Wednesday, May 29, 2024

രാജീവ് ഗാന്ധി ഇല്ലാത്ത മൂന്നു പതിറ്റാണ്ട്

Rajiv Gandhi's 71st birth anniversary today: Unseen, rare pictures from Express archives | photo archives News,The Indian Expressമുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം ചരമവാർഷിക ദിനമാണിന്ന്. തമിഴ്‌നാട്ടിലെ ശ്രീ പെരുംപുതൂരില്‍ തെരഞ്ഞെടുപ്പു യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഒരു ബോംബ് സ്‌ഫോടനത്തിലാണ് അദ്ദേഹം മരിച്ചത്. തീവ്രവാദ സംഘടനയായ എല്‍ ടി ടി ഇ നടത്തിയ ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമായിരുന്നു അത്. 1991 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. സമ്മേളന സ്ഥലത്തുണ്ടായിരുന്ന ഒരു സംഘം സ്ത്രീകള്‍ക്കിടയില്‍ നിന്ന് ഒരു യുവതി രാജീവ് ഗാന്ധിയുടെ കാല്‍ തൊട്ടു തൊഴാന്‍ മുന്നോട്ടാഞ്ഞു. എല്‍ ടി ടി ഇ യുടെ ആത്മഹത്യാസ്‌ക്വാഡില്‍പ്പെട്ട ആ യുവതിയുടെ അരയില്‍ ബന്ധിച്ചിരുന്ന ബോംബ് രാജീവിൻറെയും മറ്റു പതിന്നാലു പേരുടെയും ജീവനപഹരിച്ചു. ഇന്‍ഡ്യ മാത്രമല്ല, ലോകമാകെ ആ അപ്രതീക്ഷിതദുരന്തത്തിൻറെ ആഘാതത്തിലമര്‍ന്നു.
Photo essay: Remembering Rajiv Gandhi അഭിനന്ദനങ്ങളും ആരോപണങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. ഇന്‍ഡ്യയുടെ വിവരസാങ്കേതിക വിപ്ലവത്തിന് മുന്‍കയ്യെടുത്ത ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന് ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. ആഗോളവത്കരണത്തിൻറെയും സ്വതന്ത്ര വിപണിയുടെയും നവസാമ്പത്തികനയങ്ങളുടെയും തുടക്കം അദ്ദേഹത്തിൻറെ ഭരണകാലത്തായിരുന്നു.Rajiv Gandhi Vadham Maraykkappetta Ente Sathyangal
ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച് ക്രൂരമർദ്ദനങ്ങൾക്കിരയായ നളിനി മുരുകൻ കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ്  രാജീവ് ഗാന്ധി വധം: മറയ്ക്കപ്പെട്ട എൻറെ സത്യങ്ങൾ എന്ന പുസ്തകം. പ്രണയത്തിൻറെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു: “യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാധിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?”
ചില രാഷ്ട്രീയ തീരുമാനങ്ങളുടെ പേരില്‍ രാജീവ് ഗാന്ധി അതിനിശിതമായ വിമര്‍ശനങ്ങള്‍ക്ക് പാത്രീഭവിച്ചിട്ടുണ്ട്. എല്‍ ടി ടി ഇ യെ നേരിടാന്‍ ശ്രീലങ്കയിലേയ്ക്ക് വീണ്ടും ഇന്‍ഡ്യന്‍ സമാധാന സേനയെ അയക്കാനുള്ള തീരുമാനത്തിൻറെ രാഷ്ട്രീയ പരിണതഫലമായിരുന്നു അദ്ദേഹത്തിന്റെ ദാരുണമായ അന്ത്യം.
1984 ല്‍, ഇന്ദിര ഗാന്ധിയുടെ അപ്രതീക്ഷിതമായ മരണത്തെത്തുടര്‍ന്നാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിപദവും കോണ്‍ഗ്രസിൻറെ അഖിലേന്ത്യാ നേതൃപദവിയും ഏറ്റെടുത്തത്. സ്വന്തം അംഗരക്ഷകരുടെ തോക്കിനിരയായ ഇന്ദിര ഗാന്ധിയുടേതും ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു. തികച്ചും പ്രക്ഷുബ്ധമായ ഒരു സാഹചര്യത്തില്‍ ഇന്‍ഡ്യയുടെ ഭരണ സാരഥ്യമേറ്റെടുത്ത രാജീവിന് നിരവധി രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നു.
Alakalillatha Kadalഇന്ദിര ഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ചതും ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി അട്ടിമറിച്ചെന്ന ആരോപണവും രാമജന്‍മ ഭൂമി പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാടുകളും വിമര്‍ശനങ്ങള്‍ക്കിടയാക്കി. ബൊഫോഴ്‌സ് തോക്കിടപാടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അദ്ദേഹത്തിൻറെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു. എല്ലാ പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് ശുഭപ്രതീക്ഷയോടെ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുമ്പോഴാണ് അദ്ദേഹത്തിൻറെ ദാരുണാന്ത്യം സംഭവിച്ചത്.
ലോകമെമ്പാടും വിഘടനവാദികള്‍ പല തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളിലൂടെയും വിദ്ധ്വംസക പ്രത്യയശാസ്ത്ര പചാരണങ്ങളിലൂടെയും അശാന്തിയുടെ വിത്തുകള്‍ വിതയ്ക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിത വിയോഗത്തിനിടയാക്കിയ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഇന്‍ഡൃന്‍ ജനത വീണ്ടും ഓര്‍ക്കേണ്ടിയിരിക്കുന്നു.

രാജീവ് ഗാന്ധി വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോഴും അദ്ദേഹത്തിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട നളിനി മുരുകൻ ഇപ്പോഴും സ്വതന്ത്രയായിട്ടില്ല. കേസിൽ പ്രതിയായ മുരുകൻറെ ഭാര്യയായതുകൊണ്ടു മാത്രമാണ് നളിനി ഈ ദുരിതമനുഭവിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച് ക്രൂരമർദ്ദനങ്ങൾക്കിരയായ നളിനി മുരുകൻ കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് രാജീവ് ഗാന്ധി വധം: മറയ്ക്കപ്പെട്ട എൻറെ സത്യങ്ങൾ എന്ന പുസ്തകം. പ്രണയത്തിൻറെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു: “യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാധിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?”
നളിനി അനുഭവിക്കുന്ന അന്യായമായ ശിക്ഷ ഒരു മനുഷ്യാവകാശ പ്രശ്നമായിരിക്കുന്നു. രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്കൊപ്പം നീറുന്ന ഒരു വർത്തമാന കാലയാഥാർത്ഥ്യമായി ലോക മനസ്സാക്ഷിക്കു മുന്നിൽ നിൽക്കുകയാണ് നളിനി മുരുകൻ എന്ന നിരപരാധിയായ സ്ത്രീ.

എസ് മഹാദേവൻ തമ്പി എഴുതിയ അലകളില്ലാത്ത കടൽ ശ്രീലങ്കൻ തമിഴരുടെ സമകാലികാവസ്ഥയെ യഥാതഥമായി ചിത്രീകരിക്കുന്ന, അനുഭവസ്പർശമുള്ള നോവലാണ്. 

 

ലിങ്കുകളിൽ ക്ലിക് ചെയ്യുക
രാജീവ് ഗാന്ധി വധം: മറയ്ക്കപ്പെട്ട എൻറെ സത്യങ്ങൾ (നളിനി മുരുകൻ)
https://greenbooksindia.com/autobiography/rajiv-gandhi-vadham-maraykkappetta-ente-sathyangal-nalini-murugan
അലകളില്ലാത്ത കടല്‍ (എസ് മഹാദേവൻ തമ്പി)
https://greenbooksindia.com/novels/alakalillatha-kadal-mahadevan-thampi

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles