Saturday, July 27, 2024

വിമർശനത്തിന്റെ സർഗ ചൈതന്യമായ മാരാരുടെ ഓർമ്മദിനം ഇന്ന്

കുട്ടികൃഷ്ണമാരാർ ഓർമ്മദിനം

ലയാള സാഹിത്യ നിരൂപകന്മാരിൽ പ്രമുഖനാണ് കുട്ടികൃഷ്ണമാരാർ. മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്ട് കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി 1900 ൽ ജനിച്ചു. പട്ടാമ്പി സംസ്കൃത കോളേജിൽ പുന്നശ്ശേരി നീലകണ്ഠശർമയുടെ ശിഷ്യനായി സംസ്കൃതത്തിൽ പാണ്ഡിത്യം നേടി.

ഐതിഹാസികമായ ജീവിതങ്ങളെ വായനക്കാരന് പരിചയപ്പെടുത്തുന്നതോടൊപ്പം മൂല്യബോധത്തിലേക്കുള്ള വഴിയും ചൂണ്ടിക്കാണിക്കുകയാണ്. മറ്റാർക്കും കടന്നെത്താൻ  സാധിക്കാത്തത്രെ ഓജസുള്ള ഭാഷയിലാണ് മാരാർ വിമർശനം നടത്തുന്നത്.

കൃതിയിലൂടെയുള്ള തീർത്ഥാടനമാണ് നിരൂപണമെന്നും അത്തരം മനസ്സിന്റെ സൗന്ദര്യപക്ഷപാതങ്ങളാണ് നിരൂപണത്തിൽ   വേണ്ടതെന്നും മാരാർ വ്യക്തമാക്കി. സാഹിത്യത്തിന്റെ ലക്ഷ്യം മനസംസ്കാരമാണെന്നും അറിവാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സത്യത്തിൽ നിന്ന് വ്യത്യസ്തമായ മൂല്യം കലക്കുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും തന്റെ കൃതികളിലൂടെ അദ്ദേഹം കണ്ടെത്തി. ഇതിഹാസകഥാപാത്രങ്ങളെ വിമർശിക്കുന്നതിലൂടെ മലയാളത്തിന് ഒരു ദിശാബോധം നൽകുകയായിരുന്നു മാരാർ.

വിമര്‍ശന സാഹിത്യത്തില്‍ ഒരിക്കലും പൂരിപ്പിക്കാനാവാത്ത വിടവ് ബാക്കിവെച്ചാണ് മാരാർ 1973 ഏപ്രിൽ 6 നു വിട വാങ്ങിയത്.

മാരാരുടെ ശൈലി അദ്ദേഹം പ്രത്യേകമായി എടുത്തണിയുന്ന കുപ്പായമല്ല, അത് അദ്ദേഹത്തിന്റെ ചർമം തന്നെയാണ്. ചിന്തയുടെ ഊർജസ്വലതയും ആത്മാർത്ഥതയുടെ ഊഷ്മാവും ആവിഷ്കരണത്തിന്റെ ഏകാഗ്രതയും പരസ്പരം ലയിച്ചുചേരുന്നതിന്റെ ദീപ്തിയാണ് ആ ശൈലിയുടെ സവിശേഷത.”

വിമർശനത്തിന്റെ സർഗചൈതന്യം — എം. കെ സാനു

ഈ പുസ്തകം വാങ്ങിക്കുവാൻ : https://greenbooksindia.com/criticism/vimarsanathinte-sargachaithanyam-sanu

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles