Thursday, October 10, 2024

ആശയഗംഭീരനായ  ആശാന്റെ  ഓർമദിനം.

 മഹാകവി കുമാരനാശാൻറെ ജന്മദിനം ഏപ്രിൽ  12

 

“മാറ്റുവിന്‍ ചട്ടങ്ങളേ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍
മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സര്‍വ്വദാ
കാറ്റിരമ്പുന്നിന്നു കേരളത്തില്‍
നാലുപാടും നിന്നതുതന്നെ ചൊല്ലുന്നു
കാലവും, നിങ്ങളിന്നൂന്നിനില്ക്കും
കാലിന്നടിയിലുമസ്വസ്ഥതയുടെ
കോലാഹലങ്ങള്‍ മുഴങ്ങിടുന്നു”

 ഹാകാവ്യം രചിക്കാതെ മഹാകവിയായ കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ 1873 ഏപ്രില്‍ 12ന് ജനിച്ചു. കുമാരു എന്നായിരുന്നു വിളിപ്പേര്. പതിനാലാം വയസില്‍ സര്‍ക്കാര്‍ മലയാളം പള്ളിക്കൂടത്തില്‍ അധ്യാപകനായി.  ആ  ജോലി  ഉപേക്ഷിച്ച് സംസ്‌കൃതപാഠശാലയില്‍ ചേര്‍ന്ന് സംസ്‌കൃതപഠനം ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടു. തുടർന്ന്  അദ്ദേഹത്തിന്റെ ശിഷ്യനായി. അതാണ്  സത്രോത്ര കവിതകൾ രചിക്കാനുള്ള  പ്രചോദനം.

1907 നവംബറില്‍ വീണപൂവ് പ്രസിദ്ധീകരിച്ചതോടെയാണ് ആശാന്‍ പ്രസിദ്ധനായത്.
മലയാള കവിതാചരിത്രത്തില്‍ കാല്പനിക പ്രസ്ഥാനത്തിന്റെ പ്രോത്ഘാടകൻ. വീണപൂവിലൂടെ  മലയാളകവിതയിലെ  കാല്പനികവസന്തം  വിരിഞ്ഞു.  തുടർന്ന്  കവിതയുടെ ക്ലാസ്സിക്‌ ശൈലിക്ക്  നവോന്മേഷവും.
സിംഹപ്രസവം ബാലരാമായണം, പുഷ്പവാടി, ലീല, നളിനി അഥവാ ഒരു സ്‌നേഹം, കരുണ,  ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
1903ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചപ്പോള്‍ കുമാരനാശാനായിരുന്നു സെക്രട്ടറി. യോഗത്തിന്റെ മുഖപത്രമായിരുന്ന  വിവേകേദയത്തിന്റെ പത്രാധിപരായിരുന്നു.  അതിൽ  പ്രസിദ്ധീകരിച്ച  ലേഖനങ്ങൾക്ക്  ഇന്നും  പ്രസക്തിയുണ്ട്. 1922ല്‍ നിയമസഭാംഗമായിരുന്നു. വെയില്‍സ് രാജകുമാരന്‍ 1922 ൽ  പട്ടും വളയും സമ്മാനിച്ചു.

1924 ജനുവരി 16ന് പല്ലനയാറ്റിൽ ഒരു  ബോട്ട് അപകടത്തില്‍പെട്ട്  അന്തരിച്ചു.

BUY : https://greenbooksindia.com/essays-study/tagore-iqbal-kumaranasan-venuGopal

https://greenbooksindia.com/poem/malayalam/kuttikkavithakal-asan-ullur-vallathol-mini-nair

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles