Friday, September 20, 2024

പുത്തൻകാവ് മാത്തൻ തരകൻ ഓർമ്മദിനം

വിശ്വദീപം  എന്ന  ക്രിസ്തുചരിതത്തിലൂടെ  പ്രഖ്യാതനായ  മാത്തൻ തരകന്റെ ഓർമദിനം
“പ്രപഞ്ചം മനോഹരം, മധുരം, സുരഭിലം,
പ്രപഞ്ചമല്ലാതില്ല മറ്റൊരു പുണ്യലോകം”
വിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്നു പുത്തന്‍കാവ് മാത്തന്‍ തരകന്‍ (1903 സെപ്തംബര്‍ 6 – 1993 ഏപ്രില്‍ 5). ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ കിഴക്കേത്തലക്കല്‍ ഈപ്പന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903ല്‍ ജനനം. സ്‌കൂള്‍ ഫൈനല്‍ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസം. സ്വപ്രയത്‌നത്താല്‍ വിദ്വാന്‍ പരീക്ഷയും മലയാളം എം.എ പരീക്ഷയും ജയിച്ചു. സ്‌കൂള്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1952 മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ അദ്ധ്യാപകനായും മലയാളം വിഭാഗം മേധാവിയായും പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.

കവിത, നിരൂപണം, ഉപന്യാസം, നോവല്‍, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യ മേഖലകളിലായി നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാഷാപ്രയോഗത്തില്‍ വലിയ നിഷ്ഠ പുലര്‍ത്തുന്ന മാത്തന്‍ തരകന്‍ സംസ്‌കൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തങ്ങളിലും കവിതയെഴുതിയിട്ടുണ്ട്

1958ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. മദ്രാസ്  കേരള സര്‍വ്വകലാശാലകളുടെ പരീക്ഷ ബോര്‍ഡ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയില്‍ അംഗമായിരുന്നു. 1960-64 കാലഘട്ടത്തില്‍ കേരളസാഹിത്യഅക്കാദമി അംഗമായിരുന്നു. പത്രം, സ്‌കൗട്ട് എന്നീ രംഗങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1993 ഏപ്രില്‍ 5ന് അന്തരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles