Friday, September 20, 2024

നീലപത്മനാഭന്റെ ജന്മദിനം

മുള്ളിനെ മുള്ളു കൊണ്ട്
മുത്തുവാന്‍ മുതിര്‍ന്നപ്പോള്‍
മുള്ളില്‍ മുള്ളു കുത്തി
പതഞ്ഞു പൊങ്ങീ ചുടു ചോരപ്പുഴ
-നീലപത്മനാഭന്‍

Neela Padmanabhan - Wikipediaതമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ രചനാമുദ്ര പതിപ്പിച്ച നീലപത്മനാഭന്‍ 1938 ഏപ്രില്‍ 27 ന് തിരുവനന്തപുരത്തു ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്‌സിലും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിലും ബിരുദമെടുത്ത ശേഷം വിരമിക്കുന്നതു വരെ കെ എസ് ഇ ബി യില്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചു. 1968 ല്‍ എഴുതിയ തലമുറകള്‍ എന്ന നോവല്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. തമിഴകത്തിന്റെയും കേരളത്തിന്റെയും സാംസ്‌കാരിക പാരമ്പര്യം ഒരുപോലെ ഉള്‍ക്കൊള്ളുന്ന നീലപത്മനാഭന്‍ തമിഴില്‍ ഇരുപതു നോവലുകളും പത്തു കഥാസമാഹാരങ്ങളും നാലു കവിതാസമാഹാരങ്ങളും ഏഴ് ഉപന്യാസ സമാഹാരങ്ങളും രചിച്ചു. വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലേയ്ക്കും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍്മ്മന്‍, റഷ്യന്‍ തുടങ്ങിയ വിദേശഭാഷകളിലേയ്ക്കും നീലപത്മനാഭന്റെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Neela Padmanabhan’s poems reveal him as an integral part of the living tradition of Tamil literature, reminding us of the continuity as well as the change sustaining the vitality of that tradition through ancient and medieval and modern times. 

-Ayyappa Paniker 

1990 ല്‍ എഴുതിയ തീ തീ എന്ന നോവലും നാലു കഥാസമാഹാരങ്ങളും ഒരു ഉപന്യാസ സമാഹാരവുമാണ് അദ്ദേഹം മലയാളത്തില്‍ രചിച്ചിട്ടുള്ളത്. പള്ളികൊണ്ടപുരം, ഉറവുകള്‍, മിന്‍ ഉലകം, യാത്ര, അനുഭവങ്ങള്‍, നേരു വന്തവന്‍, ഭഗവതി കോവില്‍ തേര്, തീ, തേരോടും വീഥി, മുറിവുകള്‍, ഇലൈ ഉതിര്‍ കാലം തുടങ്ങിയവയാണ് പ്രധാനപ്പെട്ട നോവലുകള്‍.
2013 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ നീലപത്മനാഭന്‍ മലയാളത്തിലെഴുതിയ നാല്‍പതു കവിതകളുടെ സമാഹാരം ചിന്താമുള്ളുകള്‍ എന്ന പേരില്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നീലപത്മനാഭന്റെ കവിത ചിരപുരാതനമായ മണ്ണില്‍ വേരുകളാഴ്ത്തുന്നു. അതിന്റെ ശാഖകള്‍ പുതിയ ആകാശങ്ങൡലേയ്ക്കും വിദൂരനക്ഷത്രങ്ങളിലേയ്ക്കും പടര്‍ന്നു കയറുന്നു.
-പി രവികുമാര്‍

അയ്യപ്പപ്പണിക്കര്‍ കൃതികളുടെ തമിഴ് വിവര്‍ത്തനത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. തലമുറകള്‍ എന്ന നോവല്‍ വി ഗൗതമന്‍ മിഗഴ്ചി എന്ന പേരില്‍ സിനിമയാക്കി.

ഈ പുസ്തകം വാങ്ങാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക
ചിന്താമുള്ളുകള്‍

https://greenbooksindia.com/poem/malayalam/chinthamullukal-neela-padmanabhan

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles