‍ കൊച്ചുവീടന്‍)

https://greenbooksindia.com/children-literature/shakespeare-kuttikalku-jaison-kochuveedan

അപുവിനോടൊത്തുള്ള എന്റെ ദിനങ്ങള്‍ (സത്യജിത് റേ)

https://greenbooksindia.com/memoirs/apuvinodothulla-ente-dinangal-satyajit-ray

സത്യജിത് റേ: സിനിമയും ജീവിതവും (എം കെ ചന്ദ്രശേഖരന്‍)

https://greenbooksindia.com/autobiography/sathyajithray-cinemayum-jeevithvum-satyajit-ray

ബാല്യകാല സ്മരണകള്‍ (സത്യജിത് റേ)

https://greenbooksindia.com/memoirs/balyakalasmaranakal-sathyajith-ray

ശാസ്ത്രകഥകള്‍ (സത്യജിത് റേ)

https://greenbooksindia.com/stories/other-stories/sasthra-kathakal-satyajit-ray

മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ (കാക്കനാടന്‍)

https://greenbooksindia.com/stories/malayalathinte-suvarnakathakal-kakkanadan-kakkanadan

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles