ഇടപ്പള്ളി സാഹിത്യ സമാജത്തിന്റെ സ്ഥാപകനായ കരുണാകരമേനോന്‍ 1905 ല്‍ ജനിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. ഇടപ്പള്ളി, ആലുവ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സരസകവി കുട്ട്യപ്പനമ്പ്യാരില്‍ നിന്ന് സംസ്‌കൃതം അഭ്യസിച്ചു.
1935 ല്‍ ദസ്തസേവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ആദ്യ റഷ്യന്‍ നോവലാണിത്. പച്ച മലയാള പദങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒരു നിഘണ്ടുവും അദ്ദേഹം തയ്യാറാക്കി.