Wednesday, May 29, 2024

കുട്ടനാടിന്റെ ഇതിഹാസകാരൻ തകഴിയുടെ ഓർമ്മദിനം

കേരള മോപ്പസാങ്ങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തകഴിയുടെ ഓർമ്മദിനം.

1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു. നോവൽ, ചെറുകഥ എന്നീ ശാഖകളിൽ മുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള.

കായലും കയറും ഇഴപിരിയാത്ത കുട്ടനാടിന്റെ നാട്ടു വിശുദ്ധിയിലൂടെ  മലയാളത്തനിമയുടെ കഥ പറഞ്ഞ തകഴി  ശിവശങ്കരപ്പിള്ള, നാട്യങ്ങളില്ലാതെ എഴുത്തിന്റെ നന്മകളിലേക്ക് ഓരോ മലയാളിയേയും കൂട്ടിക്കൊണ്ടുപോയി. കര്‍ഷക തൊഴിലാളികളുടെയും മുക്കുവരുടെയും ഇടത്തരക്കാരുടെയും ജീവിത കഥകള്‍ വിവരിക്കുന്ന അദേഹത്തിന്റെ നോവലുകള്‍ ജീവിതത്തിന്റെ യഥാർത്ഥ ചിത്രീകരണമായിരുന്നു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ്.

കീഴാള വർഗ്ഗത്തിന്റെ കഥകൾ വളരെ ശക്തമായി തകഴി അദ്ദേഹത്തിന്റെ എഴുത്തുകളിൽ അടയാളപ്പെടുത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ചെമ്മീൻ, ഇതിഹാസമാനമുള്ള കയർ, കർഷകത്തൊഴിലാളി ജീവിതം കൈകാര്യം ചെയ്യുന്ന രണ്ടിടങ്ങഴി, ബ്യൂറോക്രസിയുടെ കഥ പറയുന്ന ഏണിപ്പടികൾ, ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന കയർ   എന്നിവ ചരിത്രവും അനുഭവവും ഇഴ  ചേർത്ത ഭാഷാശില്പങ്ങളാണ്.

തകഴിയുടെ എഴുത്തിൽ മണ്ണ് മണക്കുന്നു. മണ്ണിൽ പണിയെടുക്കുന്നവരുടെ, ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ശരിയായ ആവിഷ്‌കാരത്തിന്റെ കഥകള്‍ എന്തെന്ന് തിരിച്ചറിഞ്ഞ ലോകമെങ്ങുമുള്ള വായനക്കാര്‍ മലയാളസാഹിത്യത്തിലേക്ക് ഉറ്റുനോക്കി. പാശ്ചാത്യ എഴുത്തുകാര്‍ തകഴിയുടെ രചനകളിലൂടെ മലയാളസാഹിത്യത്തെ തിരിച്ചറിയുകയായിരുന്നു

മലയാളത്തിലെ തലമുറകളുടെ കഥ പറയുന്ന കയറിനെ അടിസ്ഥാനമാക്കി ലഭിച്ച ജ്ഞാനപീഠ പുരസ്കാരം ഓക്ടേവിയാ പാസിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് കുട്ടനാടിന്റെ  ഇതിഹാസകാരന്റെ വാക്കുകള്‍:

”ഞാനൊരു ഭാഷാ പണ്ഡിതനല്ല, ഒരു വിഷയത്തിലും ജ്ഞാനിയുമല്ല, വെറുമൊരു സാധാരണ കര്‍ഷകന്‍ .എന്റെ കാലിലെ കഴുകിയാലും മായാത്ത ചെളിപ്പാടുകള്‍ തന്നെ അതു വിളിച്ചു പറയും’’.

തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്.

ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.

1999 ഏപ്രില്‍ 10-ന് തന്റെ ജന്മാട്ടിലെ തറവാട്ടു വീട്ടില്‍ വച്ച് അന്തരിച്ചു.

“പുത്തൻ കാലാവസ്ഥയുടെ ഉണർവിൽ കുട്ടനാടും ആലപ്പുഴ ജില്ലയുമടങ്ങുന്ന ജീവിതപരിസരങ്ങളെ കേന്ദ്രമാക്കിയാണ് അദ്ദേഹത്തിന്റെ കഥകളും നോവലുകളും പുറത്തു വന്നത്. സ്വാഭാവികമായും അദ്ദേഹത്തിൻറെ ആത്മകഥയുടെ ജീവിതപരിസരം മറ്റൊന്നാകുന്നില്ല. കേരളീയ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനങ്ങളുടെ ഒരു പരിച്ഛേദം ഈ കൃതി നമുക്കു സമ്മാനിക്കുന്നു.”

തകഴിയുടെ ആത്മകഥ വാങ്ങിക്കുവാൻ : https://greenbooksindia.com/autobiography/aathmakatha-thakazhi-thakazhi-sivasankara-pillai

“കേരളീയ ജീവിതത്തിന്റെ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തിയ മഹാനായ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം ആ കടമ നിര്‍വ്വഹിച്ചു. എഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്.

പുസ്തകം വാങ്ങിക്കുവാൻ : https://greenbooksindia.com/children-literature/jnanapeetajethavu-thakazhi-payyannur-

“ജ്ഞാനപീഠപുരസ്കാരം നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രകാശിതവും അപ്രകാശിതവുമായ കഥകളുടെ സമ്പൂര്‍ണ്ണ സമാഹാരം.”
പുസ്തകം വാങ്ങിക്കുവാൻ : https://greenbooksindia.com/stories/other-stories/thakazhi-sampoorna-kathakal-3-volumes-thakazhi-sivasankara-pillai

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles