Thursday, October 10, 2024

രാമനാഥന്‍ പാടുമ്പോള്‍

16th M D Ramanathan Day | iMalayalee MultiChannel News Portal

രാമനാഥന്‍ പാടുമ്പോള്‍
മരിക്കുന്ന ഭൂമിയില്‍ നിന്നു പറന്നുയരുന്ന
അവസാനത്തെ ശൂന്യാകാശ നാവികന്‍
മറ്റൊരു നക്ഷത്രത്തില്‍ ഇല വിരിഞ്ഞുയരുന്ന
ജീവന്റെ നാമ്പ് കണ്ടെത്തുന്നു
-സച്ചിദാനന്ദന്‍

 

കര്‍ണ്ണാടക സംഗീതലോകത്തിലെ വേറിട്ട ശബ്ദമാണ് എം ഡി രാമനാഥന്റേത്. അനന്തമായ ഒരു ദീര്‍ഘ തീര്‍ത്ഥാടനം പോലെയായിരുന്നു അദ്ദേഹത്തിന്റെ സംഗീത ജീവിതം. ശാസ്ത്രീയ സംഗീതാലാപനത്തിലെ പരമ്പരാഗത സമ്പ്രദായങ്ങളെ മറികടന്നു കൊണ്ട് ആസ്വാദകരെ ധ്യാനാത്മകമായ അനുഭൂതിയുടെ മായികതലങ്ങളിലേയ്ക്ക്
എടുത്തുയര്‍ത്തുന്നവയായിരുന്നു രാമനാഥന്റെ കച്ചേരികള്‍. ചിലപ്പോള്‍ താരാട്ടുപാട്ടുപോലെ, ചിലപ്പോള്‍ ഇളംകാറ്റുപോലെ, മറ്റുചിലപ്പോള്‍ ഭ്രാന്തമായ ലഹരി പോലെ രാമനാഥന്റെ പാട്ടുകള്‍ കേള്‍വിക്കാരിലേയ്ക്ക് ഒഴുകിയിറങ്ങി. ആഴവും ഗാംഭീര്യവുമുള്ള ശബ്ദമായിരുന്നു രാമനാഥന്റെ ആലാപനത്തിന്റെ കരുത്ത്. കീഴ്സ്ഥായിയിലുള്ള ശബ്ദം കൊണ്ട് രാമനാഥന്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ആഴമേറിയ ശബ്ദത്തോടൊപ്പം അര്‍ത്ഥപൂര്‍ണ്ണമായ നിശ്ശബ്ദതയ്ക്കും രാമനാഥന്റെ ആലാപനത്തില്‍ സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ടു ന്നെ ഏതു സംഗീത കൃതിയുടേയും ഏറ്റവും സൂക്ഷ്മമായ ഭാവങ്ങള്‍ വരെ വിശദമായി ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിലവിലുള്ള എല്ലാ സംഗീതധാരകളെയും സമന്വയിപ്പിച്ചുകൊണ്ട് തന്റേതായ ഒരനുപമ ശൈലി സൃഷ്ടിക്കുകയായിരുന്നു രാമനാഥന്‍.
സംഗീതത്തെക്കുറിച്ച് ആഴത്തില്‍ അറിവുള്ള ആസ്വാദകര്‍ രാമനാഥനില്‍ നിന്നുറവെടുത്ത സംഗീതനദികളില്‍ മതിവരുവോളം മുങ്ങിക്കുളിച്ചു. രാമനാഥന്റെ ഗാനാലാപനശൈലിയോടുള്ള കടുത്ത ആരാധനയില്‍ നിന്നാണ് സച്ചിദാനന്ദന്റെ കവിത – രാമനാഥന്‍ പാടുമ്പോള്‍ – പിറവിയെടുത്തത്.

പാലക്കാട് ജില്ലയിലെ മഞ്ഞപ്രയില്‍ 1923 മെയ് 26 നു ജനിച്ച രാമനാഥന്‍ പ്രശസ്ത സംഗീതജ്ഞന്‍ ടൈഗര്‍ വരദാചാരിയുടെ ശിക്ഷണത്തില്‍ സംഗീത പഠനം നടത്തി. ബഹുഭാഷാ പണ്ഡിതനായിരുന്ന രാമനാഥന്‍ വിവിധ ഭാഷകളിലായി മുന്നൂറിലേറെ സംഗീതകൃതികള്‍ രചിച്ചിട്ടുണ്ട്. 1984 ഏപ്രില്‍ 27ന് നിര്യാതനായി.

ഗ്രീന്‍ ബുക്‌സിന്റെ സംഗീത സംബന്ധിയായ പുസ്തകങ്ങള്‍ വാങ്ങാന്‍ ലിങ്ക് ക്ലിക് ചെയ്യുക

1. സ്വാതി തിരുനാള്‍ (കെ അശോകന്‍)

https://greenbooksindia.com/autobiography/swathithirunal-ashokan

2. എന്റെ ഹൃദയരാഗങ്ങള്‍ (ശ്രീകുമാരന്‍ തമ്പി)

https://greenbooksindia.com/article/ente-hridayaragangal-sreekumaran-thampi
3. പാട്ടല്ല സംഗീതം (ഷാജി ചെന്നൈ)

https://greenbooksindia.com/essays-study/pattalla-sangeetham-shaji-chennai
4. പാട്ടുവഴിയോരത്ത് (റഫീക്ക് അഹമ്മദ്)

https://greenbooksindia.com/memoirs/pattuvazhiyorath-rafeek-ahammed
5. ഒരു കിളി പാട്ടു മൂളവേ (രവി മേനോന്‍)

https://greenbooksindia.com/autobiography/oru-kili-pattu-moolave-ravimenon
6. പാട്ടിന്റെ വൈശാഖപൗര്‍ണ്ണമി (ഡോ. എം ഡി മനോജ്)

https://greenbooksindia.com/autobiography/pattinte-vaisakha-paurnami-manoj

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles